|
|
|
|
|
| ഐ.എല്‍.ആര്‍ റദ്ദാക്കും; റിഫോം യുകെയുടെ പ്രഖ്യാപനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഭീഷണിയായി |
ലണ്ടന്‍: ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനും പൗരത്വത്തിനും വഴിയൊരുക്കുന്ന അനിശ്ചിതകാല താമസാനുമതി (ILR) റദ്ദാക്കുമെന്ന് റിഫോം യുകെ പാര്‍ട്ടി പ്രഖ്യാപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ILR സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് വ്യക്തമാക്കി.
പഠനത്തിനും ജോലിക്കുമായി ബ്രിട്ടനിലേക്ക് കുടിയേറിയ മലയാളികളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. ILR ലഭിച്ചാല്‍ അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസവും പിന്നീട് പൗരത്വവും നേടാന്‍ കഴിയുമായിരുന്നു. ഇനി മുതല്‍ ഓരോ അഞ്ചുവര്‍ഷവും പുതുക്കാവുന്ന വര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| പോസ്റ്റ് കോഡ് ലോട്ടറിയില്‍ ഭാഗ്യം തേടി മലയാളി യുവതിക്ക് 3.98 കോടി രൂപ |
കാര്‍ഡിഫ്: ലണ്ടനില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറിയ മലയാളി യുവതിക്ക് അപൂര്‍വ ഭാഗ്യം. പോസ്റ്റ്കോഡ് ലോട്ടറിയില്‍ പങ്കെടുത്തതിന്റെ ഭാഗമായി 3.98 കോടി രൂപ (398,492 പൗണ്ട്) സമ്മാനമായി ലഭിച്ചു. എസ് ആന്‍ഡ് പി ഗ്ലോബല്‍ കൊമ്മോഡിറ്റി ഇന്‍സൈറ്റ് സ്ഥാപനത്തിലെ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടറായ അമൃത ദിലീപ് ചിങ്ങോരത്ത് (27) ആണ് ഈ ഭാഗ്യവതിയായി മാറിയത്.
മൂന്ന് മാസം മുന്‍പ് ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്ന് കാര്‍ഡിഫിലേക്ക് താമസം മാറിയ അമൃത, പുതിയ വിലാസത്തില്‍ പോസ്റ്റ്കോഡ് ലോട്ടറിയില്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഈ വമ്പന്‍ സമ്മാനം നേടിയത്. CF10 4EF എന്ന പോസ്റ്റ്‌കോഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയല്‍വാസിയോടൊപ്പം |
|
Full Story
|
|
|
|
|
|
|
|
|
| കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി യുകെ |
ലണ്ടന്‍: ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് യുകെ. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലാണ് പുതിയ നയങ്ങള്‍ രൂപപ്പെടുത്തുന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുകെയിലേക്ക് മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ പ്രൊഫഷനലുകളെയും ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വിസാ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും യുഎസിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് പകരം വിജയകരമായ മാതൃക ഒരുക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Full Story
|
|
|
|
|
|
|
| യൂറോപ്പിലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ വൈകും |
ലണ്ടന്‍: ഓട്ടോമാറ്റിക് ചെക്കിങ് ആന്‍ഡ് ബോര്‍ഡിങ് സോഫ്‌റ്റ്വെയറിലുണ്ടായ സൈബര്‍ ആക്രമണം യൂറോപ്പിലെയും ബ്രിട്ടനിലെയും വിമാന സര്‍വീസുകളെ വാരാന്ത്യത്തില്‍ താറുമാറാക്കിയതോടെ, വ്യോമഗതാഗതം പൂര്‍വ്വസ്ഥിതിയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആരംഭിച്ച സാങ്കേതിക പ്രതിസന്ധി ഇനിയും പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. അത്യാവശ്യമായ സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷനുകള്‍ അവസാന ഘട്ടത്തിലാണെന്ന് പ്രൊവൈഡര്‍മാരായ കോളിന്‍സ് എയറോസ്പേസ് അറിയിച്ചു. വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കപ്പെടുന്നതും തുടരുകയാണ്.
ഇന്ന് വൈകിട്ടോടെ സര്‍വീസുകള്‍ സാധാരണ |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു |
ഡബ്ലിന്‍: കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമായ ഷാന്റി പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. ലോംഗ്ഫോര്‍ഡിലെ മിഡ്ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന ഇവര്‍ മുമ്പ് താല ന്യൂ കാസിലിലും ബ്യൂമോണ്ട് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് കുടുംബമായി താമസിച്ചിരുന്നത്. കോളജ് |
|
Full Story
|
|
|
|
|
|
|
| ലെസ്റ്ററില്‍ മലയാളിക്ക് നേരെ ആക്രമണവും മോഷണശ്രമവും |
ലെസ്റ്റര്‍: ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ മലയാളി യുവാവിന് നേരെ ആക്രമണവും മോഷണശ്രമവും. ലെസ്റ്ററിലെ വിക്ടോറിയ പാര്‍ക്കില്‍ വച്ചാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്.
സ്ഥലത്ത് എത്തിയ യുവാക്കളില്‍ ഒരാള്‍ പെട്ടെന്ന് കൈ പിടിച്ച് തിരിക്കുകയായിരുന്നു. സഹായത്തിനായി വിളിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ശബ്ദമുണ്ടാക്കിയാല്‍ കുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഫോണും പഴ്സും ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന് മറുപടി നല്‍കിയതോടെ അക്രമികള്‍ മുഖത്തടിക്കുകയും ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
|
|
Full Story
|
|
|
|
|
|
|
| ഗാറ്റ്വിക്കില്‍ രണ്ടാം റണ്‍വേ വികസനത്തിന് സര്‍ക്കാര്‍ അനുമതി |
ലണ്ടന്‍: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ലണ്ടന്‍ ഗാറ്റ്വിക്കില്‍ രണ്ടാം റണ്‍വേ വികസനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. 2.2 ബില്യന്‍ പൗണ്ടിന്റെ സ്വകാര്യ നിക്ഷേപം ഉള്‍പ്പെടുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ഡി അലക്സാണ്ടര്‍ അറിയിച്ചു.
വിമാനയാന മേഖലയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നോര്‍ത്തേണ്‍ റണ്‍വേയുടെ സമീപത്തായി ടെര്‍മിനല്‍ വികസനം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ റണ്‍വേ ഒരുക്കുന്നത്.
പദ്ധതിക്കെതിരെ |
|
Full Story
|
|
|
|
| |