Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  03-05-2024
രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. രാഹുല്‍ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചിരുന്ന അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍

Full Story
  03-05-2024
മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റ് വിറ്റുതീര്‍ന്നു, നവകേരള ബസിന്റെ ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി.

എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍

Full Story
  02-05-2024
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു.

മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തളര്‍ന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്

Full Story
  02-05-2024
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല, പ്രതിവിധി കണ്ടെത്താന്‍ വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ നിരാകരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം

Full Story
  02-05-2024
ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആനുകൂല്യങ്ങള്‍ക്കെന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. സര്‍വേ എന്ന് പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് ചേര്‍ക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ച് ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേനെ വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തെരഞ്ഞടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയത്.

ഇത്

Full Story
  01-05-2024
ആലുവയില്‍ ഗൂണ്ടാ ആക്രമണം, നാലു പേര്‍ക്ക് പരുക്ക്, നാലു പേര്‍ പിടിയില്‍

കൊച്ചി: ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ പൊലീസ് പിടിയില്‍. മുഖ്യപ്രതി ഫൈസല്‍ ബാബു ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. സുനീര്‍, ഫൈസല്‍, കബീര്‍, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ മൂന്നുപേര്‍ക്ക് അക്രമത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു. അക്രമം ആസൂത്രണം ചെയ്തത് കബീര്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമികള്‍ ബൈക്കിലും കാറിലുമായിട്ടാണ് എത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പൊലീസിന്റെ വലയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം.

ഗുണ്ടകളുടെ ആക്രമണത്തില്‍

Full Story
  01-05-2024
പട്ടാപ്പകല്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ആഡംബര ഹോട്ടലുകളില്‍ ആര്‍ഭാട ജീവിതം, കമിതാക്കള്‍ പിടിയില്‍

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന്

Full Story
  01-05-2024
മേയര്‍-ഡ്രൈവര്‍ വാക്കു തര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു. മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി

Full Story
[62][63][64][65][66]
 
-->




 
Close Window