|
|
|
|
|
| ബ്രിട്ടന്‍ ഇന്ന് പലസ്തീനെ രാജ്യമായി അംഗീകരിക്കും; അമേരിക്കയും ഇസ്രയേലും എതിര്‍ത്ത് |
ലണ്ടന്‍: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഇന്ന് നിര്‍ണായക പ്രഖ്യാപനം നടത്തും. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിര്‍പ്പ് തള്ളിയാണ് ഈ പ്രഖ്യാപനം നടത്തുന്നത്. യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബ്രിട്ടന്‍ ഇന്ന് ഔദ്യോഗികമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ പ്രഖ്യാപനം. ബ്രിട്ടന്റെ നിലപാട് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് |
|
Full Story
|
|
|
|
|
|
|
| യൂറോപ്പിലെ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ താറുമാറായി; ഹീത്രോയും ബര്‍ലിനും ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ വൈകി |
ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തന തടസ്സം നേരിടുന്നു. ചെക്ക്-ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സേവനദാതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സെപ്റ്റംബര്‍ 19-ന് രാത്രി നടന്ന ആക്രമണത്തില്‍ ബ്രസ്സല്‍സ് വിമാനത്താവളവും ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ ബാധിക്കപ്പെട്ടു.
ലണ്ടന്‍, ബര്‍ലിന്‍, ബ്രസ്സല്‍സ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഒട്ടനവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഫ്ലൈറ്റ് ഷെഡ്യൂളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായത്. പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ |
|
Full Story
|
|
|
|
|
|
|
| തുലിപ് സിദ്ദിഖിനെതിരെ പൗരത്വ വിവാദം; ബംഗ്ലാദേശി രേഖകള്‍ ചൂണ്ടിക്കാട്ടി പുതിയ ആരോപണം |
ലണ്ടന്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ബ്രിട്ടീഷ് എംപി തുലിപ് സിദ്ദിഖിനെതിരെ പൗരത്വ വിവാദം ആളിക്കത്തുന്നു. ബംഗ്ലാദേശി പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമുള്ളതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 43 വയസ്സുള്ള തുലിപിന് 19-ാം വയസ്സില്‍ ബംഗ്ലാദേശി പാസ്‌പോര്‍ട്ട് ലഭിച്ചതായും 2011 ജനുവരി മുതല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളതായും ധാക്കയിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ, ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസില്‍ തുലിപിന്റെ പേരില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ നമ്പറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
2011-ല്‍ ധാക്കയിലെ അഗര്‍ഗാവ് |
|
Full Story
|
|
|
|
|
|
|
| വിദേശപഠനത്തിന് ഇനി പുതിയ ദിശ: ഫിന്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തിരിവ് |
ലണ്ടന്‍: ഒരു കാലത്ത് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദേശപഠന സ്വപ്നങ്ങളുടെ കേന്ദ്രങ്ങള്‍. എന്നാല്‍ അടുത്ത കാലത്തായി ഈ പരമ്പരാഗത രാജ്യങ്ങള്‍ക്ക് പകരം ജപ്പാന്‍, ഓസ്ട്രിയ, ഉസ്ബെക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ പുതിയ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ തിരിയുകയാണ്. ചെലവ് കുറവ്, വിസ നടപടികളിലെ ലളിതത്വം, കരിയര്‍ വൈവിധ്യം എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിര്‍ഗിസ്ഥാനിലെ എംബിബിഎസ്, കംബോഡിയയിലെ എഞ്ചിനീയറിംഗ്, മാള്‍ട്ടയിലെ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്‌സുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്നത് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു. യുകെ, യുഎസ്, കാനഡ തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| ഗസ്സക്കായി ബ്രിട്ടനില്‍ ചരിത്രപരമായ ധനസമാഹരണം; 'ഫലസ്തീനിനായി ഒരുമിച്ച്' പരിപാടിയില്‍ 1.5 മില്യണ്‍ പൗണ്ട് |
ലണ്ടന്‍: ഗസ്സയിലെ ദുരിതാശാന്ത പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ധനസമാഹരണ പരിപാടിയായി 'ഫലസ്തീനിനായി ഒരുമിച്ച്' മാറി. സെപ്റ്റംബര്‍ 17ന് ലണ്ടനിലെ വെംബ്ലി അരീനയില്‍ നടന്ന പരിപാടിയില്‍ 12,000ത്തിലധികം ആളുകള്‍ പങ്കെടുത്തു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയില്‍ 60-ഓളം ആഗോള താരങ്ങള്‍ സിനിമ, സംഗീതം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരായിരുന്നു.
വംശഹത്യ അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഫലസ്തീന്‍ കുട്ടികളുടെ ദുരിതാശ്വാസ ഫണ്ട്, ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റി, താവോണ്‍ തുടങ്ങിയ ചാരിറ്റികള്‍ക്കായി 1.5 മില്യണ്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്റെ പലസ്തീന്‍ പ്രഖ്യാപനം അമേരിക്കയെ ഞെട്ടിച്ചു; ഗാസയില്‍ ദുരിതം രൂക്ഷം |
ഗാസ: ഇസ്രയേല്‍ സൈനിക ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ രക്ഷയില്ലാത്ത അവസ്ഥ തുടരുന്നു. സുരക്ഷാ പാതകള്‍ അടച്ചും പുതിയ പാതകള്‍ തുറന്നും പലായനം ചെയ്യുന്നവരെയും ദുരിതത്തിലാഴ്ത്തുകയാണ് ഇസ്രയേല്‍. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം അറുപതിനായിരം പേര്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു. ആകെ നാലര ലക്ഷം പേരാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതെന്ന് ഇസ്രയേല്‍ കണക്ക് പറയുന്നു. തെക്കന്‍ ഗാസയിലേക്ക് പോകാനുള്ള പുതിയ സുരക്ഷാ പാതയായ അല്‍ റഷീദ് റോഡില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപാതയായി പ്രഖ്യാപിച്ച സല അല്‍ ദിന്‍ റോഡ് അടച്ചതോടെ ദുരിതം കൂടുതല്‍ രൂക്ഷമായി. പലായനത്തിനിടെ 20 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധി |
|
Full Story
|
|
|
|
|
|
|
| പൗണ്ട് മൂല്യം ഇടിയുന്നു; നാട്ടിലേക്ക് പണം അയക്കാന്‍ യുകെയിലെ ഇന്ത്യക്കാര്‍ ആകാംക്ഷയില്‍ |
ലണ്ടന്‍: ഇന്ത്യന്‍ രൂപയ്ക്കെതിരേ യുകെ പൗണ്ടിന്റെ മൂല്യം ഇടിയുന്നതോടെ, നാട്ടിലേക്ക് പണം അയക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ഉറ്റുനോക്കുകയാണ്. സെപ്റ്റംബര്‍ 16ന് ഒരു പൗണ്ടിന് 119.95 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും, പിന്നീട് മൂല്യം കുറഞ്ഞതോടെ 120 രൂപ എന്ന മാനദണ്ഡം കടക്കാനായില്ല. നിലവില്‍ ഒരു പൗണ്ടിന് 118.71 രൂപയാണ് വിനിമയ നിരക്ക്.
വിനിമയ വിദഗ്ധര്‍ പറയുന്നത് വരും ദിവസങ്ങളില്‍ പൗണ്ടിന്റെ മൂല്യം കൂടുതല്‍ താഴേക്കു പോകാനാണ് സാധ്യത. അതിനാല്‍ പണം അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ട സമയമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനിയും കാത്തിരുന്നാല്‍ കൂടുതല്‍ നഷ്ടം സംഭവിക്കാമെന്ന |
|
Full Story
|
|
|
|
|
|
|
| ഇന്ത്യക്കാരനെ ഫ്രാന്‍സിലേക്ക് നാടുകടത്തി; 'വണ്‍ ഇന്‍ വണ്‍ ഔട്ട്' കരാറിന്റെ ഭാഗമായി യുകെയുടെ ആദ്യ നടപടി |
ലണ്ടന്‍: യുകെ-ഫ്രാന്‍സ് തമ്മില്‍ ഒപ്പുവെച്ച 'വണ്‍ ഇന്‍ വണ്‍ ഔട്ട്' കരാറിന്റെ ഭാഗമായി, ഇംഗ്ലിഷ് ചാനല്‍ വഴി എത്തിയ ആദ്യ അനധികൃത കുടിയേറ്റക്കാരനെ യുകെ അധികൃതര്‍ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ എയര്‍ ഫ്രാന്‍സ് വിമാനത്തിലൂടെയാണ് ഇന്ത്യക്കാരനായ ഇയാള്‍ പാരിസില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ചെറിയ ബോട്ടുകളില്‍ കടന്നു വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ആദ്യപടിയാണിതെന്ന് യുകെയുടെ ആഭ്യന്തര മന്ത്രി ഷബാന മഹമൂദ് വ്യക്തമാക്കി. ''യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ നീക്കം ചെയ്യാന്‍ ഞങ്ങള്‍ |
|
Full Story
|
|
|
|
| |