Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  22-01-2024
സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാര്‍ക്കു വേണ്ടിയെന്ന് ഹൈക്കോടതി

 കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇ ഡി അന്വേഷണം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി. ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ല. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. സഹകരണസംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍.പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം നഷ്ടമാകുന്നു.

ഇത് ഇത്തരം സംഘങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. സഹകരണ

Full Story
  21-01-2024
അയോധ്യയിലെ രാമപ്രതിഷ്ഠ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35 പേര്‍

തിരുവന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ അന്‍പത് പേര്‍ക്കാണ് ക്ഷണത്ത് ലഭിച്ചത്. ഇതില്‍ ഇരുപതും പേരും സന്യാസിമാരാണ്.അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകന്‍ സുനില്‍പിളള, വിജിതമ്പി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്‍മയ മിഷന്റെ

Full Story
  21-01-2024
രാമക്ഷേത്ര പ്രതിഷ്ഠ: അവധി നല്‍കിയത് വിവാദമായതോടെ പിന്‍വലിച്ച് എയിംസ്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. രാമപ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍ക അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ തീരുമാനം.ഡല്‍ഹി എയിംസിനെ കൂടാതെ ഭുവനേശ്വറിലെ എയിംസും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഉള്‍പ്പടെ രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുകയും ചെയ്തു. അതിന് പിന്നാലെയാണ് ഡല്‍ഹി എയിംസ് അധികൃതര്‍ തീരുമാനം പിന്‍വലിച്ചത്. ഒപി ഉള്‍പ്പടെ

Full Story
  21-01-2024
ഇന്ത്യന്‍ വിമാനത്തിന് അനുമതി നിഷേധിച്ചു, മാലദ്വീപില്‍ പതിനാലുകാരന്‍ മരിച്ചു, പ്രസിഡന്റിനെതിരേ പ്രതിഷേധം

ന്യൂഡല്‍ഹി:എയര്‍ലിഫ്റ്റിനായി ഇന്ത്യയുടെ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ മാലിദ്വീപില്‍ 14 വയസുകാരന്‍ മരിച്ചു. കുട്ടിയുടെ ജീവരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് കുട്ടിമരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ അടിയന്തരമായി കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടി ക്രമീകരിക്കുന്നതില്‍ അധികൃതര്‍

Full Story
  20-01-2024
രാമക്ഷേത്ര നിലപാടില്‍ പ്രതിഷേധം: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

 അഹമ്മദബാദ്: രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ഡയാണ് രാജിവച്ചത്. രാജിക്കത്ത് സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് കൈമാറി.വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആളാണ് സിജെ ചാവ്ഡ. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആഹ്ലാദിക്കുകയാണ്. ആ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം എന്റെ പാര്‍ട്ടി കാണിച്ച നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണ്' ചാവ്ഡ പറഞ്ഞു.

Full Story
  20-01-2024
പരമാവധി ശിക്ഷ കിട്ടട്ടെ, മറ്റൊന്നും പറയാനില്ല, രഞ്ജിത്തിന്റെ അമ്മ

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്ന് ഭാര്യ. പ്രതികള്‍ക്ക് പരാമവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. വിധി പ്രസ്താവം കേള്‍ക്കാന്‍ രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയും മകളും അമ്മയും കോടതിയില്‍ എത്തിയിരുന്നു. തൊണ്ടയിടറിയാണ് അമ്മ മാധ്യമങ്ങളോട് സംസാരിച്ചത്. മകന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊന്നും പറയാനില്ലെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ പതിനഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി

Full Story
  20-01-2024
രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ്: 15 പ്രതികളും കുറ്റക്കാര്‍

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറില്‍പരം പൊലീസുകാരെ വിന്യസിച്ചിരുന്നു. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും മകളുടെയും മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക്

Full Story
  19-01-2024
കേന്ദ്രസര്‍ക്കാരിനെതിരേയുള്ള സമരത്തില്‍ എല്‍ഡിഎഫിനൊപ്പമില്ലെന്ന് യുഡിഎഫ്

 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഫെബ്രുവരി എട്ടിനു ഡല്‍ഹിയിലാണ് എല്‍ഡിഎഫ് സമരം. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.ഇന്ത്യാ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുള്ള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. സമരം പിണറായി വിജയനാണ് നയിക്കുന്നത്. ജന്തര്‍ മന്തറിലെ സമരത്തില്‍ മന്ത്രിമാരും

Full Story
[100][101][102][103][104]
 
-->




 
Close Window