ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനായ ചൈനക്കാരന്‍ റൊണാള്‍ഡോയെ കാണാന്‍ ചൈനയില്‍ നിന്ന് ഏഴുമാസം സൈക്കിള്‍ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോമീറ്റര്‍ ദൂരമാണ് ഗോങ് ഇഷ്ടതാരത്തെ കാണാന്‍ സൈക്കിളില്‍ യാത്ര ചെയ്തത്.
മാര്‍ച്ച് 18ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 20നാണ് സൗദിയിലെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിന് മുന്നിലെത്തിയത്. സിന്‍ചിയാങില്‍ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങള്‍ കടന്നാണ് ഗോങ് സൗദിയിലെത്തിയത്.
ജോര്‍ജിയ, ഇറാന്‍, ഖത്തര്‍ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിള്‍ ചവിട്ടിയാണ് റൊണാള്‍ഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദില്‍ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങള്‍ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.
ഓരോ പ്രദേശത്തെയും ആളുകളോടുള്ള ആശയവിനിമയം, പണം കുറവായതിനാല്‍ ചെലവ് കുറഞ്ഞ ഭക്ഷണം കണ്ടെത്തുക, ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ ക്ഷീണം എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹത്തിന് മറികടക്കേണ്ടിവന്നു. |