Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  14-10-2025
യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്കായി പുതിയ ഡിജിറ്റല്‍ ക്രമീകരണം; അതിര്‍ത്തിയില്‍ ഫോട്ടോയും വിരലടയാളവും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ ഡിജിറ്റല്‍ സുരക്ഷാ ക്രമീകരണം നിലവില്‍വന്നു. അതിര്‍ത്തികളില്‍ യാത്രികരുടെ ഫോട്ടോ എടുക്കുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യും. കൂടാതെ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ഡാറ്റാബേസില്‍ സൂക്ഷിക്കും.

യാത്രക്കാരന്‍ തിരികെ പോകുമ്പോഴും ഈ നടപടികള്‍ ആവര്‍ത്തിക്കും. ഭീകരരും അനധികൃത കുടിയേറ്റക്കാരും യൂറോപ്പിലേക്കെത്തുന്നത് തടയുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

Full Story
  14-10-2025
ജയിലില്‍ കുത്തേറ്റു മരണം; 'ലോസ്റ്റ്‌പ്രൊഫെറ്റ്‌സി'ലെ മുന്‍ ഗായകന്‍ ഇയാന്‍ വാട്കിന്‍സ് കൊല്ലപ്പെട്ടു

ലണ്ടന്‍: പ്രശസ്ത റോക്ക് ബാന്‍ഡായ 'ലോസ്റ്റ്‌പ്രൊഫെറ്റ്‌സി'യുടെ മുന്‍ ഗായകനായ ഇയാന്‍ വാട്കിന്‍സ് (48) ജയിലില്‍ കുത്തേറ്റു മരിച്ചു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. വെസ്റ്റ് യോര്‍ക് ഷയറിലെ ജയിലില്‍ ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ 25, 43 വയസുള്ള രണ്ട് സഹതടവുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

2013ലെ കോടതി വിധിയില്‍, പ്രശസ്തി ഉപയോഗിച്ച് ലൈംഗിക ചൂഷണം നടത്തിയ അപകടകാരിയായ കുറ്റവാളിയെന്നായിരുന്നു വാട്കിന്‍സിനെക്കുറിച്ചുള്ള പരാമര്‍ശം. 13 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 1996-ല്‍ ഗിറ്റാറിസ്റ്റായ ലീ ഗെയ്‌സുമായി ചേര്‍ന്നാണ് വാട്കിന്‍സ്

Full Story
  13-10-2025
സ്‌പോണ്‍സര്‍മാരായി വ്യാജന്മാര്‍ വിലസുന്നു: യുകെയിലേക്ക് ജോലിക്കു ശ്രമിക്കും മുന്‍പ് അംഗീകൃത സ്ഥാപനങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശം
യുകെയില്‍ വ്യാജ തൊഴില്‍ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്നു. ഹോം ഓഫീസ് അംഗീകരിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കുന്നതിനുള്ള സ്പോണ്‍സര്‍ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു വര്‍ഷത്തിനിടെ മുപ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷത്തി പതിനെണ്ണായിരമായി ഉയര്‍ന്നു. ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് വഴിവയ്ക്കുന്നുണ്ടെന്നാണ് കണക്ക്.

ഹോട്ടലുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍ എന്നിവിടങ്ങളിലേക്കു നിരവധി സ്പോണ്‍സര്‍മാരാണ് ഉള്ളത്. കൂടാതെ മിനി മാര്‍ക്കറ്റുകളിലേക്കും ഫുഡ് കമ്പനികളിലേക്കും ഡെലിവറി സ്ഥാപനങ്ങള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ളവയിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ പലയിടത്തും വ്യാജ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കണക്കുകള്‍
Full Story
  13-10-2025
ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് മേയര്‍ സാദിഖ് ഖാന്‍; ഇന്ത്യന്‍ സമൂഹത്തിന് ക്ഷമ ചോദിച്ചു

ലണ്ടന്‍: ടാവിസ്റ്റോക്ക് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ശക്തമായി അപലപിച്ചു. പ്രതിമയുടെ നശീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും, സംഭവത്തെ തുടര്‍ന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടായ വേദനയിലും ദു:ഖത്തിലും ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നുവെന്നും മേയറുടെ ഓഫിസ് അറിയിച്ചു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍ മേയര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് മേയര്‍ പ്രതികരിച്ചത്. ഗാന്ധി പ്രതിമ സന്ദര്‍ശിക്കുന്ന അനേകം ആളുകള്‍ക്ക് അതുമായി ഉള്ള വൈകാരിക ബന്ധം ലണ്ടന്‍ മേയറും ഓഫിസും ഗൗരവമായി മനസ്സിലാക്കുന്നുവെന്നും മറുപടി

Full Story
  13-10-2025
ബ്രിട്ടനില്‍ ക്‌നാനായ ദമ്പതികളുടെ വിവാഹം വിവാദത്തില്‍; സീറോ മലബാര്‍ രൂപതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

ലണ്ടന്‍: ബ്രിട്ടനില്‍ ക്‌നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്കേതര സമൂഹത്തില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിവാഹം ലാറ്റിന്‍ പള്ളിയില്‍ നടത്താന്‍ രൂപത തടസ്സം സൃഷ്ടിച്ചതിനാലാണ് കത്തോലിക്കാ സഭ ഉപേക്ഷിക്കേണ്ടിവന്നതെന്നുള്ള വാദം തികച്ചും തെറ്റായതാണെന്ന് സഭാ വക്താക്കള്‍ വ്യക്തമാക്കി. ആദ്യം ക്‌നാനായ ആചാരപ്രകാരം സീറോ മലബാര്‍ ക്രമത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ച ദമ്പതികള്‍, ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടറെ സമീപിക്കുകയും, അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുകയും

Full Story
  13-10-2025
ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി; മുംബൈയില്‍ ഫിന്‍ടെക് ഫെസ്റ്റില്‍ പ്രഖ്യാപനം

മുംബൈ: നിലവില്‍ 5600 കോടി യുഎസ് ഡോളറാണ് ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. ഇത് അടുത്ത അഞ്ച് വര്‍ഷത്തിനകം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മുംബൈയില്‍ നടന്ന ആഗോള ഫിന്‍ടെക് ഫെസ്റ്റില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനൊപ്പം സിഇഒമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഒന്‍പത് ബ്രിട്ടിഷ് സര്‍വകലാശാലകള്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് മോദി അറിയിച്ചു. ഇന്ത്യയ്ക്കു മിസൈലുകള്‍ കൈമാറുന്നതിന് 35 കോടി പൗണ്ടിന്റെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജൂലൈയില്‍ ഒപ്പുവച്ച സമഗ്ര

Full Story
  13-10-2025
യുകെയില്‍ ആധാറിന്റെ മാതൃകയില്‍ ഡിജിറ്റല്‍ ഐഡി പദ്ധതി ആലോചനയില്‍; നന്ദന്‍ നിലേകനിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്‍ഫോസിസ് സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ചെയര്‍മാനുമായ നന്ദന്‍ നിലേകനിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പദ്ധതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

പദ്ധതിക്ക് ഇന്‍ഫോസിസുമായി വാണിജ്യപരമായ ബന്ധമില്ലെന്നും, യുകെ സര്‍ക്കാര്‍ സ്വന്തം പതിപ്പ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റാര്‍മറിന്റെ വക്താവ്

Full Story
  13-10-2025
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരിക്ക് നേരെ വംശീയ അധിക്ഷേപം; യുവതി സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ അധിക്ഷേപത്തിന് ഇരയായ ഇന്ത്യക്കാരി സ്വാതി വര്‍മ തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം ശ്രദ്ധേയമായി. ജിമ്മിന് പുറത്ത് നടന്ന സംഭവത്തില്‍ ഒരു സ്ത്രീ സ്വാതിയെ തടഞ്ഞുനിര്‍ത്തി, 'നീയെന്തിനാണ് അയര്‍ലന്‍ഡില്‍ വന്നത്? ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്നുമാണ് പറഞ്ഞത്.

സ്വാതി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്: 'ദിവസവും ഞാന്‍ നടക്കുന്ന തെരുവില്‍ വച്ച് എന്റെ നിലനില്‍പ്പിനെ ഇങ്ങനെ ന്യായീകരിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുറച്ചു നിമിഷത്തേക്ക് ഞാന്‍ മരവിച്ചു നിന്നുപോയി. പിന്നെ മനസ്സിലായി, നിശബ്ദത വെറുപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ.'
Full Story

[112][113][114][115][116]
 
-->




 
Close Window