Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
UK Special
  15-10-2025
ബ്രിട്ടനില്‍ സ്‌കില്‍ഡ് ജോലികള്‍ക്കുള്ള വീസാ നിബന്ധനകള്‍ കര്‍ശനമാകുന്നു; ഇംഗ്ലീഷ് പ്രാവീണ്യവും മിനിമം ശമ്പളവും നിര്‍ബന്ധം

ലണ്ടന്‍: ബ്രിട്ടനില്‍ നൈപുണ്യം ആവശ്യമുള്ള ജോലികള്‍ക്കുള്ള സ്‌കില്‍ഡ് വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ കഠിനമായ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസാകേണ്ടതായിരിക്കും. ഹോം ഓഫിസ് ചുമതലപെടുത്തുന്ന സെക്യൂര്‍ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റില്‍ വിജയിച്ചവര്‍ക്കേ 2026 ജനുവരി 8 മുതല്‍ അപേക്ഷിക്കാനാവൂ. ഇംഗ്ലീഷ് സംസാരിക്കല്‍, കേള്‍വിയ്ക്കല്‍, വായന, എഴുത്ത് എന്നിവയില്‍ ബ്രിട്ടനിലെ 12-ാം ക്ലാസ് എ-ലവല്‍ പരിജ്ഞാനം നിര്‍ബന്ധമാകും.

പഠനാനന്തര ജോലിക്കാലം കുറയും; ജീവിതച്ചെലവിനുള്ള തുക വര്‍ധിക്കും

ബിരുദതല പഠന വീസയുള്ളവര്‍ക്ക് പഠനശേഷം ജോലി കണ്ടെത്തുന്നതിനുള്ള കാലാവധി നിലവിലെ 2

Full Story
  15-10-2025
ആലുവ സ്വദേശി സമുറത്ത് ജാബിര്‍ക്ക് ആഗോള അംഗീകാരം; സ്‌കോട്ലന്‍ഡിന്റെ പ്രതിനിധിയായി SEWF25-ല്‍ പങ്കെടുക്കുന്നു

കാംബെല്‍ടൗണ്‍: ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംരംഭ നേതാക്കളുടെ വേദിയായ സോഷ്യല്‍ എന്റര്‍പ്രൈസ് വേള്‍ഡ് ഫോറം 2025 (SEWF25) ഒക്ടോബറില്‍ തായ്വാനിലെ തായ്പേയില്‍ നടക്കാനിരിക്കുകയാണ്. സ്‌കോട്ലന്‍ഡിനെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുത്ത 11 പേരില്‍ ഒരാളായി എറണാകുളം ആലുവ സ്വദേശിയായ സമുറത്ത് ജാബിര്‍ അംഗീകാരം നേടി. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ധനസഹായത്തോടെ നല്‍കുന്ന ബര്‍സറി ലഭിച്ച അപൂര്‍വ മലയാളിയാണ് സമുറത്ത്.

2022-ല്‍ ഉപരിപഠനത്തിനായി യുകെയിലെത്തിയ സമുറത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ലാങ്കാഷറില്‍ നിന്ന് ഇന്റര്‍കള്‍ച്ചറല്‍ ബിസിനസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. നിലവില്‍ സ്‌കോട്ലന്‍ഡിലെ കാംബെല്‍ടൗണില്‍ താമസിക്കുന്ന

Full Story
  14-10-2025
കൊട്ടാരത്തില്‍ നിന്നു താമസം മാറുകയാണ് വില്യം രാജകുമാരനും ഭാര്യയും: ഇനി താമസം ഫോറസ്റ്റ് ലോഡ്ജില്‍

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്ന് റിപ്പോര്‍ട്ട്. ബോണ്‍ഫയര്‍ നൈറ്റോടെ ഇവര്‍ വിന്‍ഡ്സറിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ അഡെലെയ്ഡ് കോട്ടേജ് ഒഴിഞ്ഞ് അടുത്തുള്ള ഫോറസ്റ്റ് ലോഡ്ജിലേക്ക് ക്രിസ്മസോടെ മാറാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ തീരുമാനം മാറ്റിയതോടെ ഇപ്പോള്‍ വീടുമാറ്റം വേഗമാക്കാന്‍ ബില്‍ഡര്‍മാര്‍ രാപ്പകല്‍ കഠിന പ്രയത്നത്തിലാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന എട്ട് കിടപ്പുമുറികളുള്ള ജോര്‍ജിയന്‍ ബംഗ്ലാവിന് ചുറ്റും ഹോം ഓഫീസിന്റെ അനുമതിയോടെയുള്ള സുരക്ഷാ ഇടനാഴി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍,

Full Story
  14-10-2025
യുകെയില്‍ വീട്ടില്‍ പ്രസവിച്ച യുവതി ചോര വാര്‍ന്നു മരിച്ചു: ഭര്‍ത്താവ് ഈ സമയത്ത് കൂടെ ഉണ്ടായിരുന്നു: എന്‍എച്ച്എസ് ചോദ്യ മുനയില്‍
എന്‍എച്ച്എസിനോടുള്ള വിയോജിപ്പുമൂലം വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പം നവജാത ശിശുവും മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. ഭര്‍ത്താവ് റോബിന്റെയും രണ്ട് മിഡ് വൈഫുമാരുടേയും സാന്നിധ്യത്തിലായിരുന്നു ജെന്നിഫര്‍ കാഹില്‍ എന്ന 34 കാരി സ്വന്തം വീട്ടില്‍ പ്രസവിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മകനെ പ്രസവിക്കുന്ന സമയത്ത് എന്‍എച്ച്എസില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന പരാതി കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് പ്രസവം വീട്ടിലാക്കാന്‍ തീരുമാനിച്ചതും.

എന്നാല്‍ വേദന സംഹാരിയുടെ ഫലം കുറഞ്ഞതോടെ മാംസ പേശികള്‍ ചുരുങ്ങി ബോധം നഷ്ടമായി. ഉടന്‍ ഭര്‍ത്താവ് റോബ് കാഹില്‍ ആംബുലന്‍സ് വിളിച്ച് നവജാത ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഭാര്യ
Full Story
  14-10-2025
യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസപ്പെട്ടു; ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം സേവനം ലഭ്യമായില്ല
ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. 20 മിനിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. വീടുകളിലെ ബ്രോഡ്ബാന്‍ഡ് സേവനം തകരാറിലായവരായിരുന്നു അധികവും.

ഇന്റര്‍നെറ്റ് സേവനവും കോളിങ് സേവനവും തടസ്സം നേരിട്ടു. എട്ടു ശതമാനത്തോളം പേര്‍ക്ക് മൊബൈല്‍ സിഗ്‌നല്‍ നഷ്ടമായി. ലണ്ടന്‍, ബര്‍മ്മിങ്ഹാം, കാര്‍ഡിഫ്, ഗ്ലോസ്ഗോ, മാഞ്ചസ്റ്റര്‍ എന്നീ പ്രധാന നഗരങ്ങളില്‍ തകറാറുകള്‍ നേരിട്ടു. സേവനം ഇപ്പോള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നതായി വോഡാഫോണ്‍ വക്താവ്
Full Story
  14-10-2025
യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസ്സപ്പെട്ടു; മലയാളികളും ബാധിതര്‍

ലണ്ടന്‍: യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസ്സപ്പെട്ടതോടെ ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തടസ്സം നിരവധി ഉപഭോക്താക്കളെ ബാധിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. 20 മിനിറ്റിനുള്ളില്‍ റിപ്പോര്‍ട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി.

വീടുകളിലെ ബ്രോഡ്ബാന്‍ഡ് സേവനമാണ് പ്രധാനമായും തകരാറിലായത്. മൊബൈല്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടത് എട്ടുശതമാനത്തോളം ഉപഭോക്താക്കള്‍ക്കാണ്. ലണ്ടന്‍, ബര്‍മിങ്ഹാം, കാര്‍ഡിഫ്, ഗ്ലാസ്ഗോ, മാഞ്ചസ്റ്റര്‍

Full Story
  14-10-2025
ഓട്ടം ബജറ്റിന് മുന്നോടിയായി മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരുന്നു; നികുതി വര്‍ധന സാധ്യത

ലണ്ടന്‍: അടുത്ത മാസം അവതരിപ്പിക്കപ്പെടുന്ന ഓട്ടം ബജറ്റില്‍ കടുത്ത സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിച്ചു. ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി കുറയുകയായിരുന്നു നിരക്കുകള്‍; ഇപ്പോഴാണ് എട്ട് മാസത്തിനുശേഷം ആദ്യമായി ഉയരുന്നത്.

നവംബറിലെ ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടാകുമെന്ന സാധ്യതയെ മുന്‍നിര്‍ത്തിയാണ് ലെന്‍ഡര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നത്. സാമ്പത്തിക വിപണികളും ഈ നീക്കത്തെ പിന്തുടരുകയാണ്.

രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ ശരാശരി 0.02 ശതമാനം പോയിന്റ്

Full Story
  14-10-2025
യുകെ വെയില്‍സില്‍ ആര്‍.എം.എന്‍.എസ് തസ്തികയില്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ് യുകെ വെയില്‍സില്‍ ആര്‍.എം.എന്‍.എസ് തസ്തികയില്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് മുഖേന സൗജന്യ റിക്രൂട്ട്‌മെന്റ്

തിരുവനന്തപുരം: യുകെ വെയില്‍സിലെ എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സസ് (RMNs) തസ്തികയില്‍ ഒഴിവുകള്‍. നിയമനം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ്. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയുള്ളവരും, ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യുകെ സ്‌കോര്‍ ഉള്ളവരും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ CBT (Computer Based Test) പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാം.

മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ സമയത്ത് കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയമുള്ളവരും അര്‍ഹരാണ്. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുത ഉണ്ടായിരിക്കണം.

Full Story

[111][112][113][114][115]
 
-->




 
Close Window