Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
കായികം
  Add your Comment comment
പാരിസ് ഒളിമ്പിക്‌സ് മത്സരം: ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച
Text By: Team ukmalayalampathram
പാരിസ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസില്‍ ഫുട്ബോളിലാണ്.
ലോകകപ്പും കോപയും നേടിയ അര്‍ജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി--ഗുയിചാര്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് മത്സരം.

യൂറോ ചാമ്പ്യന്‍മാരായ സ്പെയ്നിന് ഉസ്ബെകിസ്ഥാനാണ് എതിരാളി. നിലവിലെ വെള്ളി മെഡല്‍ ജേതാക്കളാണ് സ്പെയ്ന്‍. ആതിഥേയരായ ഫ്രാന്‍സ് ആദ്യകളിയില്‍ അമേരിക്കയുമായി ഏറ്റുമുട്ടും.ഫ്രാന്‍സിലെ ഏഴ് വേദികളിലാണ് പുരുഷ--വനിതാ മത്സരങ്ങള്‍. പുരുഷ വിഭാഗത്തില്‍ 16 ടീമുകളാണ്. അണ്ടര്‍ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമില്‍ മൂന്നു മുതിര്‍ന്ന കളിക്കാരെ ഉള്‍പ്പെടുത്താം.
 
Other News in this category

 
 




 
Close Window