Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  18-09-2025
ബ്രിട്ടനില്‍ സിഖ് യുവതിയെ മാനഭംഗം ചെയ്ത സംഭവത്തില്‍ വംശീയ വിരുദ്ധ പ്രതിഷേധം ശക്തം

ലണ്ടന്‍: വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഓള്‍ഡ്ബറിയില്‍ 20കാരിയായ സിഖ് യുവതിയെ ബലാത്സംഗം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തിന്റെ പശ്ചാത്തലം

വെള്ളക്കാരായ രണ്ടുപേര്‍ യുവതിയെ പിന്തുടര്‍ന്നതും വംശീയാധിക്ഷേപം നടത്തിയതുമാണ് ദൃക്സാക്ഷികളുടെ മൊഴികള്‍. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ, സിഖ് സമുദായാംഗങ്ങള്‍ അടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തി.

ഐക്യദാര്‍ഢ്യവുമായി

Full Story
  18-09-2025
യുകെ സന്ദര്‍ശനത്തിന് മുന്‍പ് ട്രംപിന്റെ കൈയില്‍ മേക്കപ്പ്: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യങ്ങള്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവരുമായി യുകെയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയിരിക്കുകയാണ്. വ്യാപാര കരാറുകള്‍, റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സന്ദര്‍ശനം. ഇത് ട്രംപിന്റെ രണ്ടാം യുകെ സന്ദര്‍ശനമാണ്.

ചിത്രം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു

വാഷിംഗ്ടണില്‍ നിന്ന് പുറപ്പെട്ട ട്രംപിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍, ഒരു പ്രത്യേക ചിത്രം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. ട്രംപിന്റെ വലതുകൈപ്പത്തിയില്‍

Full Story
  18-09-2025
ശസ്ത്രക്രിയയ്ക്കിടെ നഴ്സുമായി ലൈംഗിക ബന്ധം: ഡോക്ടര്‍ക്ക് വീണ്ടും പ്രാക്ടീസ് അനുമതി

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: ശസ്ത്രക്രിയയ്ക്കിടെ നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഡോക്ടര്‍ക്ക് വീണ്ടും യുകെയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനുള്ള അനുമതി നല്‍കി. 2013 സെപ്റ്റംബര്‍ 16ന് ആഷ്ടണ്‍-അണ്ടര്‍-ലൈനിലെ ടേംസൈഡ് ആശുപത്രിയില്‍ നടന്ന സംഭവത്തിലാണ് ഡോ. സുഹൈല്‍ അന്‍ജും (44) കുറ്റം സമ്മതിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലം

ശസ്ത്രക്രിയക്കായി രോഗിയെ മയക്കിക്കിടത്തിയ ശേഷം, തൊട്ടടുത്ത ഓപ്പറേഷന്‍ തിയറ്ററില്‍ മറ്റൊരു നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായിരുന്നു ഡോക്ടറുടെ വീഴ്ച. അന്നത്തെ ദിവസം അഞ്ചാം നമ്പര്‍ തിയറ്ററില്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അനസ്തേഷ്യ നല്‍കാനുള്ള

Full Story
  17-09-2025
ഇസ്രയേലിനു നേരേ യൂറോപ്യന്‍ യൂണിയന്റെ ഭീഷണി; എല്ലാ വ്യാപാര കരാറും നിര്‍ത്തിവയ്ക്കുമെന്ന് ഇയു എക്‌സിക്യൂട്ടിവ് ബോഡി
ഗസ യുദ്ധത്തില്‍ ഇസ്രയേല്‍ സ്വീകരിച്ച നടപടികള്‍ക്ക് മറുപടിയായി ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍. തീവ്ര നിലപാടുള്ള ഇസ്രയേലി മന്ത്രിമാര്‍ക്കും ഹമാസിനെതിരെയും ഉപരോധത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ഗസ നടപടികള്‍ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. ഉപരോധ നിര്‍ദേശം പാസാക്കാനുള്ള പിന്തുണ 26 അംഗ യൂറോപ്യന്‍ കമ്മീഷനില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലി വസ്തുക്കള്‍ക്കുമേല്‍ തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷന്റെതാണ് നിര്‍ദേശം.
അതേസമയം, വടക്കന്‍ ഗസയില്‍
Full Story
  17-09-2025
സര്‍ജറിക്കിടെ നഴ്‌സിനെ കയറിപ്പിടിച്ചു: സ്ഥിരം ലൈംഗിക ചൂഷണം: എന്‍എച്ച്എസിലെ ഹൃദ്രോഗവിഭാഗം ഡോക്ടര്‍ക്ക് 6 വര്‍ഷം ജയില്‍
ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. അമല്‍ ബോസ് ആണു പ്രതി. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് വിധി. ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഹ്യൂ എഡ്വേര്‍ഡ്‌സ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി.
ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി മേധാവിയായിരുന്നു ബോസ്. ബഹുമാന്യമായ പദവിയില്‍ ഇരുന്ന് കൊണ്ടാണ് ഇയാള്‍ തെമ്മാടിത്തരങ്ങള്‍ കാണിച്ചിരുന്നത്. ഈ പദവി തന്നെ സംരക്ഷിക്കുമെന്ന തോന്നലിലാണ് ബോസ് ഈ സഹജീവനക്കാരെ വേട്ടയാടിയതെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ജഡ്ജ് ചൂണ്ടിക്കാണിച്ചു.
Full Story
  17-09-2025
മലയാളി പെണ്‍കുട്ടിക്ക് യുകെയില്‍ 2.2 മില്യണ്‍ പൗണ്ടിന്റെ ഫെലോഷിപ്
കൊല്ലം കിഴക്കനേല സ്വദേശിനി ആരതി റാമിനു 2.2 മില്യണ്‍ പൗണ്ടിന്റെ (26.38 കോടി രൂപ) യുകെ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ ഫ്യൂച്ചര്‍ ലീഡേഴ്‌സ് ഫെലോഷിപ്. വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്‌നോളജിയിലെ ഗവേഷണത്തിനു 4 വര്‍ഷത്തേക്ക് തുക ലഭിക്കും.

സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച ആരതി 2020ല്‍ മേരി ക്യൂറി ഫെലോഷിപ്പും (2.70 കോടി രൂപ) നേടിയിരുന്നു. യുകെ ബ്രാഡ്ഫഡ് സര്‍വകലാശാലയില്‍ ലൈഫ് സയന്‍സ് അസിസ്റ്റന്റ് പ്രഫസറാണ് ആരതി റാം. പാരിപ്പള്ളി കിഴക്കനേല അയോധ്യയില്‍ റിട്ട. സുബേദാര്‍ മേജര്‍ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളാണ്.

കിഴക്കനേല ഗവ. എല്‍പി സ്‌കൂള്‍, കടമ്പാട്ടുകോണം എസ്‌കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. കേരള
Full Story
  17-09-2025
ബ്രിട്ടനില്‍ ട്രംപിന്റെ സന്ദര്‍ശനം പ്രതിഷേധിക്കാന്‍ ട്രംപ് വിരുദ്ധ സംഘം

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലൂടെയാണ് അദ്ദേഹം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ എത്തിയത്. 2019-ലെ ആദ്യ സന്ദര്‍ശനത്തിന് ശേഷമുള്ള രണ്ടാമത്തെ ബ്രിട്ടീഷ് സന്ദര്‍ശനമാണിത്.

സന്ദര്‍ശനത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച ട്രംപ്, ഈ യാത്ര നിര്‍ണായകമാണെന്നും ബ്രിട്ടനുമായി തനിക്ക് ഉത്തമമായ ബന്ധമാണെന്നും വ്യക്തമാക്കി. വ്യാപാര കരാറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടുകയാണെന്നും ബ്രിട്ടനെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന്

Full Story
  17-09-2025
കൊല്ലം സ്വദേശിനിക്ക് യുകെ ഗവേഷണ ഫെലോഷിപ്പ്: നാനോ ടെക്നോളജിയില്‍ 26 കോടി രൂപയുടെ പിന്തുണ

പാരിപ്പള്ളി (കൊല്ലം): കിഴക്കനേല സ്വദേശിനിയും ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആരതി റാം, യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ഫ്യൂച്ചര്‍ ലീഡേഴ്സ് ഫെലോഷിപ്പ് സ്വന്തമാക്കി ശ്രദ്ധേയ നേട്ടം കൈവരിച്ചു. വയോധികരുടെ അസ്ഥിരോഗ ചികിത്സയെ കേന്ദ്രീകരിച്ച് നാനോ ടെക്നോളജിയില്‍ നടത്തുന്ന ഗവേഷണത്തിന് 2.2 മില്യന്‍ പൗണ്ട് (ഏകദേശം ?26.38 കോടി) തുക നാലു വര്‍ഷത്തേക്ക് ലഭിക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മലയാളം മീഡിയത്തിലൂടെ വിദ്യാഭ്യാസം നേടിയ ഡോ. ആരതി, 2020-ല്‍ മേരി ക്യൂറി ഫെലോഷിപ്പ് (?2.70 കോടി) നേടിയതോടെയാണ് അന്താരാഷ്ട്ര ഗവേഷണ രംഗത്ത് ശ്രദ്ധേയതയാകുന്നത്. ബ്രാഡ്ഫഡ് സര്‍വകലാശാലയിലെ ലൈഫ് സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ്

Full Story
[130][131][132][133][134]
 
-->




 
Close Window