Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  10-03-2024
വിജയന്റെ മൃതദേഹം കുഴിയില്‍ ഇരുത്തിയ നിലയില്‍

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തി. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും മാറ്റുക. രാവിലെ ഒമ്പതരയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. മുറിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കുഴിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. വിജയനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നിതീഷിന്റെ മൊഴി. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ്

Full Story
  10-03-2024
മഹൂവയ്ക്ക് സീറ്റ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി തേടും. കൃഷ്ണനഗറില്‍ നിന്ന് തന്നെയാണ് മഹുവ മൊയ്ത്ര മത്സരിക്കുക. മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനാണ് പട്ടികയിലെ ശ്രദ്ധേയമായ പേര്.

ബെഹ്റാംപൂരില്‍ നിന്നാണ് യൂസഫ് പഠാന്‍ ജനവിധി തേടുക. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് എതിര്‍ സ്ഥാനാര്‍ഥി. പ്രമുഖ നേതാവ് നുസ്രത്ത് ജഹാന്‍ പട്ടികയില്‍ ഇല്ല. മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്നാണ് മത്സരിക്കുന്നത്. പ്രമുഖ നേതാവ് സൗഗത റോയും പട്ടികയില്‍

Full Story
  09-03-2024
കെ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ച് കെ.സുരേന്ദ്രന്‍

കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്, എന്നാല്‍ മുരളീധരന്‍ പറയുന്നത് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞു. എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല.

ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി

Full Story
  09-03-2024
ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

തൊടുപുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്.

ഓട്ടോ ഡ്രൈവര്‍മാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോള്‍ രാജനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍

Full Story
  09-03-2024
കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം

 തിരുവനന്തപുരം: കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.

Full Story
  08-03-2024
സെലിബ്രിറ്റികള്‍ വന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് നവ്യ

 തിരുവനന്തപുരം: യുവജനോത്സവത്തില്‍ അതിഥികളായി എത്താന്‍ സെബ്രിറ്റികള്‍ വന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. കേരള സര്‍വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അതിഥിയായി എത്തിയ നവ്യ നായര്‍ മന്ത്രിക്ക് മറുപടിയുമായി എത്തി. താന്‍ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നത് എന്നാണ് നവ്യ പറഞ്ഞത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല. സര്‍വകലാശാല കലോത്സവ നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുമാണ് ഉദ്ഘാടന പ്രസം?ഗത്തില്‍ ശിവന്‍കുട്ടി പറഞ്ഞത്. സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന്

Full Story
  08-03-2024
ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയാറാനെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പുതിയ ആള്‍ വരുമ്പോള്‍ കണ്‍വെന്‍ഷന് മാറ്റമൊന്നും ഉണ്ടാവില്ല. അത് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പദ്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കമുണ്ടായത്. കെ മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേസമയം ഷാഫി

Full Story
  08-03-2024
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്

മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതാണ്. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി

Full Story
[82][83][84][85][86]
 
-->




 
Close Window