Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
 
 
ആരോഗ്യം
  Add your Comment comment
കോഴിക്കോട് നിപ്പ വൈറസ് ബാധ: സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍
Text By: UK Malayalam Pathram

കോഴിക്കോട് നിപ്പ രോഗ ബാധ. യുവാവിന്റെ സാമ്പില്‍ ഇന്നലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികള്‍ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡിക്ഷന്‍ സെന്റര്‍, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ രോഗിയുടെ സാന്നിധ്യത്തില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. രോഗിയുടെ അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ സാമ്പിള്‍ മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച രോഗനിര്‍ണയത്തിനായി പരിശോധിക്കും. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വവ്വാലുകളടെ പ്രജനന കാലമാണ്. രോഗ ബാധിതനായ വ്യക്തി ഗോഡൗണ്‍ വൃത്തിയാക്കിയപ്പോള്‍ വവ്വാലിന്റ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കൂടെയൊരു സഹായി ഉണ്ടായിരുന്നു - അദ്ദേഹം പറഞ്ഞു. നിപയെ പറ്റി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ ബാധകമല്ലെന്നും ഇപ്പോള്‍ ആരോഗ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യ

 
Other News in this category

 
 




 
Close Window