Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
UK Special
  23-02-2026
അയര്‍ലന്‍ഡില്‍ സേവനമനുഷ്ഠിച്ചിരുന്ന നഴ്സ് നിമ്മി ജോയ് അന്തരിച്ചു

ലണ്ടന്‍/ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) കേരളത്തില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ച് മാസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി മാറി.

അയര്‍ലന്‍ഡില്‍ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ഒക്ടോബറില്‍ നിമ്മി ഇന്ത്യയിലേക്ക് വന്നത്. ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ വിദഗ്ധ ചികിത്സയില്‍ തുടരവെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Full Story
  23-02-2026
ലിങ്കണ്‍ ബിഷപ് സ്റ്റീഫന്‍ കോണ്‍വേ ലൈംഗികാരോപണ കേസില്‍ അറസ്റ്റില്‍

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് സ്റ്റീഫന്‍ കോണ്‍വേ (68) ലൈംഗിക പീഡനാരോപണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഒരു പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ലിങ്കണ്‍ഷയര്‍ പൊലീസ് നടപടി സ്വീകരിച്ചത്. അറസ്റ്റിലായ ബിഷപ്പിന് ചില ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സഭയുടെ സേഫ് ഗാര്‍ഡിങ് സംഘത്തിന് ഈ വര്‍ഷം ജനുവരി അവസാനം പരാതി ലഭിച്ചതിനെ തുടര്‍ന്ന്, അവര്‍ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് സാറാ മുലാലിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍വേയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
Full Story

  23-02-2026
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വര്‍ഗീസ് അട്ടാശ്ശേരില്‍ അന്തരിച്ചു

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡൗണ്‍പാട്രിക്കില്‍ താമസിക്കുന്ന മലയാളി സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ വര്‍ഗീസ് അട്ടാശ്ശേരില്‍ (തങ്കച്ചന്‍ - 59) അന്തരിച്ചു. ബെല്‍ഫാസ്റ്റിലെ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തൈറോയ്ഡ് സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുമ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

ഭാര്യ: തൃശൂര്‍ പട്ടിക്കാട് ചെറുവള്ളി കുടുംബാംഗം റീന വര്‍ഗീസ്. മക്കള്‍: ഡയാന, ആഷ്‌ലിന്‍, ഐറിന്‍.

സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് ഡൗണ്‍പാട്രിക്കില്‍ വെച്ച് നടത്തും

Full Story
  23-02-2026
ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറെ രാജകീയ പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ലേബര്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുലച്ചുകൊണ്ട്, മുന്‍ ഡ്യൂക്ക് ഓഫ് യോര്‍ക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറെ സിംഹാസന പിന്തുടര്‍ച്ചാവകാശ പട്ടികയില്‍ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യാനുള്ള നീക്കങ്ങള്‍ ലേബര്‍ സര്‍ക്കാര്‍ ശക്തമാക്കി. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പശ്ചാത്തലമായി പൊലീസ് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

പ്രതിരോധമന്ത്രി ലൂക്ക് പോളാര്‍ഡ് നല്‍കിയ വിവരപ്രകാരം, അന്വേഷണഫലം എന്തുതന്നെയായാലും ആന്‍ഡ്രൂവിനെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ശരിയായ നടപടിയാകും. കഴിഞ്ഞ ഒക്ടോബറില്‍ രാജാവ്

Full Story
  22-02-2026
ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്ന് വിജയ് മല്യ

ലണ്ടന്‍: പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലും യുകെ കോടതികളുടെ ഉത്തരവുകള്‍ പ്രകാരം ഇംഗ്ലണ്ടും വെയില്‍സും വിട്ട് പോകാന്‍ വിലക്കുള്ളതിനാലും ഇന്ത്യയിലേക്ക് മടങ്ങാനുള്ള കൃത്യമായ സമയം അറിയിക്കാന്‍ കഴിയില്ലെന്ന് വ്യവസായി വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് ഗൗതം അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചിനാണ് മല്യ തന്റെ അഭിഭാഷകന്‍ അമിത് ദേശായി വഴി സത്യവാങ്മൂലം സമര്‍പ്പിച്ചത്. നാടുകടത്തപ്പെട്ട സാമ്പത്തിക കുറ്റവാളിയെന്ന പ്രഖ്യാപനത്തെയും, Fugitive Economic Offenders Act (FEO) നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നിലനിര്‍ത്തിക്കൊണ്ട് വിചാരണ നേരിടാന്‍ ഇന്ത്യയിലേക്ക് മടങ്ങുമോ എന്ന്

Full Story
  22-02-2026
ബ്രിട്ടനില്‍ ഏപ്രില്‍ മുതല്‍ എനര്‍ജി ബില്ലുകളില്‍ കുറവ്

ലണ്ടന്‍: ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലെ ഏഴ് മില്ല്യണ്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വരെ കുറയാമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ബുധനാഴ്ച ഓഫ്ജെം എനര്‍ജി പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാനിരിക്കെ, ശരാശരി ബില്ലുകളില്‍ നിന്നും 117 പൗണ്ട് വരെ കുറവ് പ്രതീക്ഷിക്കാമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 19 മില്ല്യണ്‍ വീടുകളിലാണ് ഈ മാറ്റം ബാധിക്കുക. ഗ്യാസിനും വൈദ്യുതിക്കും യൂണിറ്റിന് ചാര്‍ജ് ചെയ്യാവുന്ന നിരക്കിന്റെ പരിധിയാണ് പ്രൈസ് ക്യാപ്പ്.

ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ഡിസ്‌കൗണ്ടാണ് ഈ താഴ്ചയ്ക്ക് പ്രധാന

Full Story
  22-02-2026
യോര്‍ക്ക്‌ഷെയറില്‍ കൗമാര ദമ്പതികളുടെ ദുരൂഹ മരണം

യോര്‍ക്ക്‌ഷെയര്‍: കിഴക്കന്‍ യോര്‍ക്ക്‌ഷെയറിലെ ഹോളിഡേ പാര്‍ക്കില്‍ കൗമാരക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ബ്രിഡ്‌ലിങ്ടണിലെ ലിറ്റില്‍ ഈഡന്‍ ഹോളിഡേ പാര്‍ക്കിലെ വാടക കെട്ടിടത്തിലാണ് ചെറിഷ് ബീന്‍ (15), ഏഥാന്‍ സ്ലേറ്റര്‍ (17) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരമായ അനാസ്ഥയുടെ പേരില്‍ 33 വയസ്സുകാരനെയും 42 വയസ്സുകാരനെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മക്കളുടെ മരണത്തില്‍ ഇരുവരുടെയും മാതാപിതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. മരണകാരണം

Full Story
  22-02-2026
ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ തടഞ്ഞു

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ സംഗ്രാം പാട്ടീലിനെ രാജ്യം വിടുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. യുകെയില്‍ താമസിക്കുന്ന ഡോക്ടറും യൂട്യൂബറുമായ സംഗ്രാമിനെതിരെ എഫ്‌ഐആറും ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ബിജെപി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിഖില്‍ ബാമ്രയുടെ പരാതിയിലാണ് നടപടി. ജനുവരി 19-ന് യുകെയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിനിടെ സംഗ്രാമിനെ പൊലീസ് തടഞ്ഞു.

തനിക്കെതിരെ പുറപ്പെടുവിച്ച എഫ്‌ഐആറിനെയും ലുക്ക് ഔട്ട്

Full Story
[15][16][17][18][19]
 
-->




 
Close Window