Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
യോര്‍ക്ക്‌ഷെയറില്‍ കൗമാര ദമ്പതികളുടെ ദുരൂഹ മരണം
reporter

യോര്‍ക്ക്‌ഷെയര്‍: കിഴക്കന്‍ യോര്‍ക്ക്‌ഷെയറിലെ ഹോളിഡേ പാര്‍ക്കില്‍ കൗമാരക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ബ്രിഡ്‌ലിങ്ടണിലെ ലിറ്റില്‍ ഈഡന്‍ ഹോളിഡേ പാര്‍ക്കിലെ വാടക കെട്ടിടത്തിലാണ് ചെറിഷ് ബീന്‍ (15), ഏഥാന്‍ സ്ലേറ്റര്‍ (17) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരമായ അനാസ്ഥയുടെ പേരില്‍ 33 വയസ്സുകാരനെയും 42 വയസ്സുകാരനെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മക്കളുടെ മരണത്തില്‍ ഇരുവരുടെയും മാതാപിതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. മരണകാരണം കണ്ടെത്തുന്നതിനായി ഡിറ്റക്ടീവുകളുടെയും സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരുടെയും സംഘം വിശദമായ പരിശോധന നടത്തുമെന്നും കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായും ഹംബര്‍സൈഡ് പൊലീസ് ചീഫ് സൂപ്രണ്ട് മാറ്റ് പീച്ച് അറിയിച്ചു

 
Other News in this category

 
 




 
Close Window