|
|
|
|
|
| ലേബര്‍ ഡെപ്യൂട്ടി നേതൃസ്ഥാനം ലക്ഷ്യമിട്ട് ആറു വനിതകള്‍ |
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയില്‍ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആറുപേര്‍ രംഗത്ത്. പാര്‍ട്ടിയിലെ പ്രമുഖരായ 6 വനിതാ നേതാക്കളാണ് എയ്ഞ്ചല റെയ്‌നറുടെ പിന്‍ഗാമിയായി മത്സരിക്കാന്‍ പാര്‍ട്ടി എംപിമാരുടെയും പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പിന്തുണ തേടുന്നത്. ഹൗസിങ് സെക്രട്ടറിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന പാര്‍ട്ടി ഉപനേതാവ് എയ്ഞ്ചല റെയ്‌നര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിട്ടാണ് കഴിഞ്ഞദിവസം രാജിവച്ചത്. ഫ്‌ലാറ്റ് വാങ്ങിയപ്പോള്‍ ആവശ്യമായ നികുതി നല്‍കിയില്ലെന്നായിന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
80 എംപിമാരുടെ പിന്തുണയ്?ക്കൊപ്പം പാര്‍ട്ടിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു |
|
Full Story
|
|
|
|
|
|
|
| കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു |
ലെസ്റ്റര്‍/കോട്ടയം: കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നട്ടാശ്ശേരി സ്വദേശിയും യുകെയിലെ ലെസ്റ്ററില്‍ കുടുംബമായി താമസിച്ചു വരികയുമായിരുന്ന വര്‍ഗീസ് വര്‍ക്കി (70) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആംബുലന്‍സ് സഹായം തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: മേഴ്‌സി (നഴ്‌സ്, ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റല്‍). മക്കള്‍: മാര്‍ട്ടിന, മെര്‍ലിന്‍. മരുമകന്‍: സനല്‍.
2009ല്‍ യുകെയില്‍ എത്തിയ വര്‍ഗീസ് വര്‍ക്കി 2012 മുതല്‍ ലെസ്റ്ററിലാണ് താമസം. 'വര്‍ഗീസ് അച്ചായന്‍' |
|
Full Story
|
|
|
|
|
|
|
| രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രയും പത്തുകിലോ അധിക ബാഗേജും |
ലണ്ടന്‍: കുടുംബ സൗഹൃദ പ്രഖ്യാപനവുമായി യുകെയിലെ ജെറ്റ്2 എയര്‍ലൈന്‍. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ സൗജന്യ സീറ്റ് പ്രഖ്യാപിച്ച് അധികൃതര്‍. ഇതോടെ രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുകെയിലെ ഏക എയര്‍ലൈന്‍ എന്ന പേരാണ് കമ്പനിക്ക് സ്വന്തമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടി യാത്രക്കാര്‍ക്കായി ഇനി മുതല്‍ യാത്രയ്ക്ക് പണം നല്‍കേണ്ടതില്ലെന്ന് വിമാന കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പിലുടനീളവും കാനറീസ്, മെഡിറ്ററേനിയന്‍ സര്‍വീസുകളിലുമാണ് രണ്ട് വയസ്സില്‍ താഴെയുള്ള കുരുന്നുകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. നിലവില്‍ ജെറ്റ്2 വിന്റെ അവധിക്കാല യാത്രാ പാക്കേജില്‍ മാത്രമാണ് |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കു നേരേയുള്ള അതിക്രമം തടയാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ |
ന്യൂഡല്‍ഹി: അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ആന്റോ ആന്റണി എംപിയെ അറിയിച്ചു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉള്‍പ്പെടെയുള്ളവര്‍ അതിക്രമങ്ങളെ പരസ്യമായി അപലപിക്കുകയും വംശീയ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളെക്കുറിച്ചു എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സുധാകരന്‍, ഹൈബി ഈഡന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ നദിയില്‍ ഗണേശവിഗ്രഹം നിമജ്ജനം ചെയ്ത് ഇന്ത്യക്കാര്‍ |
ലണ്ടന്‍: ഗണേശോത്സവം ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യക്കാരുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആചരിക്കാറുണ്ട്. ഇത്തരം ആഘോഷങ്ങളുടെ വീഡിയോകള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ. വീഡിയോയില്‍ ഒരു കൂട്ടം വിശ്വാസികള്‍ ഗണപതി വിഗ്രഹം നദിയില്‍ ഒഴുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അതിനു സമീപത്തായി ഏതാനും അരയന്നങ്ങള്‍ ഉള്ളതും വീഡിയോയില്‍ കാണാം.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ആശങ്കകളും |
|
Full Story
|
|
|
|
|
|
|
| ഫുട്‌ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലെ ടോയ്‌ലറ്റി്ല്‍ പ്രസവിച്ച് ബ്രിട്ടീഷ് യുവതി |
ലണ്ടന്‍: സ്വന്തം ഗര്‍ഭധാരണത്തെ കുറിച്ച് അറിയാതെയിരുന്ന 29 -കാരിയായ ബ്രിട്ടീഷ് യുവതി ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ടോയ്ലറ്റില്‍ അപ്രതീക്ഷിതമായി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 'തന്റെ ജീവിതത്തിലെ ഏറ്റവു വലിയ ഞെട്ടലാണിത്' എന്നായിരുന്നു ഷാര്‍ലറ്റ് റോബിന്‍സണ്‍ എന്ന 29 -കാരി പ്രസവ ശേഷം പറഞ്ഞത്. അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നതിന്റെ തെളിവായി കുഞ്ഞിന് അവര്‍ ഹെന്റി എന്ന് പേരിട്ടു. കഴിഞ്ഞ ഓഗസ്റ്റ് 24-ന്, കിര്‍ക്ക്ലിയും പേക്ക്ഫീല്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ 600 ഓളം പേരെത്തിയിരുന്നു. ഫുട്‌ബോള്‍ കളിക്കിടെ പെട്ടെന്ന് വയറ് വേദന തോന്നിയ ഷാര്‍ലറ്റ് ബാത്ത്‌റൂമിലേക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ തനിക്ക് വയറ് വേദന |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ പൊലീസിന് മുന്നില്‍ കരയുന്ന ഇന്ത്യക്കാരിയുടെ വിഡിയോ വൈറല്‍ |
ലണ്ടന്‍: വിദേശത്ത് പൊലീസിന് മുന്നില്‍ കൈകൂപ്പി കരയുന്ന ഇന്ത്യക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൊലീസ് റിലീസ് എന്ന യൂട്യൂബ് ചാനല്‍ വഴി സ്ഥിരം മോഷ്ടാവ് പിടിയില്‍ എന്ന ആരോപണവുമായി പങ്കുവച്ച വീഡിയോയാണ് വ്യാപകമായി ചര്‍ച്ചയാക്കുന്നത്. ജനുവരി 15 ന് ഇംഗ്ലണ്ടിലെ കൗണ്ടി പൊലീസ് ചോദ്യം ചെയ്ത സ്ത്രീയുടേതാണ് വീഡിയോയെന്നാണ് സംശയം. നാല് ദിവസം മുന്‍പാണ് ഇത് യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്.
ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ഓഫീസ് മുറിയിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കസേരയില്‍ കൈകള്‍ കൂപ്പി ഇരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പൊലീസുകാര്‍ പോകുന്നതും ദേഹ പരിശോധന നടത്തുന്നതുമാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാര്‍ വെട്ടിലായി |
ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിന്‍ ജീവനക്കാര്‍ ശമ്പളവും ഡ്യൂട്ടി വ്യവസ്ഥകളും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിച്ച് അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് (ആര്‍എംടി) യൂണിയനിലെ അംഗങ്ങള്‍ ശമ്പളത്തിനും ഡ്യൂട്ടിയിലെ അസമത്വങ്ങള്‍ക്കും എതിരെയാണ് പണിമുടക്ക് നടത്തുന്നത്. വേതന വര്‍ധനവിന് പുറമേ ആഴ്ചയില്‍ 32 മണിക്കൂറാക്കി ജോലിസമയം കുറയ്ക്കണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്നു. പണിമുടക്ക് മൂലം ഇന്നലെ വൈകിട്ട് 6 മണി വരെ പരിമിതമായ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച മുതലാകും പണിമുടക്ക് സമയം കഴിഞ്ഞ് ട്യൂബ് ട്രെയിനുകള്‍ പതിവുപോലെ സര്‍വീസുകള്‍ ആരംഭിക്കുക. ഏതൊക്കെ ലൈനുകളെ എങ്ങനെയൊക്കെയാണ് |
|
Full Story
|
|
|
|
| |