Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  13-03-2024
യുവാവ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം പാണ്ടിക്കടവില്‍ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍ (36) ആണ് സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെ കുറിച്ച് അന്വേഷിക്കാനാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍

Full Story
  12-03-2024
അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കേസിലെ രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.2018-ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് കൊല്ലപ്പെടുന്നത്. ആ വര്‍ഷം തന്നെ പൊലീസ്

Full Story
  12-03-2024
ജോലി ഭിക്ഷാടനം, വരുമാനം പ്രതിമാസം ഒരു ലക്ഷം രൂപ

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഭാരത് ജെയിന്‍ ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്.

ഒരു മാസത്തെ ഇദ്ദേഹത്തിന് ഭിക്ഷാടനത്തിലൂടെ 60,000 മുതല്‍ 75,000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്. കിട്ടുന്ന

Full Story
  12-03-2024
പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. അക്രമങ്ങളോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അസം പൊലീസ് നോട്ടീസ് നല്‍കി. റെയില്‍വേ, ദേശീയ പാത തുടങ്ങി പൊതു, സ്വകാര്യ വസ്തുക്കള്‍ക്ക് നാശനഷ്ടമോ, വ്യക്തികള്‍ക്ക് നേരെ അക്രമോ ഉണ്ടായാല്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Full Story

  11-03-2024
തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ മുരളിയുടെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്ന് പദ്മജ

തൃശൂര്‍: തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്നും അവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്നും പദ്മജ വേണുഗോപാല്‍. തന്നെ വല്ലാതെ ചൊറിഞ്ഞാല്‍ ആ പേരുകള്‍ തുറന്നു പറയുമെന്നും വടകരയില്‍ നിന്നാല്‍ മുരളിയേട്ടന്‍ അവിടെ ജയിച്ച് പോയേനെയെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാല്‍.തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; അദ്ദേഹം തോല്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ജാതകപ്രകാരം ഇനി സമയം നോക്കണം. എന്നാലേ അത് പറയാന്‍ പറ്റൂ. തൂശൂരില്‍ നല്ല ആളുകളണ്ട്. എന്നാല്‍ ചില വൃത്തികെട്ട

Full Story
  11-03-2024
എസ്ബിഐയ്ക്ക് അന്ത്യശാസനം, ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് വ്യക്തമാക്കണം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്ന് കോടതി വിധിച്ചു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ വൈകീട്ട് വിവരങ്ങള്‍ കൈമാറണം. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്. എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം.

Full Story
  11-03-2024
മുഖ്യമന്ത്രിയും മന്ത്രിമാരും കസേരയില്‍, ദളിത് ഉപമുഖ്യമന്ത്രി നിലത്ത്

ഹൈദരാബാദ്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിനെച്ചൊല്ലി തെലങ്കാനയില്‍ വിവാദം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും സ്റ്റൂള്‍ പോലുള്ള ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെ നിലത്തിരിക്കുന്ന വീഡിയോയാണ് വിവാദമായത്.ദളിതനായതിനാല്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെയെ നിലത്തിരുത്തി കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതി ( ബിആര്‍എസ്) ആരോപിച്ചു.

ഉപമുഖ്യമന്ത്രി നിലത്തിരിക്കുന്ന വീഡിയോയും ബിആര്‍എസ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. നല്‍ഗോണ്ട ജില്ലയിലെ യാദാദ്രി ക്ഷേത്രത്തില്‍ ഒരു ചടങ്ങില്‍

Full Story
  10-03-2024
ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച എഐസിസി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ല. വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്നും കെ സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമര്‍ശനത്തിനാണ് സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാര്‍ട്ടി

Full Story
[81][82][83][84][85]
 
-->




 
Close Window