Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
കായികം
  Add your Comment comment
കിട്ടിയത് കീറിപ്പൊളിഞ്ഞ ലഗേജ്; വിമാനം ഇറങ്ങിയപ്പോള്‍ ഇന്ത്യയുടെ ഹോക്കി താരം പങ്കുവച്ചത് വലിയ നഷ്ടത്തിന്റെ കഥ
Text By: Reporter, ukmalayalampathram
എയര്‍ ഇന്ത്യ യാത്രയ്ക്കു ശേഷം കിട്ടിയത് കേടായ ലഗേജ്. നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു' -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
 
Other News in this category

 
 




 
Close Window