Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  03-04-2026
കണ്ണൂരിലെ അമ്പലത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ആനന്ദ് അംബാനി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മുകേഷ് അംബാനിയുടെ മകനുമായ അനന്ത് അംബാനി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതു. ജിയോ പ്ലാറ്റ്‌ഫോംസിന്റെയും റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സിന്റെയും ഡയറക്ടറും കൂടിയായ അനന്ത് അംബാനി, ക്ഷേത്രത്തിന് മൂന്ന് കോടി രൂപ സംഭാവനയും നല്‍കി. നവീകരണ പ്രവര്‍ത്തികള്‍ക്കായി പത്ത് കോടി രൂപ നല്‍കുമെന്നും അനന്ത് അംബാനി ക്ഷേത്ര ദര്‍ശനത്തിന് ശേഷം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷമാണ് അനന്ത് അംബാനി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
Full Story
  01-04-2026
വിമാന യാത്രയ്ക്ക് ചെലവ് കൂടും: സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ; ഏപ്രില്‍ രണ്ട് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും
സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ. വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരും. വിമാന ഇന്ധന വില ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ രണ്ട് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര റൂട്ടില്‍ 275 മുതല്‍ 950 രൂപ വരെ കൂടും. രാജ്യാന്തര റൂട്ടില്‍ 900 മുതല്‍ 10,000 വരെയാകും. മറ്റു വിമാന കമ്പനികളും സമാനമായി സര്‍ചാര്‍ജ് വര്‍ധിപ്പിക്കും.

വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവ് നേരിടാന്‍ 425 രൂപ മുതല്‍ 2,300 രൂപ വരെ ഇന്ധന സര്‍ചാര്‍ജ് ഇന്‍ഡിഗോ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ ടിക്കറ്റ് വില ഇനിയും ഉയര്‍ത്തേണ്ടി വന്നേക്കും. വ്യോമയാന മേഖലയിലെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ് ചിലവാകുന്നത്. ഇന്ധനവിലയ്ക്ക് പുറമെ
Full Story
  01-04-2026
ഡോളര്‍ മൂല്യം ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചു: 412 ലക്ഷം കോടിയില്‍ നിന്ന് 425 ലക്ഷം കോടി
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുധനാഴ്ച വന്‍ കുതിപ്പ്. സെന്‍സെക്‌സും നിഫ്റ്റിയും 2.5 ശതമാനത്തിലധികം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം ഉടന്‍ അവസാനിച്ചേക്കുമെന്ന പ്രതീക്ഷകളെത്തുടര്‍ന്നാണ് ഈ മാറ്റം. യുഎസ് ഡോളര്‍ സൂചിക 100-ന് താഴേക്ക് പോയതും യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4.29 ശതമാനത്തിലേക്ക് താഴ്ന്നതും ഇന്ത്യന്‍ വിപണിക്ക് ഗുണകരമായി. ഇത് വിദേശ നിക്ഷേപം വര്‍ധിക്കാന്‍ സഹായിക്കും.
സെന്‍സെക്‌സ് 2000 പോയിന്റ് (2.7%) ഉയര്‍ന്ന് 73,918 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. നിഫ്റ്റി 600 പോയിന്റിലധികം നേട്ടമുണ്ടാക്കി 22,938 തൊട്ടു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 4 ശതമാനം വരെ ഉയര്‍ന്നു. ഈ കുതിപ്പിലൂടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 412 ലക്ഷം കോടിയില്‍ നിന്ന് 425 ലക്ഷം
Full Story
  28-03-2026
ടിവി ചാനലുകളുടെ മത്സരത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍: കേബിള്‍ ടിവിയിലെ വ്യൂവര്‍ഷിപ്പ് റേറ്റിങ്ങില്‍ പുതിയ നയം
കേബിള്‍ ശൃംഖലയില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ചാനല്‍ വഴിയുള്ള വ്യൂവര്‍ഷിപ്പ് ഇനി മുതല്‍ റേറ്റിങ്ങില്‍ പരിഗണിക്കില്ല. ടെലിവിഷന്‍ റേറ്റിംഗ് സംവിധാന സംവിധാനത്തില്‍ ലാന്‍ഡിങ്ങ് പേജ് കാഴ്ചക്കാരെ ഒഴിവാക്കി, ഒടിടി, കണക്റ്റഡ് ടിവി എന്നിവ ഉള്‍പ്പെടുത്തി റേറ്റിംഗില്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിങ്ങില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍.
പുതിയ നിയന്ത്രണം പ്രകാരം ലാന്‍ഡിംഗ് പേജ് മാര്‍ക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനെന്നാണ് വിശദീകരണം. റേറ്റിങ്ങിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന വീടുകളുടെ എണ്ണം, കൂട്ടാനും
Full Story
  23-03-2026
5 ദിവസത്തേക്ക് ആക്രമണം നിര്‍ത്തിയെന്ന് ട്രംപ്: താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഇന്ധനവിലയ്ക്ക് ആശ്വാസം

ഇറാനുമായുള്ള ചര്‍ച്ചകള്‍ അതീവ ഫലപ്രദവും ക്രിയാത്മകവുമാണെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി തിങ്കളാഴ്ച അറിയിച്ചു.ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഇന്ധനവിലയ്ക്ക് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നല്‍കിയിരുന്ന 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നിര്‍ണായക

Full Story
  20-03-2026
ഇറാന്‍ യുദ്ധം ഡീസല്‍ വിലയേയും ബാധിക്കുന്നു; പ്രീമിയം പെട്രോളിന് വില കൂട്ടിയതായി കമ്പനികളുടെ അറിയിപ്പ്
പ്രീമിയം പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രീമിയം വിഭാഗം പെട്രോളിന് 2.09-2.30 രൂപ വരെയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന് വില വര്‍ധനയില്ല. മികച്ച എഞ്ചിന്‍ പെര്‍ഫോര്‍മന്‍സിനും ഉയര്‍ന്ന മൈലേജിനുമാണ് സാധാരണയായി പ്രീമിയം പെട്രോള്‍ ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാന്‍ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും
Full Story
  18-03-2026
സ്വര്‍ണ വില താഴുന്നു; ഒരു പവന്‍ 1,15,680 രൂപ
കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ വില ഉയരുകയും വൈകുന്നേരം കുറയുകയും ചെയ്തു. ഒരു ?ഗ്രാം വെള്ളിയുടെ വില ?275 ആയി തുടരുകയാണ്.
പവന് 11,5920 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. സ്വര്‍ണത്തിന്റെ വില കുറഞ്ഞ് കുറഞ്ഞ് പവന് 70,000 രൂപയോട് അടുക്കാനുള്ള സാധ്യതയും സാമ്പത്തിക വി?ദ?ഗ്ധര്‍ തള്ളിക്കളയുന്നില്ല. 18 കാരറ്റ് സ്വര്‍ണത്തിന് 94,848 രൂപയും ?ഗ്രാമിന് 11,856 രൂപയുമായി.
ലോകവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5000 ഡോളറാണ്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷവും സാമ്പത്തികപരമായുള്ള പിരിമുറുക്കവും സ്വര്‍ണവിലയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.
Full Story
  18-03-2026
വിമാന യാത്രയില്‍ സീറ്റ് സെലക്ഷന് എക്‌സ്ട്രാ തുക ഒഴിവാകുന്നു: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഇന്ത്യയില്‍ വിമാന യാത്രക്കാര്‍ക്ക് സീറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഇനി അധിക തുക നല്‍കേണ്ടിവരില്ല. വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകള്‍ക്ക് അധിക തുക ഈടാകേണ്ടിവരില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍ കര്‍ശനമായും ലഭ്യമാക്കണമെന്നും വിമാനകമ്പനികളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
ഒരേ പിന്‍ആറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ സീറ്റുകള്‍ അനുവദിക്കണമെന്നും പരമാവധി അടുത്തടുത്ത സീറ്റുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.
Full Story
[1][2][3][4][5]
 
-->




 
Close Window