Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
ബിസിനസ്‌
  12-09-2023
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധികം സെയില്‍സ് ടാക്‌സ്: ഗതാഗത മന്ത്രിയുടെ നിര്‍ദേശം
ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ചുമത്താന്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്ന് 63-ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിച്ച നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനെ 'മലിനീകരണ നികുതി' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.

'ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍
Full Story
  06-09-2023
ഇടുക്കിയിലെ വാഗമണില്‍ കാന്റിലിവര്‍ ബ്രിഡ്ജ് തുറന്നു: ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം
വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമണ്‍ ലോകം ടൂറിസം ഭൂപടത്തില്‍ ഒഴിവാക്കാനാവാത്ത സ്‌പോട്ടായി മാറിയിരിക്കുകയാണ്.

സമൃദ്ധമായ പുല്‍മേടുകള്‍, മൊട്ടക്കുന്നുകള്‍, പൈന്‍ മരങ്ങള്‍, മൂടല്‍മഞ്ഞ് മൂടിയ താഴ്വരകള്‍ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികള്‍ക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്നേഹികള്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍
Full Story
  03-09-2023
മതമൗലികവാദ പ്രചാരണങ്ങള്‍ ഗൗരവത്തോടെ കാണണം: 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകും- നരേന്ദ്രമോദി

2047 ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍വഴിയുള്ള മതമൗലികവാദ പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മോദി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തന്റെ ഒമ്പത് വര്‍ഷക്കാലമുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ സ്ഥിരതയുടെ സ്വാഭാവിക ഉപോല്‍പ്പന്നമാണെന്നും 2047 ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും മോദി പറഞ്ഞു. ''അഴിമതി, ജാതീയത, വര്‍ഗീയത'' എന്നിവയ്ക്ക് നമ്മുടെ ദേശീയ ജീവിതത്തില്‍ സ്ഥാനമില്ല'' എന്നും മോദി പിടിഐയോട് പറഞ്ഞു. ചുരുങ്ങിയ

Full Story
  02-09-2023
നവ്യ നായരെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തു: മുംബൈ സ്വദേശിയായ സച്ചിന്‍ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇഡി
ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായര്‍. നൃത്തത്തെ കുറിച്ച് റൂമിയുടെ എഴുത്ത് ഉള്‍പ്പെടെയുള്ള ഡാന്‍സ് വിഡിയോ ആണ് നവ്യ പങ്കുവച്ചത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.
'നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ വിടര്‍ന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകള്‍ വലിച്ചുകീറുമ്പോള്‍. പോര്‍മധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ' - എന്ന ജലാലുദ്ദീന്‍ റൂമിയുടെ ഉദ്ധരണിയാണ് വിഡിയോക്ക് ഒപ്പം ചേര്‍ത്തിട്ടുള്ളത്.

ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നവ്യ നായരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ
Full Story
  18-08-2023
ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടുന്നു: കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ പുറത്തിറക്കി
വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. ആര്‍ബിഐയുടെ ഡെവലപ്മെന്റ് ആന്റ് റെഗുലേറ്ററി നയങ്ങളുടെ ഭാഗമായാണ് യുഡിജിഎഎം പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് എന്‍.എ. എന്നീ ബാങ്കുകളിലെ വിവരങ്ങളാണ് യുഡിജിഎഎം പോര്‍ട്ടലില്‍ ലഭ്യമാകുക.



അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകളെ ബോധവത്കരിക്കുന്നതിനായി കാലാകാലങ്ങളില്‍ പൊതുജന ബോധവത്ക്കരണ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് ആര്‍ബിഐ
Full Story
  18-08-2023
9 വര്‍ഷത്തിനിടെ ഇന്ത്യയിലെ മിഡില്‍ ക്ലാസ് വിഭാഗക്കാരുടെ വരുമാനം മൂന്നിരട്ടി വര്‍ധിച്ചു: വലിയൊരു വിഭാഗം ഇന്‍കംടാക്‌സ് അടയ്ക്കുന്നവരായി മാറി
മധ്യവര്‍ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായതായും 9 വര്‍ഷത്തിനിടെ മൂന്നിരട്ടി കൂടിയതായും റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷം 2013 മുതല്‍ സാമ്പത്തിക വര്‍ഷം 2022 വരെയുള്ള കാലയളവിലാണ് ഈ വര്‍ധനയെന്ന് എസ്ബിഐ നടത്തിയ പഠനത്തില്‍ പറയുന്നു. മധ്യവര്‍ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ (FY13) 4.4 ലക്ഷം രൂപ ആയിരുന്നു എങ്കില്‍ 2022 ല്‍ അത് 13 ലക്ഷം രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ വളര്‍ച്ചക്കു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, പല നികുതിദായകരും താഴ്ന്ന വരുമാനമുള്ളവരുടെ വിഭാഗത്തില്‍ (lower income group) നിന്ന് ഉയര്‍ന്ന വരുമാനമുള്ളവരുടെ ഗ്രൂപ്പിലേക്ക് മാറി. രണ്ടാമതായി, നികുതി അടക്കേണ്ടവരുടെ ?ഗണത്തില്‍ പെടാത്തവരുടെ എണ്ണം
Full Story
  24-07-2023
ട്വിറ്ററില്‍ നിന്ന് നീല നിറമുള്ള കിളി അപ്രത്യക്ഷമായി: പുതിയ ചിഹ്നം എക്‌സ്
ട്വിറ്ററിന്റെ മുഖമുദ്രയായിരുന്നു 'നീലകിളി'യ്ക്ക് പകരം പുതിയ ലോഗോ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഔദ്യോഗിക പ്രൊഫൈലിലും സൈറ്റിലും പഴയ ലോഗോയുടെ സ്ഥാനത്ത് 'X' എന്ന പുതിയ ലോഗോയും പേരും പ്രത്യക്ഷപ്പെട്ടു. ട്വിറ്റര്‍ റീബ്രാന്‍ഡിംഗിന് ഒരുങ്ങുകയാണെന്നും ലോഗോയായ പക്ഷിയെ നീക്കുമെന്നും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് നിലവില്‍ പുതിയ ലോഗോ കാണാനാവുക. റീബ്രാന്‍ഡിങ്ങിന് പിന്നാലെ ഇലോണ്‍ മസ്‌ക് തന്റെ പ്രൊഫൈല്‍ പിക്ചര്‍ പുതിയ ലോഗോയാക്കി.
Full Story
  20-07-2023
ലോകത്ത് ഏറ്റവും വലിയഓഫിസ് കെട്ടിടം ഗുജറാത്തില്‍: വജ്രവ്യവസായ സ്ഥാപനത്തിന്റെ പേര് സൂറത്ത് ഡയമണ്ട് ബോഴ്‌സ്
വജ്രങ്ങള്‍ക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകത്തിലെ ഏറ്റവും വലിയഓഫിസ് കെട്ടിടം സ്വന്തം. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന കെട്ടിടം അമേരിക്കയിലെ പെന്റഗണിനെ മറികടന്നുകൊണ്ടാണ് 'ലോകത്തിലെ ഏറ്റവും വലിയഓഫിസ് കെട്ടിടം' എന്ന പദവി സ്വന്തമാക്കിയിരിക്കുന്നത്. കട്ടര്‍മാര്‍, പോളിഷ് ചെയ്യുന്നവര്‍, വ്യാപാരികള്‍ തുടങ്ങി വജ്രവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 65,000ലേറെ പ്രൊഫഷനലുകള്‍ക്കുള്ള ഒറ്റതാവളം എന്ന നിലയിലാണ്ഓഫിസ് തുറന്നിരിക്കുന്നത്.

7.1 മില്യന്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്ഓഫിസ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. 35 ഏക്കര്‍ സ്ഥലത്ത് 15 നിലകളിലായാണ് നിര്‍മ്മാണം. ഒരു പ്രധാന കോറിഡോര്‍ വഴി ബന്ധപ്പെട്ടു കിടക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ഒന്‍പത് ഭാഗങ്ങളാണ്
Full Story
[3][4][5][6][7]
 
-->




 
Close Window