Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  24-01-2024
എ.സി. മൊയ്തീനെ സഖാവ് എന്നു വിളിക്കില്ല, കൊന്നോളൂവെന്ന് ജോഷി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു കോക്കസുണ്ടെന്ന് നിക്ഷേപ തട്ടിപ്പിനിരയായ തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി. ജനുവരി 30ന് നമ്മുടെ രാഷ്ട്രപിതാവിനെ ഒരു സംഘത്തിന്റെ പ്രതിനിധി ആണ് കൊന്ന് തള്ളിയത്. അദ്ദേഹത്തിനെ കൊന്നുതള്ളിയ ദിവസം എന്നേക്കൂടി കൊല്ലൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ജോഷി പറഞ്ഞു. ഒരു ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹകരണ വകുപ്പ് മന്ത്രി ഇതുവരെ നിക്ഷേപകരെ കണ്ടിട്ടുണ്ടോ. ഒരു സ്റ്റുഡിയോയില്‍ കയറിയിരുന്ന് പ്രശ്നം തീര്‍ത്തെന്ന് പറയുന്ന വാസവന്റെ പോഴത്തം ഉണ്ടല്ലോ, അത് വേണ്ട. വെള്ള ഷര്‍ട്ടും ഇട്ട് കക്ഷത്ത് മച്ചിങ്ങ വെച്ച് വേണ്ടാതീനം വിളിച്ചു പറയുകയല്ല വേണ്ടതെന്നും ജോഷി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ

Full Story
  24-01-2024
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരേ കേസ്

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മേഘാലയിലെ പര്യടനത്തിനുശേഷം യാത്ര

Full Story
  24-01-2024
സംസ്ഥാന സര്‍ക്കാരിനെതിരേ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു.

ഡയസ്‌നോണ്‍ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നും കുറയ്ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും

Full Story
  23-01-2024
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കൊച്ചി: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംസ്ഥാന സര്‍ക്കാരിനു രൂപരേഖ സമര്‍പ്പിച്ചു.'കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി' എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുക. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര

Full Story
  23-01-2024
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന. രാഷ്ട്രപതി ഭവനാണ് പ്രഖ്യാപനം നടത്തിയത്. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കര്‍പൂരി ഠാകൂറിന്റെ 100ാം ജന്മദിവസത്തിന് ഒരു ദിവസം ശേഷിക്കെയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു.

സാമൂഹിക നീതിയുടെ പതാകവാഹകന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വവും

Full Story
  23-01-2024
ബൈജൂസ് ആപ്പിന്റെ നഷ്ടം എണ്ണായിരം കോടി

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ നഷ്ടം എട്ടായിരം കോടി കടന്നെന്ന് കണക്കുകള്‍. കമ്പനികാര്യ മന്ത്രാലയത്തിന് നല്‍കിയ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്. കമ്പനിയുടെ ഓപ്പറേഷണല്‍ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചെന്നാണ് കണക്ക്.നേരത്തെ ബൈജൂസിന് വലിയ തിരിച്ചടി നല്‍കി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണില്‍ താഴെയായി കുറച്ചിരുന്നു.

2022 ജൂലൈയില്‍ 22.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പായിരുന്നു

Full Story
  22-01-2024
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കിയെന്നും എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവര്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താന്‍ ബാധ്യത ഉണ്ട്. അയോധ്യയിലെ പരിപാടിയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മതവും രാഷ്ട്രീയവും തമ്മിലുള്ള

Full Story
  22-01-2024
പുതിയ യുഗത്തിന് തുടക്കം, സാഗര്‍ മുതല്‍ സരയൂ വരെ രാമനോടുള്ള വികാരമെന്ന് മോദി

ലഖ്നൗ: ജനുവരി 22 കലണ്ടറിലെ ഒരു സാധാരണ തീയതി മാത്രമല്ല, പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് നന്ദി പറയുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.'ജനുവരി 22-ന്റെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22 കലണ്ടറില്‍ എഴുതിയിരിക്കുന്ന ഒരു സാധാരണ തീയതി മാത്രമല്ല, അത് ഒരു പുതിയ കാലചക്രത്തിന്റെ ഉത്ഭവമാണ്. ഇന്ന് ഞാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ പ്രയത്നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ

Full Story
[99][100][101][102][103]
 
-->




 
Close Window