Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  15-09-2025
റാലിയില്‍ പരിക്കേറ്റ് 26 പോലീസുകാര്‍ ആശുപത്രിയില്‍: 4 പേരുടെ നില ഗുരുതരം: 25 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ നഗരത്തില്‍ ഇന്നലെ നടത്തിയ കുടിയേറ്റ വിരുദ്ധ റാലി പ്രതിരോധിക്കാന്‍ ഡ്യൂട്ടി ചെയ്ത 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി.
പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്.
Full Story
  15-09-2025
അട്ടിമറി നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നീക്കാന്‍ അണിയറ നീക്കം: മാഞ്ചസ്റ്റര്‍ മേയറെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മുന്‍നിര്‍ത്തി വിമതരുടെ നീക്കം. മത്സരിപ്പിച്ച് വിജയിപ്പിച്ച് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന. മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മേയര്‍ പദവി രാജിവെപ്പിച്ച ശേഷം ഏതെങ്കിലും വിമത എംപി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ശേഷം മത്സരിപ്പലാണ് പിന്നണിയിലെ തന്ത്രം. സസ്പെന്‍ഷന്‍ നേരിടുന്ന ലേബര്‍ എംപി ആന്‍ഡ്രൂ ഗൈ്വന്‍ തന്റെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സീറ്റില്‍ ബേണ്‍ഹാം മത്സരിച്ച് വെസ്റ്റ്മിന്‍സ്റ്ററിലേക്ക് മടങ്ങിയെത്തുകയും, നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ ബേണ്‍ഹാമിന് ലേബര്‍ നേതൃപദവിക്കും, പിന്നാലെ യുകെ പ്രധാനമന്ത്രി
Full Story
  15-09-2025
കുടിയേറ്റ വിരുദ്ധ റാലിയിലും താരം കുടിയേറ്റ പലഹാരം, ഉള്ളിവട

ലണ്ടന്‍: ഉയര്‍ന്ന് പൊങ്ങിയ മുദ്രാവാക്യങ്ങളോ പാറിപ്പറന്ന കൊടി തോരണങ്ങളോ അല്ല. ലണ്ടനില്‍ നടന്ന കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധ നേടിയത്. അത് നമ്മുടെ സ്വന്തം 'ഉള്ളിവട'യാണ്. സംഗതി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഇംഗ്ലണ്ടിന്റെ പതാക പുതച്ചെത്തിയ ഒരു പ്രതിഷേധക്കാരന്‍ സൗത്ത്ബാങ്കിലെ ഒരു ഫുഡ് സ്റ്റാളില്‍ നിന്ന് പ്രതിഷേധം തല്‍ക്കാലം നിര്‍ത്തിവച്ച് ഒരു ഉള്ളിവട വാങ്ങി കഴിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കുടിയേറ്റ വിരുദ്ധ സമരക്കാരുടെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നതാണെന്നാണ് നെറ്റിസന്‍സ് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

Full Story
  15-09-2025
ലേബര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി ഇറങ്ങി ഇലോണ്‍ മസ്‌ക്, തലകുനിക്കാതെ സ്റ്റാര്‍മര്‍

ലണ്ടന്‍: തീവ്രവലതുപക്ഷ നേതാവ് ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റവിരുദ്ധറാലി. 1.10 ലക്ഷം പേര്‍ പങ്കെടുത്തെന്നാണു പൊലീസ് കണക്ക്. ബ്രിട്ടന്റെ പതാകയ്‌ക്കൊപ്പം ഇസ്രയേല്‍, യുഎസ് പതാകകളും പിടിച്ച പ്രകടനക്കാര്‍, ട്രംപിന്റെ 'മാഗാ' തൊപ്പികളും ധരിച്ചു. യുകെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ക്കെതിരെ മുദ്രാവാക്യമുയര്‍ന്നു. അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അക്രമം ആയിരിക്കും വരുന്നതെന്നും ലേബര്‍പാര്‍ട്ടി സര്‍ക്കാരിനെ താഴെയിറക്കണമെന്നും റാലിയില്‍ വെര്‍ച്വലായി പ്രസംഗിച്ച ഇലോണ്‍ മസ്‌ക് പറഞ്ഞു. ബ്രിട്ടനില്‍ വിപ്ലവകരമായ സര്‍ക്കാര്‍മാറ്റം വരേണ്ടതുണ്ട്. വോട്ടുകിട്ടാനായി ഇടതുപക്ഷമാണു കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യുന്നത്. അതു തടയണം.

Full Story
  15-09-2025
കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിച്ച വലതുപക്ഷ പ്രവര്‍ത്തകന്‍ ടോമി റോബബിന്‍സണിന്റെ ചരിത്രം ഇങ്ങനെ

ലണ്ടന്‍: ബ്രിട്ടനില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വലതുപക്ഷ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലണ്ടന്‍ ന?ഗരം സാക്ഷിയായത്. കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയര്‍ത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ലക്ഷങ്ങളാണ് അണിനിരന്നത്.

ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് സ്ഥാപകനായ റോബിന്‍സന്റെ യഥാര്‍ത്ഥ പേര് സ്റ്റീഫന്‍ യാക്സ്ലി-ലെനോണ്‍ എന്നാണ്. ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ റോബിന്‍സണ്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളില്‍ ഒരാളാണ് റോബിന്‍സണ്‍. 41 വയസ്സുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി ബ്രിട്ടന്റെ

Full Story
  15-09-2025
സുസ്ഥിര വികസനത്തിന് അംഗീകാരം: മേയര്‍ ആര്യ രാജേന്ദ്രന്‍ യുകെയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നഗരസഭയുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. 'സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ്' എന്ന പുരസ്‌കാരം മേയര്‍ ആര്യ രാജേന്ദ്രന്‍ യുകെ പാര്‍ലമെന്റില്‍ നടന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ചടങ്ങില്‍ ഏറ്റുവാങ്ങി. പുത്തരിക്കണ്ടം മൈതാനത്ത് ആറായിരത്തിലധികം കുട്ടികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച 'സീഡ് ബോള്‍ ക്യാംപെയ്ന്‍' ആണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്.

ചടങ്ങിനായി കഴിഞ്ഞ മാസം 22നാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മേയറെ ഔദ്യോഗികമായി ക്ഷണിച്ചത്. തുടര്‍ന്ന് തദ്ദേശവകുപ്പ് യാത്രാനുമതി നല്‍കി. മേയറുടെ നേട്ടം അഭിനന്ദിച്ച് വി.കെ. പ്രശാന്ത് എംഎല്‍എ അടക്കമുള്ള നേതാക്കള്‍

Full Story
  15-09-2025
ലണ്ടനില്‍ കുടിയേറ്റവിരുദ്ധ റാലി: മാഗാ തൊപ്പികളും രാഷ്ട്രീയ തര്‍ക്കങ്ങളും

ലണ്ടന്‍ നഗരത്തില്‍ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടന്ന കൂറ്റന്‍ കുടിയേറ്റവിരുദ്ധ റാലിയില്‍ ഏകദേശം 1.10 ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ് പൊലീസ് കണക്ക്. ബ്രിട്ടീഷ് പതാകകള്‍ക്കൊപ്പം ഇസ്രയേല്‍, യുഎസ് പതാകകളും ഉയര്‍ന്നു; ട്രംപിന്റെ 'Make America Great Again' തൊപ്പികള്‍ ധരിച്ച പ്രകടനക്കാര്‍ പ്രധാനമന്ത്രി കിയ സ്റ്റാര്‍മറിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. റാലിയില്‍ വെര്‍ച്വല്‍ പ്രസംഗം നടത്തിയ ഇലോണ്‍ മസ്‌ക്, അനധികൃത കുടിയേറ്റം തടയുന്നതില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അക്രമം അനിവാര്യമാകുമെന്നും, ബ്രിട്ടനില്‍ വിപ്ലവകരമായ സര്‍ക്കാര്‍ മാറ്റം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇടതുപക്ഷം വോട്ടുകള്‍ നേടാനായി കുടിയേറ്റക്കാരെ

Full Story
  14-09-2025
ഇംഗ്ലണ്ടില്‍ മുറുക്കി തുപ്പിയാല്‍ പണി കിട്ടും, പിഴ ചുമത്തും

ലണ്ടന്‍: ട്രാഫിക് നിയമ ലംഘനങ്ങള്‍ മാത്രമല്ല, ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ നിങ്ങളുടെ തുപ്പലിന് പോലും വലിയ വില കൊടുക്കേണ്ടി വരും. ന്യൂസിലന്‍ഡില്‍ നിന്നുള്ള വ്‌ലോഗറായ കാള്‍ റോക്ക്, പങ്കുവെച്ച ഒരു സമൂഹ മാധ്യമ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആവുകയാണ്. തന്റെ ഇംഗ്ലണ്ട് യാത്രക്കിടയില്‍ വഴിയരികില്‍ കണ്ട ഒരു സൈന്‍ ബോര്‍ഡ് ആണ് ഇദ്ദേഹം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. 'ഇംഗ്ലീഷിലും ഗുജറാത്തിയിലും എഴുതിയ നോട്ടീസ് വഴിയാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായാണ് സ്ഥാപിച്ചത്. ഗുജറാത്തിയിലും പോസ്റ്റര്‍ എഴുതിയിരിക്കുന്നതിനാല്‍ ഇത് പ്രധാനമായും ഇന്ത്യക്കാരെ പ്രത്യേകിച്ച് ഗുജറാത്തികളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തം.

Full Story

[132][133][134][135][136]
 
-->




 
Close Window