|
|
|
|
|
| മാന്‍സ്ഫീല്‍ഡ്: യുകെയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍ കണ്ടെത്തി |
എറണാകുളം പഴങ്ങനാട് സ്വദേശിയും മാന്‍സ്ഫീല്‍ഡ് കിങ്സ് മില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ നഴ്സുമായ സെബിന്‍ രാജ് വര്‍ഗീസ് (42) യുകെയിലെ മാന്‍സ്ഫീല്‍ഡിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ യുകെ സമയം 8 മണിയോടെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്പിറ്റലില്‍ ഇന്ന് ഡ്യൂട്ടി ഉണ്ടായിരുന്ന സെബിന് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. സെബിനെRepeatedly വിളിച്ചിട്ടും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഭാര്യ റെയ്സ വീട്ടിലേക്ക് എത്തി വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുന്ന സെബിനെ കണ്ടത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
Full Story
|
|
|
|
|
|
|
| ഞങ്ങളെ കഷ്ടപ്പെടുത്താതെ വേഗം ഫ്‌ളൂ വാക്‌സിന്‍ എടുക്കൂ: പനിക്കാലം വരുന്നതിന്റെ മുന്നറിയിപ്പുമായി എന്‍എച്ച്എസ് |
|
എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ ഫ്‌ളൂ വാക്സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്‌ലൂ സീസണ്‍ പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്സിന്‍ എടുത്ത് രോഗ വ്യാപനം കുറയ്ക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വകുപ്പ്.
മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു മടങ്ങാണ് തുടക്കം തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ എന്‍എച്ച്എസ് ഇനി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നത്.
കുട്ടികള്‍ക്ക് ഫ്‌ലൂ വന്നാല്‍ മുതിര്‍ന്നവരിലേക്ക് വൈകാതെ വ്യാപിക്കാറുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്സിങ് ഓഫീസര്‍ ഡങ്കന്‍ പറയുന്നു. കൂടുതല്‍ പേര്‍ വാക്സിന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ നോട്ടിങ്ഹാമില്‍ താമസിക്കുന്ന സെബിന്‍രാജ് വീടിനുള്ളില്‍ മരിച്ച നിലയില്‍: |
|
നോട്ടിംഗ്ഹാമില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. നോട്ടിംഗ്ഹാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ്(42) ആണ് വിടപറഞ്ഞത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന്‍ ഈ വീട്ടില്‍ തനിച്ചും. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ ഭാര്യ റെയ്സ വാതില്‍ തുറന്നപ്പോള്‍ കണ്ടത് കിടപ്പു മുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെയാണ്.
2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് സുരക്ഷിത ക്ലാസ് മുറികള്‍ ഉറപ്പാക്കാന്‍ 38 ബില്യണ്‍ പൗണ്ട് നിക്ഷേപം: സര്‍ക്കാര്‍ പ്രഖ്യാപനം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമാക്കാന്‍ 38 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ലേബര്‍ സര്‍ക്കാര്‍. റീന്‍ഫോഴ്‌സ്ഡ് ഓട്ടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ് (RAAC) ഉപയോഗിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഗ്രാന്റ് ലഭിച്ച എല്ലാ സ്‌കൂളുകളും 2029 ഓടെ പൂര്‍ണ്ണമായും സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അറിയിച്ചു.
''തകര്‍ന്ന അടിസ്ഥാന സംവിധാനമാണ് ഈ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ അതിനെ അതുപോലെ വിടാന്‍ അനുവദിക്കില്ല,'' എന്നും കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ക്ലാസ് മുറികളില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് പുതിയ സമയരേഖ പ്രഖ്യാപിച്ചതെന്നും മന്ത്രി |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ആശുപത്രികളിലെ കാത്തിരിപ്പ് ദാരുണം; പ്രായമായവര്‍ക്ക് മാനവികത നഷ്ടമാകുന്നു: ഏജ് യുകെ |
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ എ ആന്‍ഡ് ഇ വിഭാഗത്തില്‍ പ്രായമായ രോഗികള്‍ നേരിടുന്ന ദാരുണമായ കാത്തിരിപ്പുകള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഏജ് യുകെ രംഗത്ത്. ആശുപത്രി ഇടനാഴികളിലും പാര്‍ശ്വമുറികളിലും മണിക്കൂറുകളോളം ചെലവഴിക്കേണ്ടിവരുന്ന വൃദ്ധരുടെയും അവരനുഭവിക്കുന്ന ദുരിതങ്ങളുടെയും ഹൃദയഭേദകമായ കഥകളാണ് സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
12 മണിക്കൂര്‍ കാത്തിരിപ്പ് ഒരുകാലത്ത് അപൂര്‍വമായിരുന്നുവെങ്കിലും ഇപ്പോള്‍ പല ആശുപത്രികളിലും ഇത് സാധാരണമായ മാനദണ്ഡമായി മാറിയിരിക്കുകയാണ്. സ്വന്തം വിസര്‍ജ്ജ്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരും, രക്തപ്പകര്‍ച്ചയ്ക്ക് വിധേയരാകുന്നവരും, |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലും വെയില്‍സിലും 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചു; മോചന വ്യവസ്ഥ ലംഘനം ഇരട്ടിയായി |
ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജൂണ്‍ വരെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 38,042 തടവുകാര്‍ മോചിതരായി.
കഴിഞ്ഞ വര്‍ഷം ജയിലുകള്‍ പൂര്‍ണ്ണശേഷിയില്‍ എത്തിച്ചേരുകയും, പുരുഷ ജയില്‍ എസ്റ്റേറ്റിലുടനീളം നൂറോളം സ്ഥലങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലേബര്‍ സര്‍ക്കാര്‍ ഈ അടിയന്തര നടപടി സ്വീകരിച്ചത്. അന്നത്തെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് മുന്നറിയിപ്പ് നല്‍കിയിരുന്നു: ''നടപടി |
|
Full Story
|
|
|
|
|
|
|
| ആന്‍ഡ്രു രാജകുമാരന് രാജകീയ പദവികള്‍ നഷ്ടം; റോയല്‍ ലോഡ്ജ് ഒഴിയാനും ചാള്‍സ് രാജാവിന്റെ നടപടി |
ലണ്ടന്‍: ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരനെ രാജകുടുംബത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് ഔദ്യോഗിക നടപടി ആരംഭിച്ചു. ബക്കിങ്ങാം കൊട്ടാരമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രുവിനെ ചുറ്റിയ വിവാദങ്ങള്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് നടപടി.
ഇതിനായി ആന്‍ഡ്രുവിന്റെ ''രാജകുമാരന്‍'' പദവി എടുത്തുമാറ്റും. ഇനി ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുക. അദ്ദേഹത്തിന് ലഭിച്ച മറ്റ് രാജകീയ പദവികളും അംഗീകാരങ്ങളും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊട്ടാരം അറിയിച്ചു.
|
|
Full Story
|
|
|
|
|
|
|
| യുവ സൈനിക ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകനെ ആറു മാസം തടവിന് ശിക്ഷിച്ചു |
വില്‍റ്റ്‌ഷെയറിലെ ലാര്‍ക്ക്ഹില്‍ സൈനിക ക്യാംപില്‍ 2021-ല്‍ ആത്മഹത്യ ചെയ്ത ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) എന്ന യുവ സൈനിക ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനെ ശിക്ഷിച്ചു. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ അലന്‍ ലാര്‍ജിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി ബോര്‍ഡ് റയാന്‍ മേസണ്‍ എന്ന പ്രതിയെ ആറു മാസം സിവിലിയന്‍ ജയിലില്‍ തടവിന് ശിക്ഷിച്ചു.
ജെയ്സ്ലിയെ ചുംബിക്കാന്‍ ശ്രമിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ ഒഴിവാക്കി. യുവതി പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
'മകള്‍ക്ക് നീതി ലഭിച്ചില്ല': മാതാവ് |
|
Full Story
|
|
|
|
| |