Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സ്റ്റൈല്‍ കമ്മല്‍ ലോകമാകെ ചര്‍ച്ച: ഫാഷന്‍ ഐക്കണ്‍ ആയി മെലോണി
Text By: UK Malayalam Pathram
ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയുടെ ജുംക സെല്‍ഫി വൈറലാകുന്നു. ചര്‍ച്ച സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ് . 'ഇന്ത്യയില്‍ നിന്നുള്ള ജുംകകള്‍?' എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാള്‍. ആ കമ്മലുകള്‍ മനോഹരമാണെന്ന് വേറൊരു കമന്റ്. ചിലരാണെങ്കില്‍ ആഴത്തിലുള്ള വിശകലനങ്ങളും കമന്റിലൂടെ നടത്തി. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആഗോള സാംസ്‌കാരിക കാഴ്ചപ്പാടിനുള്ള അംഗീകാരമാണെന്നാണ് ഇക്കൂട്ടരുടെ വാദം. ബോളിവുഡിലെ പവര്‍ ഡ്രസിങ്ങിനോട് ഉപമിച്ച മീമുകളും ചിലര്‍ സൃഷ്ടിച്ചു.
ഇതാദ്യമായല്ല മെലോണി ഇന്ത്യന്‍ സ്‌റ്റൈലില്‍ ആക്‌സസറൈസ് ചെയ്യുന്നത്. കുറച്ച് ദിവസം മുന്‍പ് ലോകത്തിലെ മുന്‍നിര ഫര്‍ണിച്ചര്‍ ഡിസൈന്‍ ഷോകേസായ സലോണ്‍ ഇന്റര്‍നാഷണല്‍ ഡെല്‍ മൊബൈലില്‍ നിന്നുള്ള വിഡിയോയിലും മെലോണി ഇന്ത്യന്‍ സ്‌റ്റൈല്‍ കമ്മലിലാണ് പ്രത്യക്ഷപ്പെട്ടത്. ഇനിയിപ്പോള്‍ ഈ വെസ്റ്റേണ്‍-ഈസ്റ്റേണ്‍ ഫ്യൂഷന്‍ ഫാഷനിസ്റ്റകള്‍ പിന്തുടരുമോ എന്നാണ് ഫാഷന്‍ ലോകത്തുയരുന്ന ചോദ്യം.
 
Other News in this category

 
 




 
Close Window