Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  06-05-2024
കളിപ്പാട്ടവും പൂക്കളും സല്യൂട്ടും നല്‍കി നവജാത ശിശുവിന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറില്‍ ഫ്‌ലാറ്റില്‍ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു.

തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു. നവജാതശിശുവിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങിയാണ് സംസ്‌കരിച്ചത്.

Full Story
  05-05-2024
നവകേരള ബസിന്റെ കന്നിയാത്ര ആരംഭിച്ചു, വാതില്‍ തകരാറില്‍ ആയത് തിരിച്ചടിയായി

കോഴിക്കോട്: നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സര്‍വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍ തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് യാത്രിയില്‍ ചെറിയ കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്ക് തനിനെ തുറന്നു വരാന്‍ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ചാണ് യാത്ര തുടര്‍ന്നത്. പിന്നീട് ബത്തേരി ഗ്യാരേജിലെത്തി തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു.

Full Story

  05-05-2024
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 - 4°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ

Full Story
  05-05-2024
വൈദ്യുതി ഉപയോഗം പരിധിക്ക് അപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെഎസ്ഇബി പ്രത്യേകം കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്‍ട്രോള്‍ റൂം സംവിധാനം.

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ- വിതരണ സംവിധാനം ഒരു പരിധിവരെ

Full Story
  04-05-2024
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും യുവതിയുടെ അമ്മ വാതില്‍ മുട്ടിയതോടെ മൃതദേഹം കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് ഫ്‌ലാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസില്‍ നല്‍കുന്ന വിവരം. ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി

Full Story
  04-05-2024
രോഹിത് വെമൂല ദളിതനല്ല, പുനരന്വേഷണം നടത്തും

ഹൈദരാബാദ്: രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. രോഹിത് വെമുല ദളിതല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളിയാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നത് സംബന്ധിച്ചു ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണത്തില്‍ രോഹതിന്റെ അമ്മ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ലെന്നും യഥാര്‍ഥ

Full Story
  04-05-2024
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്‌നാട് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ഉയര്‍ന്ന തിരമാല എന്നിവയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.



ഉയര്‍ന്ന താപനില



പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി

Full Story
  03-05-2024
കൊല്ലത്ത് ഹണിട്രാപ്പ്, യുവാവിന്റെ സ്വര്‍ണവും പണവും കവര്‍ന്നു

കൊല്ലം: ശക്തികുളങ്ങരയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വര്‍ണലും മൊബൈലും കവര്‍ന്ന സംഭവത്തില്‍ നാലാംഗ സംഘം പിടിയില്‍. ചവറ സ്വദേശിനി ജോസഫൈന്‍ (മാളു-28), നഹാബ്, അപ്പു, അരുണ്‍ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന്‍ എന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ യുവാവിനെ പലതവണ വിളിച്ചായിരുന്നു തട്ടിപ്പ്. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയിലേക്ക് വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. യുവാവില്‍ നിന്നും പ്രതികള്‍ പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നുവെന്നാണ് പരാതി.

Full Story
[61][62][63][64][65]
 
-->




 
Close Window