Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ബിസിനസ്‌
  07-02-2024
മലപ്പുറത്ത് കാര്‍ ആക്‌സിഡന്റായപ്പോള്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല: കാറിന്റെ മൊത്തം വിലയായ നാലര ലക്ഷം രൂപ നഷ്ടപരിഹാരം
എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് കാറിന്റെ വില തിരിച്ചുനല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസല്യാര്‍ നല്‍കിയ പരാതിയിലാണ് കാര്‍ നിര്‍മാണകമ്പനിക്കെതിരെ കമ്മിഷന്‍ വിധിച്ചത്. 2021-ല്‍ തിരൂരില്‍ പരാതിക്കാരനു കാര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.

എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതാണ് ഗുരുതര പരുക്കിനു കാരണമെന്നും ഇത് കാര്‍ നിര്‍മാതാക്കളുടെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്ന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതത്തിലുള്ളതായിരുന്നു അപകടമെന്നും
Full Story
  13-01-2024
തായ്വാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ അനുകൂല പാര്‍ട്ടിയായ ഡിപിപിക്ക് വീണ്ടും ജയം

ലോകത്തെ ജനാധിപത്യശക്തികളുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നിയുക്തപ്രസിഡന്റ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ച ബാഹ്യശക്തികളെ വിജയകരമായി പ്രതിരോധിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം ചൈനയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. തുടര്‍ച്ചയായി അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങളെ പൂര്‍ണമായി നിഷേധിക്കുകയും തായ്വാന്റെ പ്രത്യേക നിലനില്‍പ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഇത്. തായ്വാനിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോമിന്‍ടാങിനെ തറപറ്റിച്ചാണ് ഡിപിപിയുടെ ജയം. തുടര്‍ച്ചയായുള്ള മൂന്നാം വിജയം ജനാധിപത്യത്തിന്റെ

Full Story
  09-01-2024
ഇസ്രയേലില്‍ ജോലി; ശമ്പളം ഒന്നേ കാല്‍ ലക്ഷം രൂപ: പരസ്യം ചെയ്തത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ഇസ്രയേലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, മൈക്കാട് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ജോലി. കേന്ദ്ര സര്‍ക്കാരിന്റെ നാഷ്ണല്‍ സ്‌കില്‍ ഡെവലപ്മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലില്‍ ജോലി.

പ്രതിമാസം 1,25,000 രൂപ ശമ്പളത്തിന് പുറമെ 15,000 രൂപ പ്രതിമാസ ബോണസുമുണ്ടാകും. ഈ ബോണസ് തുക എന്നാല്‍ ജോലി പൂര്‍ത്തിയാക്കി കാലാവധി തീര്‍ന്നാല്‍ മാത്രമേ ലഭിക്കുകയുള്ളു. ഇസ്രയേലില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ഒരുക്കാനായി ഇന്ത്യയും ഇസ്രയേലും ധാരണയിലെത്തിയിരുന്നു.

ഇസ്രയേലില്‍ പലസ്തീനികളുടെ വര്‍ക്ക് പര്‍മിറ്റ് റദ്ദ് ചെയ്തതോടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ക്ഷണിക്കുന്നത്. വിവിധ മേഖലകളിലായി
Full Story
  03-01-2024
അദാനി ഗ്രൂപ്പിനെതിരേ അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തില്‍ 3 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
അദാനി ഗ്രൂപ്പിനെതിരേ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറഞ്ഞു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. സെബിയുടെ അന്വേഷണത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്കുള്ള അധികാരം പരിമിതമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പരസ്യം ചെയ്യല്‍

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 22 കേസുകളില്‍ സെബിയുടെ അന്വേഷണം ഇതിനോടകം പൂര്‍ത്തിയായെന്നും ബാക്കിയുള്ള രണ്ടുകേസുകളിലെ അന്വേഷണം വേഗത്തില്‍
Full Story
  19-12-2023
ക്രിസ്മസിന് കണ്‍സ്യൂമര്‍ ഫെഡിന് 1.34 കോടി രൂപ; റേഷന്‍ വിതരണത്തിന് 185.64 കോടി - ഉത്സവകാല തുക സര്‍ക്കാര്‍ അനുവദിച്ചു
കണ്‍സ്യൂമര്‍ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി സര്‍ക്കാര്‍ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വിതരണം ചെയ്യാന്‍ സബ്സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വില്‍പനയ്ക്കുശേഷം സബ്സിഡി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുന്‍കൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന് തുക അനുവദിച്ചു.
അതേസമയം, റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക
Full Story
  11-12-2023
കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം
യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്. പരപ്പനങ്ങാടി, ചാലക്കുടി, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് ജങ്ഷന്‍, ചെങ്ങന്നൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, വടകര, ചങ്ങനാശ്ശേരി, ആലപ്പുഴ, വര്‍ക്കല, കരുനാഗപ്പള്ളി, അങ്കമാലി, ആലുവ, തിരുവല്ല, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ അംഗീകാരം ലഭിച്ചത്.

രാജ്യത്ത് 114 റയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍
Full Story
  22-11-2023
കേരള സര്‍ക്കാര്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം 20 കോടി രൂപയാക്കി: ടിക്കറ്റിന്റെ വില കൂടി; 400 രൂപ
ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കി ലോട്ടറി വകുപ്പ്. ക്രിസ്മസ് -ന്യൂ ഇയര്‍ ബംപറില്‍ മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഒരു കോടി വീതമാണ് ലഭിക്കുക. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബംപര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികള്‍.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ
Full Story
  15-11-2023
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ പ്രത്യേക ബസ് വാങ്ങാന്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി
നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ പ്രത്യേക ബസ് വാങ്ങാന്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ്. എയര്‍കണ്ടീഷന്‍ ചെയ്ത 25 സീറ്റുള്ള ബെന്‍സ് ബസില്‍ ഒരു ടോയ്ലറ്റ് ഉണ്ടാകും. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ ഉപയോഗത്തിന് ബസ് വാങ്ങാന്‍ 1.05 കോടി രൂപ അനുവദിച്ച് നവംബര്‍ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.

ബജറ്റില്‍ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവില്‍ പറയുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്.
Full Story
[1][2][3][4][5]
 
-->




 
Close Window