Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
UK Special
  Add your Comment comment
ബഹ്റൈന്‍-ബ്രിട്ടന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു
reporter

മനാമ: ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിതിഗതികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, സാമ്പത്തികം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇരുവരും വിലയിരുത്തി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദത്തിന്റെ കരുത്ത് രാജാവ് എടുത്തുപറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള കൂടിയാലോചനകള്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ബ്രിട്ടന്‍ നല്‍കുന്ന പിന്തുണയെ രാജാവ് അഭിനന്ദിച്ചു. ബഹ്റൈനിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് സമൂഹം നല്‍കുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ സ്റ്റാര്‍മര്‍ പ്രശംസിച്ചു. നിലവിലെ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ലോകത്തിന്റെയും മേഖലയുടെയും സുസ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും വ്യക്തമാക്കി. ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030ന് അനുസൃതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും നാളുകളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി.

 
Other News in this category

 
 




 
Close Window