|
|
|
|
|
| ഗര്‍ഭിണിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രിപ്‌റ്റോ കവര്‍ച്ച; പ്രതികള്‍ക്കായി അന്വേഷണം |
ലണ്ടന്‍: യുകെയില്‍ ഗര്‍ഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയും വിലപിടിപ്പുള്ള വാച്ചുകളും കവര്‍ന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2025 ഡിസംബര്‍ 13ന് സോളിഹളിലെ സ്മിത്ത്‌സ് വുഡില്‍ നടന്ന കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്താന്‍ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടിലെത്തിയ ദമ്പതികളെ പിന്തുടര്‍ന്നെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം അകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചുറ്റികകൊണ്ട് മുഖത്തും തലയിലും വാരിയെല്ലുകളിലും മര്‍ദിച്ചു. ഏകദേശം 45 മിനിറ്റ് ആക്രമണം നീണ്ടുനിന്നതായാണ് വിവരം. ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ സോഫയില്‍ |
|
Full Story
|
|
|
|
|
|
|
| സംഗീതവിദ്യാഭ്യാസത്തില്‍ മികവ്; ജെബി ജോസഫിന് ന്യൂകാസില്‍ സര്‍വകലാശാലയുടെ പുരസ്‌കാരം |
ലണ്ടന്‍: സംഗീതവിദ്യാഭ്യാസവും സംരംഭകത്വവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് അംഗീകാരം. ന്യൂകാസില്‍ സര്‍വകലാശാലയുടെ 2026-ലെ 'ഡോ. ജെയ്ന്‍ നോളന്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രൈസ്' പുരസ്‌കാരമാണ് ബ്രിട്ടനില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിക്കുന്ന ജെബി സ്വന്തമാക്കിയത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് രംഗത്തുനിന്ന് സംഗീതത്തിലേക്ക് ചുവടുമാറ്റിയ ജെബി, 2020-ലാണ് 'PianoWithJebby' എന്ന ഓണ്‍ലൈന്‍ സംഗീതപഠന സംരംഭത്തിന് തുടക്കമിട്ടത്. ഇതിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി നാനൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം പരിശീലനം നല്‍കി.
ന്യൂകാസില്‍ സര്‍വകലാശാലയില്‍ മ്യൂസിക് എജ്യുക്കേഷനില്‍ ബിരുദാനന്തരബിരുദ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഭവനവില താഴ്ന്നു; മോര്‍ട്ട്ഗേജ് ചെലവും പലിശവര്‍ധന ആശങ്കയും വിപണിയെ ബാധിക്കുന്നു |
ലണ്ടന്‍: ഉയര്‍ന്ന മോര്‍ട്ട്ഗേജ് ചെലവും പലിശനിരക്ക് വര്‍ധിക്കുമെന്ന ആശങ്കയും ഭവനവിപണിയെ ബാധിക്കുന്നതിനിടെ യുകെയില്‍ സെപ്റ്റംബറിലെ വീടുവില കുറഞ്ഞു. നേഷന്‍വൈഡിന്റെ കണക്കനുസരിച്ച് മുന്‍മാസത്തെ അപേക്ഷിച്ച് ഭവനവിലയില്‍ 0.2 ശതമാനം ഇടിവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തിലുള്ള വിലവര്‍ധനയും ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഓഗസ്റ്റില്‍ 1.6 ശതമാനമായിരുന്ന വാര്‍ഷിക വളര്‍ച്ച സെപ്റ്റംബറില്‍ 0.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭവനവിപണിയിലെ ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞതായി നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ പറഞ്ഞു. സാമ്പത്തിക അനിശ്ചിതാവസ്ഥ, ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്ക്, ഇനിയും പലിശ ഉയരുമെന്ന ആശങ്ക എന്നിവയാണ് വീടുകള്‍ക്കുള്ള |
|
Full Story
|
|
|
|
|
|
|
| ബെല്‍ഫാസ്റ്റില്‍ മലയാളി വൈദികന്റെ വസതിയില്‍ മോഷണം; പാസ്പോര്‍ട്ടുകളും മാക്ബുക്കും പണവും നഷ്ടമായി |
ബെല്‍ഫാസ്റ്റ്: വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ട്വിന്‍ബ്രൂക്കില്‍ മലയാളി വൈദികന്റെ താമസസ്ഥലത്ത് മോഷണം. സെന്റ് ലൂക്ക്‌സ് പാരിഷ് വൈദികന്‍ ഫാ. നിധീഷ് വര്‍ഗീസിന്റെ വസതിയായ പ്രസ്ബിറ്ററിയില്‍നിന്ന് പഴയതും പുതിയതുമായ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍, മാക്ബുക്ക്, പണം ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ ഒന്നിന് വ്യാഴാഴ്ച വൈകിട്ട് 5.50നും രാത്രി 10.20നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയം ഫാ. നിധീഷ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ശുശ്രൂഷയിലായിരുന്നു. ഒരു പുരുഷനും സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
രാത്രി തിരിച്ചെത്തിയപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നത് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഡീസല്‍ വില ലിറ്ററിന് രണ്ട് പൗണ്ട് കടന്നു; ഇന്ധനപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജി-7 യോഗം |
ലണ്ടന്‍: ബ്രിട്ടനില്‍ ഡീസലിന്റെ ശരാശരി വില ആദ്യമായി ലിറ്ററിന് രണ്ട് പൗണ്ട് പിന്നിട്ടു. പെട്രോള്‍ വിലയും ഉയര്‍ന്ന് ലിറ്ററിന് 174.71 പെന്‍സിലെത്തി. ആഗോള ഇന്ധനവിപണിയിലെ പ്രതിസന്ധിയും വിതരണത്തിലെ സമ്മര്‍ദവും രൂക്ഷമാകുന്നതിനിടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങള്‍ അടിയന്തര യോഗം ചേരുന്നു. വാഹനസേവന സംഘടനയായ ആര്‍എസി പുറത്തുവിട്ട കണക്കനുസരിച്ച് ഡീസലിന്റെ ശരാശരി വില ലിറ്ററിന് 200.01 പെന്‍സാണ്. ഇതോടെ 55 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് നിറയ്ക്കാന്‍ ഏകദേശം 110 പൗണ്ട് ചെലവാകും. ഇതേ അളവില്‍ പെട്രോള്‍ നിറയ്ക്കാന്‍ 96.09 പൗണ്ട് വേണം. ഫെബ്രുവരി 28ന് ഇറാന്‍ സംഘര്‍ഷം ആരംഭിച്ച സമയത്തെ അപേക്ഷിച്ച് ഡീസലിന് ലിറ്ററിന് 57.6 പെന്‍സും പെട്രോളിന് 41.9 പെന്‍സുമാണ് വര്‍ധിച്ചത്. ഡീസല്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലും വെയില്‍സിലും നേരത്തേയുള്ള ജയില്‍മോചന പദ്ധതി; ആദ്യഘട്ടത്തില്‍ 700 പേര്‍ പുറത്തിറങ്ങി |
ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഇംഗ്ലണ്ടിലും വെയില്‍സിലും നടപ്പാക്കിയ നേരത്തേയുള്ള മോചന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏകദേശം 700 തടവുകാര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ മുതല്‍ 2027 ജൂണ്‍ വരെ പത്ത് ഘട്ടങ്ങളിലായി ആകെ 4,500ഓളം തടവുകാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതോടെ പുതുതായി തടവിലാക്കപ്പെടുന്നവര്‍ക്കു സ്ഥലമില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നടപടി. ആദ്യഘട്ടത്തില്‍ താരതമ്യേന കുറഞ്ഞ കാലയളവിലെ ശിക്ഷ അനുഭവിക്കുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ദൈര്‍ഘ്യമുള്ള ശിക്ഷ അനുഭവിക്കുന്ന യോഗ്യരായ തടവുകാരെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ മോചിപ്പിക്കും.
Full Story
|
|
|
|
|
|
|
| ബാംഗോര്‍ തീരത്ത് കണ്ടെത്തിയത് പെണ്‍കുഞ്ഞിന്റെ മൃതദേഹം; അമ്മയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു |
ബാംഗോര്‍: നോര്‍ത്ത് വെയില്‍സിലെ ബാംഗോര്‍ തീരത്ത് കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പെണ്‍കുഞ്ഞിന്റേതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. മൃതദേഹം ഏതാനും ആഴ്ചകളോളം വെള്ളത്തില്‍ കിടന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഗ്വിനെഡിലെ ബാംഗോറില്‍ സിലിവെന്‍ റോഡിന് സമീപത്തെ തീരത്താണ് പൊതുജനങ്ങളില്‍ ഒരാള്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അമ്മയുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് നോര്‍ത്ത് വെയില്‍സ് പൊലീസ് |
|
Full Story
|
|
|
|
|
|
|
| ഏതാനും മൈലുകള്‍ക്കിടെ പെട്രോളിന് 30 പെന്‍സ് വ്യത്യാസം; റഗ്ബിയില്‍ ഇന്ധനവിലക്കെതിരെ അമര്‍ഷം |
റഗ്ബി: യു.കെയിലെ വാര്‍വിക്ക്‌ഷെയറിലുള്ള റഗ്ബിയില്‍ സമീപപ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകള്‍ തമ്മിലുള്ള ഇന്ധനവില വ്യത്യാസം വാഹന ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നു. ഏതാനും മൈലുകള്‍ മാത്രം അകലെയുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 30 പെന്‍സും ഡീസലിന് 23 പെന്‍സുമാണ് വ്യത്യാസം. നഗരത്തിലെ ടെക്‌സാക്കോ പമ്പില്‍ പെട്രോളിന് ലിറ്ററിന് 169.9 പെന്‍സും ഡീസലിന് 196.9 പെന്‍സുമാണ് നിരക്ക്. സമീപത്തെ ബി.പി പമ്പിലാകട്ടെ പെട്രോളിന് 199.9 പെന്‍സും ഡീസലിന് 219.9 പെന്‍സുമാണ് ഈടാക്കുന്നത്.
ഈ നിരക്കുവ്യത്യാസം മൂലം വലിയ കുടുംബകാറുകളുടെ ടാങ്ക് നിറയ്ക്കുമ്പോള്‍ ഏകദേശം 20 പൗണ്ട് വരെ അധികമായി ചെലവാകുന്നതായാണ് റിപ്പോര്‍ട്ട്. ഒരേ പ്രദേശത്തെ |
|
Full Story
|
|
|
|
| |