Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
വാര്‍ത്തകള്‍
  29-01-2024
അനധികൃത സ്വത്ത് സമ്പാദനം: യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2013 മുതല്‍ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

Full Story
  28-01-2024
ഓന്തിനെപ്പോലെ നിറം മാറുന്നവനാണ് നിതീഷ് കുമാറെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഇന്ത്യ മുന്നണി ശക്തമാണ്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും ജയ്റാം രമേശ് പറഞ്ഞു. മുന്നോട്ടുള്ള യാത്രയില്‍ സ്പീഡ് ബ്രേക്കറുകള്‍ പതിവാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കര്‍ പോലെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ഡിഎംകെ, എന്‍സിപി, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയെല്ലാം ഒറ്റക്കെട്ടായി തന്നെ ബിജെപിയെ നേരിടുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.

നിതീഷ് ബിജെപിക്കൊപ്പം പോകുമെന്ന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ

Full Story
  28-01-2024
ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. 2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. പന്നിയാര്‍ പുഴയോട് ചേര്‍ന്ന് നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും

Full Story
  28-01-2024
റോഡപകടം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി, അതേസ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ച് കന്യാസ്ത്രീ

 കണ്ണൂര്‍ : കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58)മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു.

തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍

Full Story
  27-01-2024
മദ്യപാനം നിര്‍ത്താന്‍ യുവാവിനെ പ്രാര്‍ത്ഥനാലയത്തില്‍ കൊണ്ടുവന്നു, ഒടുവില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാര്‍ത്ഥനാലയത്തിനുള്ളിലെ പ്രയര്‍ ഹാളിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത മദ്യപാനം നിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേര്‍ന്ന് പ്രാര്‍ഥനയ്‌ക്കെത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കാട്ടാക്കട പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

Full Story
  27-01-2024
ബിഹാറില്‍ രാഷ്ട്രീയ നാടകം, നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഇന്നു രാജിവച്ചേക്കും

പട്ന: ബിഹാറില്‍ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി സഖ്യത്തിലേക്കു തിരിച്ചുപോവുന്ന നിതീഷിനൊപ്പം ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറുമെന്ന്, ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ അനിശ്ചിതത്വം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ, നിതീഷ് ഇന്ന് ജെഡിയു നിയമസഭാ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ നിതീഷ് രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ജെഡിയു-ബിജെപി സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Full Story
  27-01-2024
ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ നാടകത്തില്‍ രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിച്ചു, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടിഎ സുധീഷ് ആണ് നാടകം രചിച്ചത്. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നല്‍കിയ പരാതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും. 'വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ ഒന്‍പതു മിനിറ്റോളം രാജ്യത്തെയും

Full Story
  26-01-2024
രാജ്യം എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പ്രൌഢഗംഭീരമായ പരേഡുകള്‍ക്കാണ് ദില്ലിയിലെ കര്‍ത്തവ്യപഥ് സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വിശിഷ്ടാതിഥി. സന്ദര്‍ശക ഗ്യാലറിയില്‍ വലിയ ജനക്കൂട്ടം റിപ്പബ്ലിക്ക് ദിന പരേഡുകള്‍ കാണാനെത്തിയിട്ടുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിന്റെ സ്ത്രീശക്തിയുടെ പ്രകടനമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യ ആകര്‍ഷണം. പ്രധാനമന്ത്രിക്കൊപ്പം മുന്‍നിരയില്‍ ഇടംപിടിച്ച ഫ്രഞ്ച് പ്രസിഡന്റ് ഏറെ ആവേശത്തോടെയാണ് പരേഡുകള്‍ വീക്ഷിച്ചത്. ഫ്രഞ്ച് സൈന്യവും പരേഡില്‍ അണിനിരന്നിരുന്നു. സൈനിക ഗ്രൂപ്പുകളുടെ പരേഡുകള്‍ക്ക്

Full Story
[269][270][271][272][273]
 
-->




 
Close Window