എണ്‍പത്തി എട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ ഉമ്മന്‍ റിച്ചിയും ആദര്‍ശ് എസും ചാംപ്യന്മാരായി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സര വിഭാഗത്തിലാണ് നേട്ടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ. മരിയ ഉമ്മന്റെ മകന്‍ ആണ് എപ്പിനോവ. തൃശ്ശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയില്‍ ആയിരുന്നു ചാംപ്യന്‍ഷിപ്പ്. |