Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
സിനിമ
  Add your Comment comment
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ യുട്യൂബ് ചാനലുകാര്‍: വിങ്ങലോടെ മിനിസ്‌ക്രീന്‍ താരം രേഖാ രതീഷ്
Text By: UK Malayalam Pathram
ഒരുകൂട്ടം യൂട്യൂബ് ചാനലുകള്‍ തന്നെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അവരാണെന്നും വെളിപ്പെടുത്തി പ്രമുഖ മിനിസ്‌ക്രീന്‍ താരം രേഖാ രതീഷ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പരാതി നല്‍കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ ദുരവസ്ഥ തുറന്നുപറഞ്ഞത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് രേഖ പറയുന്നു. മോശം തംബ്‌നയിലുകളും ക്യാപ്ഷനുകളും നല്‍കി വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തന്നെ വലിയ മാനസിക സമ്മര്‍ദത്തിലാക്കുന്നു. തൊഴിലില്ലാതെ കഴിഞ്ഞ എട്ടു മാസമായി ഫ്ളാറ്റില്‍ കഴിയുന്ന താന്‍ മകനുവേണ്ടി ജീവിക്കാന്‍ ശ്രമിക്കുകയാണെന്നും, എന്നാല്‍ ഈ ചാനലുകള്‍ തന്നെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും താരം കണ്ണീരോടെ പറയുന്നു.
 
Other News in this category

 
 




 
Close Window