Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
സിനിമ
  21-04-2024
വീണ്ടും മേഹന്‍ലാലിനു നായികയായി ശോഭന: ചിത്രം ഒരുങ്ങുന്നത് 90 കോടി ചെലവില്‍; ഇതു മോഹന്‍ലാലിന്റെ 360-ാം സിനിമ
മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്ന മോഹന്‍ലാല്‍ - ശോഭന ജോഡികള്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിവരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശോഭന പുറത്തുവിട്ടിരുന്നു. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുമ്പോള്‍, മോഹന്‍ലാലിനെ നായകനാക്കി രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശോഭനയെ നായികയായി കാണാം.

മോഹന്‍ലാലിന്റെ 360-ാം ചിത്രവും മോഹന്‍ലാല്‍, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയില്‍ ശോഭന നല്‍കിയ വിവരം. എന്നാലിത് 26-ാം ചിത്രമായിരിക്കും.

വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലന്‍ എം.എ., കുഞ്ഞാറ്റകിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ
Full Story
  18-04-2024
നിരവധി തിരക്കഥകള്‍ എഴുതിയ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കര്‍മ്മയോ?ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍. 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ ചിത്രം.

മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), , കാശി (നോവല്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. 1983ല്‍ മുയല്‍ഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാര്‍ഡും ദര്‍ശനം അവാര്‍ഡും നേടി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബല്‍റാം സിനിമയില്‍ എത്തുന്നത്.

1962 ല്‍ കണ്ണൂര്‍ ജില്ലയിലെ
Full Story
  18-04-2024
ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വിഖ്യാത നോവലായ'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്സീരിസായി ഇറങ്ങുന്നു
ലോകപ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ വിഖ്യാത നോവലായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വെബ്സീരിസാകുന്നു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന വെബ് സീരീസിന്റെ ടീസര്‍ പുറത്തുവന്നിട്ടുണ്ട്. നോവലിലെ മക്കോണ്ട നഗരവും മറ്റ് കഥാപാത്രങ്ങളും വെള്ളിത്തിരയിലെത്തുന്ന സീരിസിന്റെ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മുഖ്യകഥാപാത്രങ്ങളായ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയ, ഉര്‍സ്വല ഇഗ്വാരന്‍ എന്നിവരെ ചേര്‍ത്ത് മാര്‍കേസ് തീര്‍ത്ത മാസ്മരിക ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലോറ മോറ, അലക്സ് ഗാര്‍സിയ ലോപസ് എന്നിവര്‍ ചേര്‍ന്നാണ് വെബ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും താരങ്ങള്‍ സിരീസില്‍ പ്രധാന
Full Story
  16-04-2024
കേരളത്തില്‍ ഭൂരിഭാഗവും ബുദ്ധിജീവികള്‍; തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ് നടി ശോഭന
നരേന്ദ്ര മോദി സര്‍ക്കാരിന് ഇത് മൂന്നാം ഇന്നിങ്‌സിന്റെ സമയമെന്ന് നടി ശോഭന. മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളാണ് കേരളത്തിലേത്. കേരളത്തില്‍ ഭൂരിഭാഗവും ബുദ്ധിജീവികള്‍, തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

നടക്കില്ലെന്ന് കരുതിയ പലതും മോദി സര്‍ക്കാര്‍ നടപ്പിലാക്കി കാണിച്ചെന്ന് ശോഭന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭന.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുത്തു.
Full Story
  16-04-2024
ഈ സിനിമ എന്നെ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയി: മകന്‍ അഭിനയിച്ച സിനിമയെ പ്രശംസിച്ച് മോഹന്‍ലാല്‍
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയ്ക്ക് പ്രശംസയുമായി നടന്‍ മോഹന്‍ലാല്‍. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം. വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ
Full Story
  10-04-2024
മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു
നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30 ല്‍ പരം സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തി.സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്
Full Story
  09-04-2024
സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു: വധു യി ജുങ് ഹ്വാ
കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. 2021-ല്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബി?ഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.

''ഡോണ്‍ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങില്‍വെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ.'' ഡോണ്‍ ലീയുടെ ഏജന്‍സി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡോണ്‍ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2016 മുതല്‍ ഡോണ്‍ ലീയും യി ജുങ് ഹ്വായും
Full Story
  09-04-2024
കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ആരാധകരായി മാറിയിരിക്കു: സംവിധായകന്‍ സുദീപ്തോ സെന്‍
ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദര്‍ശനവുമായി കൂടുതല്‍ രൂപതകള്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി സംവിധായകന്‍ സുദീപ്തോ സെന്‍. തന്റെ ട്വിറ്ററിലൂടെയാണ് സുദിപ്‌തോ സെന്‍ പ്രതികരിച്ചത്. ദ കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകന്‍ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ദ കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതി, 'ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍
Full Story
[1][2][3][4][5]
 
-->




 
Close Window