Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
UK Special
  Add your Comment comment
ക്യാബിന്‍ ക്രൂ പണിമുടക്കി; യാത്രക്കാര്‍ക്കു 'പണികിട്ടി': ബര്‍മിങ്ഹാമില്‍ വലഞ്ഞത് ലുഫ്താന്‍സയില്‍ ടിക്കറ്റ് എടുത്തവര്‍
Text By: UK Malayalam Pathram
ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പണിമുടക്കിയതോടെ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സര്‍വ്വീസുകള്‍ ലുഫ്താന്‍സ റദ്ദാക്കി. ഏപ്രില്‍ 9 അര്‍ദ്ധരാത്രിക്ക് ആരംഭിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൂ അംഗങ്ങള്‍ ഇന്നലെ ജോലിയില്‍ കയറാന്‍ വിസമ്മതിച്ചത്. വേതനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലുഫ്താന്‍സയിലേയും സഹോദര സ്ഥാപനമായ സിറ്റിലൈനിലെയും ജീവനക്കാര്‍ യു എഫ് ഒ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.

ലുഫ്താന്‍സയുടെ ഏറ്റവും വലിയ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ 350 ഓളം ഡിപ്പാര്‍ച്ചറുകളില്‍ 75 ശതമാനവും റദ്ദാക്കേണ്ടതായി വന്നു ബര്‍മിംഗ്ഹാമില്‍ റദ്ദ് ചെയ്തത് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലെക്കും ഉള്ള വിമാന സര്‍വീസുകളായിരുന്നു. വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പേ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ലുഫ്താന്‍സ ജീവനക്കാര്‍ പണി മുടക്കുന്നത്.
 
Other News in this category

 
 




 
Close Window