ബുധനാഴ്ചയാണ് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. വിജയത്തിന് നന്ദി അര്‍പ്പിച്ചായിരുന്നു രോഹിത് ശര്‍മയുടെ പൂജകള്‍. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം.
പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.2007-നു ശേഷം, 17 വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ ടി20 ലോകകപ്പ് കിരീടത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തി.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് നേടിയത് |