|
12 സീറ്റുകളില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി പാലായില്‍, സിറ്റിങ്ങ് എം.എല്‍ എമാരായ റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും മത്സരിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായില്‍ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനില്‍ക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായില്‍ വീണ്ടും പോരിനിറങ്ങുകയാണ്.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറിലും ജോബ് മൈക്കിള്‍ ചങ്ങനാശേരിയിലും, ഡോ. എന്‍.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായണ്‍ റാന്നിയിലും വീണ്ടും മത്സരിക്കും കേരളാ കോണ്‍ഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയില്‍ നിര്‍മ്മലാ ജിമ്മിയാണ് സ്ഥാനാര്‍ഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയില്‍ സിറിയക് ചാഴികാടനും ഇരിക്കൂറില്‍ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരില്‍ ബേസില്‍ പോളും ചാലക്കുടിയില്‍ ബിജു ചിറയത്തും മത്സരിക്കും. |