Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
വിമാന യാത്രയില്‍ സീറ്റ് സെലക്ഷന് എക്‌സ്ട്രാ തുക ഒഴിവാകുന്നു: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
Text By: UK Malayalam Pathram
ഇന്ത്യയില്‍ വിമാന യാത്രക്കാര്‍ക്ക് സീറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ഇനി അധിക തുക നല്‍കേണ്ടിവരില്ല. വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകള്‍ക്ക് അധിക തുക ഈടാകേണ്ടിവരില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍ കര്‍ശനമായും ലഭ്യമാക്കണമെന്നും വിമാനകമ്പനികളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
ഒരേ പിന്‍ആറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ സീറ്റുകള്‍ അനുവദിക്കണമെന്നും പരമാവധി അടുത്തടുത്ത സീറ്റുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാര്‍ക്ക് വേണ്ടി സൗജന്യ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വ്യോമയാന മന്ത്രാലയം ഒരുക്കിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window