Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ആരോഗ്യം
  Add your Comment comment
യുകെയില്‍ പോഷകാഹാര കുറവു കാരണം ഒരു കുട്ടി മരിച്ചു....!!! മാതാപിതാക്കള്‍ക്ക് എതിരേ കേസെടുത്തു: ഗുരുതര കുറ്റമെന്ന് പോലീസ്
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലെ മെഴ്സിസൈഡിലെ സെന്റ് ഹെലന്‍സില്‍ ഒരുവയസുകാരന്‍ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയില്‍ മരിച്ച മയ്‌റോ ജോണ്‍സന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ പിതാവ് ആദം ജോണ്‍സണ്‍ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവര്‍ക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവര്‍പൂള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window