Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  03-02-2026
ബ്രിട്ടനില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ഡിജിറ്റല്‍ അതിക്രമങ്ങള്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടനിലെ പ്രമുഖ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് 'ഡിജിറ്റല്‍ വേട്ട' നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 'വാക്കിങ് ടൂര്‍', 'നൈറ്റ് ലൈഫ് കണ്ടന്റ്' എന്നീ പേരുകളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ വസ്ത്രധാരണവും നടത്തവും ഒളിക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന സംഘങ്ങളെ രാജ്യാന്തര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.

യുട്യൂബ്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം വിഡിയോകള്‍ വ്യാപകമായി അപ്ലോഡ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

Full Story
  02-02-2026
മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
കെന്റിലെ പ്രമുഖ മയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ (എംഎംഎ )യുടെ ക്രിസ്തുമസ് -ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ജനുവരി 10 ശനിയാഴ്ച ഈസ്റ്റ് മോളിങ് വില്ലേജ് ഹാളില്‍ വച്ച് നടന്നു. വൈകിട്ട് 3 മണിക്ക് എംഎംഎയിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്പോര്‍ട്സ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, ജിസിഎസ്സി, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുമുള്ള സമ്മാനങ്ങളും അവാര്‍ഡുകളും വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ലാലിച്ചന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിന്‍ മാത്യു ആനുവല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജിന്‍സി ബിനു ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തെ
Full Story
  02-02-2026
കേരളത്തിലെ സ്ഥലം വില്‍ക്കാന്‍ യുകെയിലുള്ളവര്‍ക്ക് പാന്‍ നമ്പര്‍ മതി: ടാന്‍ വേണ്ടാതാകുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികള്‍ നാട്ടിലെ വീട് അല്ലെങ്കില്‍ വസ്തു വില്‍ക്കുമ്പോള്‍ ഉള്ള ആദായനികുതി നടപടികളിലെ സങ്കീര്‍ണതകള്‍ ഇനി ഇനി കുറയും. വില്‍പ്പന തുകയില്‍ നിന്നും മുന്‍കൂര്‍ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാന്‍ (ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട്) നമ്പര്‍ വേണമായിരുന്നു. ഈ നമ്പര്‍ എടുക്കാന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകള്‍ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.

ഇനി മുതല്‍ ടിഡിഎസ് പിടിക്കാന്‍ ടാന്‍ വേണ്ട, പകരം പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് മതിയാകും. ഇനി ടാന്‍ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യന്‍ പൗരന്റെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചെല്ലാന്‍ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

കൂടാതെ
Full Story
  02-02-2026
ലോഡ് മണ്ടേല്‍സണ്‍ രാജിവച്ചു: പീഡന കഥയും പുറത്തു വരുന്നു: കുറേ ഡോളര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ഇത് പല പ്രമുഖരുടെയും മുഖം വികൃതമാക്കുകയാണ്.
മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.

മണ്ടേല്‍സന്റെ പങ്കാളി റെയ്നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും
Full Story
  02-02-2026
ക്രോയ്ഡോണ്‍ കൗണ്‍സിലില്‍ മലയാളി വനിതയുടെ സ്ഥാനാര്‍ഥിത്വം

ലണ്ടന്‍: ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളി വനിത ഹണി പ്രേംലാല്‍. ലണ്ടനിലെ ക്രോയ്ഡോണ്‍ കൗണ്‍സിലിലെ 'നോര്‍ബറി പാര്‍ക്ക്' വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഹണി ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.

രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയ്ക്കും മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള പ്രൊഫഷണലായും ഹണി ശ്രദ്ധേയയാണ്. കെമിസ്ട്രിയില്‍ ബിരുദം, ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ്, ലീഡര്‍ഷിപ്പില്‍ എംബിഎ എന്നിവ നേടിയിട്ടുള്ള ഹണി, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍

Full Story
  02-02-2026
എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് ആന്‍ഡ്രൂവിന്റെ വിവാദ ചിത്രം പുറത്ത്

ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിന്റെ വിവാദ ചിത്രം പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകള്‍ ശക്തമാകുന്നു. തറയില്‍ കിടക്കുന്ന സ്ത്രീയുടെ മുകളില്‍ കുനിഞ്ഞിരിക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് എപ്സ്റ്റീന്‍ ഫയലുകളുടെ ഭാഗമായി പ്രസിദ്ധീകരിച്ചതാണ്. ചിത്രത്തില്‍ ആന്‍ഡ്രൂ സ്ത്രീയുടെ വയറ്റില്‍ കൈവച്ചിരിക്കുന്നതായി കാണാം.

ചിത്രം ജെഫ്രി എപ്സ്റ്റീന്റെ മാന്‍ഹട്ടനിലെ വസതിയിലാണ് എടുത്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ചിത്രം എവിടെ പകര്‍ത്തിയതാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തില്‍ സ്ത്രീക്കും

Full Story
  02-02-2026
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ ഉയര്‍ച്ച

ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സ്വാധീനം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. 2024 ജൂലൈയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് എണ്ണത്തില്‍ ഇന്ത്യന്‍ വംശജര്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ചേര്‍ന്ന് ഏകദേശം 29 ഇന്ത്യന്‍ വംശജ എംപിമാരാണ് നിലവില്‍ പാര്‍ലമെന്റില്‍ ഉള്ളത്.

കിയേര്‍ സ്റ്റാമെറുടെ നേതൃത്വത്തിലുള്ള പുതിയ ലേബര്‍ ഗവണ്‍മെന്റില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ ലഭിച്ചിട്ടുണ്ട്. ലിസ നന്ദി കള്‍ച്ചര്‍, മീഡിയ ആന്‍ഡ്

Full Story
  02-02-2026
ലണ്ടനിലെ 'വീരസ്വാമി' റസ്റ്ററന്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലണ്ടന്‍: 1926 മുതല്‍ റീജന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ ഇന്ത്യന്‍ റസ്റ്ററന്റ് 'വീരസ്വാമി' വാടക കരാര്‍ അവസാനിക്കുന്നതോടെ അടച്ചുപൂട്ടേണ്ടി വരുമെന്ന ഭീഷണിയിലാണ്. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന വിക്ടറി ഹൗസ് കെട്ടിടത്തിന്റെ ഉടമസ്ഥരായ ക്രൗണ്‍ എസ്റ്റേറ്റ് വാടക പുതുക്കാന്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചാര്‍ളി ചാപ്ലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ലണ്‍ ബ്രാണ്ടോ തുടങ്ങി നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിട്ടുള്ളതാണ് ഈ റസ്റ്ററന്റ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും ഭക്ഷണം വിളമ്പി പ്രവര്‍ത്തനം തുടരാനായ ചരിത്രം വീരസ്വാമിക്ക് സ്വന്തമാണ്. 2016-ല്‍

Full Story
[30][31][32][33][34]
 
-->




 
Close Window