Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  26-01-2024
ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു. പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്.

സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛന്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും കണ്ടു.കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം

Full Story
  26-01-2024
ഓഫിസ് നിര്‍മാണത്തിലേക്ക് പറഞ്ഞ പണം പിരിച്ചു നല്‍കിയില്ല, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു

കോഴിക്കോട്: നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ്‌ക്കെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിച്ചില്ല എന്നാരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം രൂപ പിരിച്ചുനല്‍കണം എന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് 1.3 ലക്ഷം രൂപ മാത്രമാണ്.

ഫണ്ട്

Full Story
  25-01-2024
ഗംഗയില്‍ മുങ്ങിയാല്‍ കാന്‍സര്‍ മാറുമെന്ന വിശ്വാസം, അഞ്ചു വയസുകാരന് ദാരുണാന്ത്യം

ഡെറാഡൂണ്‍: കാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ മകന് ദാരുണാന്ത്യം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബമാണ് ഹര്‍ കി പൗരിയില്‍ എത്തിയത്. മറ്റൊരു കുടുംബത്തിലെ അംഗത്തിനൊപ്പമാണ് മാതാപിതാക്കളും കുട്ടിയും ഗംഗാതീരത്ത് എത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അരികില്‍ അമ്മ ഇരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. 'കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും അത് എന്റെ ഉറപ്പാണ്'-

Full Story
  25-01-2024
വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴിക്കര പുയ്യാവിളയില്‍ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Full Story
  25-01-2024
മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് ഇഡി

കൊച്ചി: മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്സ് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മസാല ബോണ്ട് റേറ്റ് സംബന്ധിച്ച

Full Story
  24-01-2024
എ.സി. മൊയ്തീനെ സഖാവ് എന്നു വിളിക്കില്ല, കൊന്നോളൂവെന്ന് ജോഷി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരു കോക്കസുണ്ടെന്ന് നിക്ഷേപ തട്ടിപ്പിനിരയായ തൃശൂര്‍ മാപ്രാണം സ്വദേശി ജോഷി. ജനുവരി 30ന് നമ്മുടെ രാഷ്ട്രപിതാവിനെ ഒരു സംഘത്തിന്റെ പ്രതിനിധി ആണ് കൊന്ന് തള്ളിയത്. അദ്ദേഹത്തിനെ കൊന്നുതള്ളിയ ദിവസം എന്നേക്കൂടി കൊല്ലൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും ജോഷി പറഞ്ഞു. ഒരു ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹകരണ വകുപ്പ് മന്ത്രി ഇതുവരെ നിക്ഷേപകരെ കണ്ടിട്ടുണ്ടോ. ഒരു സ്റ്റുഡിയോയില്‍ കയറിയിരുന്ന് പ്രശ്നം തീര്‍ത്തെന്ന് പറയുന്ന വാസവന്റെ പോഴത്തം ഉണ്ടല്ലോ, അത് വേണ്ട. വെള്ള ഷര്‍ട്ടും ഇട്ട് കക്ഷത്ത് മച്ചിങ്ങ വെച്ച് വേണ്ടാതീനം വിളിച്ചു പറയുകയല്ല വേണ്ടതെന്നും ജോഷി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ

Full Story
  24-01-2024
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരേ കേസ്

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മേഘാലയിലെ പര്യടനത്തിനുശേഷം യാത്ര

Full Story
  24-01-2024
സംസ്ഥാന സര്‍ക്കാരിനെതിരേ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു.

ഡയസ്‌നോണ്‍ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നും കുറയ്ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും

Full Story
[270][271][272][273][274]
 
-->




 
Close Window