|
|
|
|
|
| ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ് |
ലണ്ടന്‍: ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ നവംബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച ആല്‍ക്കഹോള്‍ ഡ്യൂട്ടി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്.
റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 3.66 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഉല്‍പാദകര്‍ക്ക് മേലാണ് നികുതി ചുമത്തിയിട്ടുള്ളത്, എന്നാല്‍ വിപണിയിലെ കടുത്ത മത്സരം മൂലം ഉപഭോക്താക്കള്‍ക്കാണ് ബാധ്യത എത്തുന്നത്.
- ജിന്‍: 37.5% വീര്യമുള്ള ഒരു സാധാരണ ജിന്‍ കുപ്പിക്ക് 38 പെന്‍സ് അധികം; ആകെ നികുതി 8.98 പൗണ്ട്.
- |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണ നിരോധനം |
ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സ്‌കൂളില്‍ വരുന്ന ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗം അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.
സ്‌കൂളുകളിലേക്ക് അയച്ച കത്തില്‍ ക്ലാസ് സമയങ്ങളില്‍ മാത്രമല്ല, ഇളവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ |
|
Full Story
|
|
|
|
|
|
|
| ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി പുതിയ സേവിംഗ്‌സ് പദ്ധതി |
ലണ്ടന്‍: ലൈഫ്ടൈം ഐഎസ്എ (LISA) പദ്ധതിക്ക് പകരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി പുതിയ സേവിംഗ്‌സ് പദ്ധതിയുടെ രൂപരേഖ HMRC സ്ഥിരീകരിച്ചു. 2028 ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ LISAയില്‍ ലഭ്യമായ വിരമിക്കല്‍ സമയത്തെ അനുകൂല്യം പുതിയ പദ്ധതിയില്‍ ഉള്‍പ്പെടില്ല. വീട് വാങ്ങല്‍ എന്ന ഏക ലക്ഷ്യത്തിലേക്ക് പദ്ധതി കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ തീരുമാനം.
പുതിയ പദ്ധതിയില്‍, സര്‍ക്കാര്‍ നല്‍കുന്ന 25 ശതമാനം ബോണസ് വീട് വാങ്ങുന്ന സമയത്ത് ഒറ്റത്തവണയായി ലഭ്യമാകും. ഇതോടെ LISAയില്‍ ഉള്ളതുപോലെ അര്‍ഹതയില്ലാത്ത ആവശ്യങ്ങള്‍ക്ക് പണം പിന്‍വലിക്കുമ്പോള്‍ ഏര്‍പ്പെടുത്തുന്ന 25% പിഴ ഒഴിവാക്കും. സാഹചര്യങ്ങള്‍ മാറിയാല്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ സെപ്റ്റംബറില്‍ റോബോടാക്‌സി സര്‍വീസ് ആരംഭിക്കും |
ലണ്ടന്‍: ഡ്രൈവറുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന റോബോടാക്‌സികള്‍ ഈ വര്‍ഷം സെപ്റ്റംബറോടെ ലണ്ടനില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ വേമോ അറിയിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വേമോ. യുകെയിലെ സ്വയം നിയന്ത്രിത വാഹന നിയമങ്ങളില്‍ 2026 രണ്ടാം പകുതിയോടെ മാറ്റം വരുത്തുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ റോഡുകളുടെ മാപ്പിങ്ങിനായി സുരക്ഷാ ഡ്രൈവര്‍മാരുണ്ടെങ്കിലും, ഔദ്യോഗിക സര്‍വീസ് തുടങ്ങുമ്പോള്‍ സ്റ്റിയറിങ്ങിന് പിന്നില്‍ മനുഷ്യര്‍ ഉണ്ടാവില്ല. ലിഡാര്‍, റഡാര്‍, വിഷന്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ചൈനീസ് സന്ദര്‍ശനത്തിന് വീസ ഇളവ് |
ലണ്ടന്‍: ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ഇനി മുതല്‍ 30 ദിവസം വരെയുള്ള ചൈനീസ് സന്ദര്‍ശനത്തിന് വീസ ആവശ്യമില്ല. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമെറും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നതടക്കമുള്ള വിശദാംശങ്ങള്‍ ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിട്ടനില്‍നിന്നുള്ള ഇറക്കുമതി ചുങ്കം നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിലും ധാരണയായി.
|
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവരുടെ ഭരണകാലത്ത് അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. 'സോള്‍ട്ട് ടൈഫൂണ്‍' എന്ന പേരില്‍ 2021 മുതല്‍ 2024 വരെയായിരുന്നു ഈ ചാരപ്രവര്‍ത്തനം നടന്നത്.
ചോര്‍ത്തിയ വിവരങ്ങളുടെ വ്യാപ്തി വ്യക്തമല്ലെങ്കിലും നിലവിലെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവര്‍ത്തനം വീണ്ടും സജീവമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ എംബസി |
|
Full Story
|
|
|
|
|
|
|
| ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം; ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് |
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പരമോന്നത പദവിയിലേക്ക് എത്തുന്നു. ലണ്ടന്‍ ബിഷപ്പായിരുന്ന ഡോ. ഡെയിം സാറാ മുല്ലള്ളി മാര്‍ച്ച് 25ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കും.
ബുധനാഴ്ച രാവിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ പ്രവേശിച്ച സാറാ മുല്ലള്ളി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കന്‍ വിശ്വാസികളുടെ ആത്മീയ നേതാവായി തിരിച്ചിറങ്ങി. 63 കാരിയായ സാറാ മുല്ലള്ളി, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്.
സാറയുടെ വളര്‍ച്ച
- ബ്രിട്ടീഷ് ആരോഗ്യ മേഖലയില്‍ നഴ്സായും ചീഫ് നഴ്സിങ് ഓഫിസറായും സേവനം |
|
Full Story
|
|
|
|
|
|
|
| ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവുകള്‍; നൂറോളം കുട്ടികള്‍ക്ക് തിരിച്ചടി |
ലണ്ടന്‍: യുകെയിലെ ലോകപ്രശസ്തമായ **ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രി (GOSH)**യില്‍ നടത്തിയ ശസ്ത്രക്രിയകളില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതായി സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ലിംബ് റികണ്‍സ്ട്രക്ഷന്‍ സര്‍ജനായ യാസര്‍ ജബ്ബാര്‍ നടത്തിയ ചികിത്സകള്‍ പലതും അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017 മുതല്‍ 2022 വരെ ആശുപത്രിയില്‍ ജോലി ചെയ്ത ജബ്ബാര്‍ 789 കുട്ടികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതില്‍ 94 കുട്ടികള്‍ക്ക് ദോഷം സംഭവിച്ചതായി കണ്ടെത്തി. 91 പേര്‍ ജബ്ബാര്‍ നടത്തിയ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവരാണ്. സംഭവത്തില്‍ ആശുപത്രി ഖേദം രേഖപ്പെടുത്തി.
|
|
Full Story
|
|
|
|
| |