Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  13-09-2025
തലയില്‍ വെടിയുണ്ട പേറി നടക്കുന്ന മലയാളി പെണ്‍കുട്ടിക്ക് ആശ്വാസം, പ്രതിക്ക് ജീവപര്യന്തം

ലണ്ടന്‍: ഉണങ്ങാത്ത മുറിവുകളും തലയില്‍ വെടിയുണ്ടയും പേറി നടക്കുന്ന ലിസേല്‍ മരിയയ്ക്ക് ആശ്വസിക്കാം. അവളെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടയാളെ യുകെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. 34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും വിധിയിലുണ്ട്. ലിസേല്‍ ഉള്‍പ്പെടെ 4 പേര്‍ക്കു നേരെയാണ് യുകെ പൗരന്‍ ജാവോണ്‍ റൈലി (33) വെടിയുതിര്‍ത്തത്. കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലെ റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ ഏക മകള്‍ ലിസേല്‍ മരിയയ്ക്ക് (9) വെടിയേറ്റത്.

2024 മേയ് 29ന് രാത്രിയാണു സംഭവം. ബൈക്കിലെത്തിയ ജാവന്‍ റൈലി റസ്റ്ററന്റിനു പുറത്തിരിക്കുകയായിരുന്ന മൂന്നംഗ

Full Story
  13-09-2025
മലയാളികള്‍ക്ക് വേദനയായി ബെല്‍ഫാസ്റ്റില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെല്‍ഫാസ്റ്റ്: തിരുവനന്തപുരം വടുവൂര്‍കോണം ബിസ് വില്ലയില്‍ ബെര്‍ലിന്‍ രാജിന്റെയും സഫി ഫ്‌ലോറന്‍സിന്റെയും ഇളയ മകന്‍ ഐസക് ബെര്‍ലിന്‍ (8 മാസം) ബെല്‍ഫാസ്റ്റില്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് റോയല്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. സെന്റ് അലോഷ്യസ് പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവാന ബെര്‍ലിനാണ് ഏക സഹോദരി.

സംസ്‌കാര ശുശ്രൂഷ, യു ടി ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18ന് രാവിലെ 11 മണിക്ക് ലിസ്‌ബേണ്‍ റോണി തോംപ്‌സണ്‍ ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലില്‍. സംസ്‌കാരം ഉച്ചക്ക് 1:30ന് ലിസ്‌ബേണ്‍ ന്യൂ

Full Story
  13-09-2025
യുകെയില്‍ ഇന്ത്യക്കാരന് സര്‍പ്രൈസ്, യോഗേഷ് യാത്ര തുടരും

ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയ സംഭവത്തില്‍ ബൈക്ക് യാത്രികന്‍ യോഗേഷ് അലേകാരിക്ക് പുതിയ ബൈക്ക് ലഭിച്ചു. നോട്ടിങ്ങാംഷറിലെ മാന്‍സ്ഫീല്‍ഡ് വുഡ്ഹൗസിലുള്ള ഓഫ് റോഡ് ബൈക്ക് സെന്ററാണ് യോഗേഷ് അലേകാരിക്ക് പുത്തന്‍ ബൈക്ക് സൗജന്യമായി നല്‍കിയത്. ഓഫ് റോഡ് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ബെഞ്ചമിന്‍ ലെഡ്വിഡ്ജ് കഴിഞ്ഞ ദിവസം യോഗേഷിന് ബൈക്ക് കൈമാറി.

ഓഗസ്റ്റ് 31 നാണ് യോഗേഷ് അലേകാരിക്ക് യുകെയില്‍ ബൈക്ക് നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍

Full Story
  12-09-2025
ഗസയിലേയും യുക്രെയ്‌നിലേയും കുഞ്ഞുങ്ങള്‍ ധനസഹായവുമായി ഹാരി രാജകുമാരന്‍

ലണ്ടന്‍: യുദ്ധക്കെടുതികളില്‍ വലയുന്ന ഗസ്സയിലെയും യുക്രൈനിലെയും കുഞ്ഞുങ്ങള്‍ക്ക് സഹായവുമായി ഹാരി രാജകുമാരന്‍. കുട്ടികള്‍ക്ക് പ്രോസ്‌തെറ്റിക്‌സ് വികസിപ്പിക്കുന്നതിനും മറ്റുമായി ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള സംഘടനകളുടെ പദ്ധതികളിലേക്കായി ഹാരി രാജകുമാരന്റെ ഫൗണ്ടേഷന്‍ 500,000 ഡോളര്‍ സംഭാവന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു.രാജകുമാരന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമാണ് സഹായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ലണ്ടനിലെ ഇംപീരിയല്‍ കോളജിന്റെ ഭാഗമായ സെന്റര്‍ ഫോര്‍ ഇന്‍ജുറി സ്റ്റഡീസ് (സിഐഎസ്) സന്ദര്‍ശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശനത്തില്‍ സംഘടനയെക്കുറിച്ചും കുട്ടികള്‍ക്കും പ്രകൃതിദുരന്തങ്ങളില്‍

Full Story
  12-09-2025
ശസ്ത്രക്രിയ നടത്തുന്നതിനിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഡോക്ടര്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: രോഗിയെ ശസ്ത്രക്രിയക്കായി മയക്കിക്കിടത്തിയ ശേഷം നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ കണ്‍സള്‍ട്ടന്റ് അനസ്തീറ്റിസ്റ്റ് ഡോ. സുഹൈല്‍ അന്‍ജുമാണ് (44) ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയെ നോക്കാന്‍ നഴ്‌സിനെ ഏല്‍പ്പിച്ച ശേഷം തൊട്ടടുത്ത ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് മറ്റൊരു നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ആഷ്ടന്‍-അണ്ടര്‍-ലൈനിലെ ടേംസൈഡ് ആശുപത്രിയില്‍ 2013 സെപ്റ്റംബര്‍ 16നാണ് സംഭവം നടന്നത്.

സംഭവദിവസം ഡോ. സുഹൈലിന് അഞ്ചാം നമ്പര്‍ തിയറ്ററിലെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ

Full Story
  12-09-2025
മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

സൗത്താംപ്ടണ്‍/വയനാട്: മലയാളി നഴ്‌സ് യുകെയില്‍ അന്തരിച്ചു. വിചിത്ര ജോബിഷ് (36) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതയായിരുന്നു. വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ചികിത്സയുടെ ഭാഗമായി സ്റ്റെം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും തിരുച്ചുവരുമെന്നുള്ള പ്രതീക്ഷയിലായിരുന്ന വിചിത്രയും കുടുംബവും. 2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തുന്നതിന് മുന്‍പ് ബഹ്‌റൈനില്‍

Full Story
  12-09-2025
നൂറ്റാണ്ടിലെ കൊലപാതക രഹസ്യം പുറത്ത് വരുമോ

ലണ്ടന്‍: 140 വര്‍ഷങ്ങളായി മറഞ്ഞിരിക്കുന്ന ആ കൊലയാളിയുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുമോ? സെപ്റ്റംബര്‍ 25ന് ബ്രിട്ടനിലെ ബെക്കിള്‍സ് പബ്ലിക് ഹാളില്‍ നടത്തുന്ന നാടകപ്രദര്‍ശനത്തില്‍ ഇതു സംഭവിക്കുമെന്നാണ് സംവിധായകനായ സ്റ്റീവ് മോര്‍ഗന്‍ അവകാശപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലണ്ടന്‍ നഗരത്തില്‍ കൊലപാതക പരമ്പര നടത്തിയ 'ജാക്ക് ദ റിപ്പര്‍' ആരാണെന്നു വെളിപ്പെടുത്തുന്നതാകും നാടകമെന്നാണു മോര്‍ഗന്റെ വാദം. 1888ല്‍ ആയിരുന്നു റിപ്പര്‍ ജാക്ക് ലണ്ടന്‍ നഗരത്തെ കിടുകിടാ വിറപ്പിച്ചത്. 5 വനിതകളെ ഇയാള്‍ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വേറെയും കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയിരിക്കാമെന്നാണു വിദഗ്ധ കുറ്റാന്വേഷകര്‍ അഭിപ്രായപ്പെടുന്നത്. കൊന്നശേഷം ഇരകളുടെ

Full Story
  12-09-2025
ഒന്നര വര്‍ഷത്തിന് ശേഷം ചാള്‍സും ഹാരിയും കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ഒന്നര വര്‍ഷത്തിനു ശേഷം ചാള്‍സ് രാജാവും മകന്‍ ഹാരി രാജകുമാരനും തമ്മില്‍ കണ്ടു. 2024 ഫെബ്രുവരിക്ക് ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഹാരി രാജകുമാരന്‍ കഴിഞ്ഞ കുറേ കാലമായി ഭാര്യ മേഗന്‍ മാര്‍ക്കിലിനോടൊപ്പം രാജകുടുംബത്തില്‍ നിന്ന് അകന്ന് കലിഫോര്‍ണിയയിലാണ് താമസം. മേഗനുമായുള്ള വിവാഹത്തിനു ശേഷമാണ് ഹാരി രാജകുമാരന് രാജകുടുംബവുമായി അകല്‍ച്ചയുണ്ടായത്. രാജകുടുംബം പൂര്‍ണ്ണമായും മേഗനുമായുള്ള വിവാഹത്തെ അനുകൂലിച്ചിരുന്നില്ല എന്നത് അകല്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.

ലണ്ടനിലെ ക്ലാരന്‍സ് ഹൗസിലായിരുന്നു ഹാരി രാജകുമാരന്‍ ചാള്‍സ് രാജാവിനെ കണ്ടത്. ഇക്കഴിഞ്ഞ മേയില്‍ 'എന്റെ കുടുംബവുമായി ഒരു അനുരഞ്ജനം ഞാന്‍

Full Story
[134][135][136][137][138]
 
-->




 
Close Window