Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
UK Special
  11-11-2022
നികുതി വര്‍ധന രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ടോറി എംപിമാര്‍

ലണ്ടന്‍: ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കുന്നത് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്കയുമായി ടോറി എംപിമാര്‍. ബ്രിട്ടനിലെ ജനങ്ങളുടെ പോക്കറ്റില്‍ നിന്നും 35 ബില്ല്യണ്‍ പൗണ്ട് ഇന്‍കം ടാക്സ് ഇനത്തില്‍ കവര്‍ന്നെടുക്കുമെന്ന് വ്യക്തമായതോടെയാണ് ഈ മുന്നറിയിപ്പ്.യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയോയെന്ന ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകും. മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തോളം ചുരുങ്ങിയെന്ന സ്ഥിരീകരണം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളും, ചെലവുചുരുക്കലുകളുമായി മുന്നോട്ട് പോയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ടോറി എംപിമാരുടെ

Full Story
  11-11-2022
നഴ്‌സുമാരുടെ സമരത്തില്‍ വലയുന്നത് ആയിരക്കണക്കിന് രോഗികള്‍

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ ഭാഗമാണ്. ജോലിയ്ക്ക് അര്‍ഹമായ ശമ്പളമില്ലെന്നാണ് പരാതി. പണപ്പെരുപ്പം മൂലം രാജ്യം പ്രതിസന്ധിയിലായിരിക്കേ സമരം

Full Story
  11-11-2022
നഴ്‌സുമാര്‍ക്ക് പിന്നാലെ മറ്റു ജീവനക്കാരും സമരത്തിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാര്‍ സമരത്തിനൊരുങ്ങുമ്പോള്‍ ആരോഗ്യ മേഖല പ്രതിസന്ധിയിലാകുമെന്നിരിക്കേ കൂടുതല്‍ മേഖലകള്‍ സമര പ്രഖ്യാപനവുമായി രംഗത്ത്. ഒരു ലക്ഷത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തിനായി വോട്ട് ചെയ്തു. റെയില്‍ നെറ്റ്വര്‍ക്കിലെ ജീവനക്കാരും സമരത്തിനൊരുങ്ങുകയാണ്. വരും ദിവസങ്ങള്‍ ജനജീവിതം ദുഷ്‌കരമാകുമെന്ന് ചുരുക്കം. നഴ്സുമാരും സര്‍ക്കാര്‍ ജീവനക്കാരും ട്രെയ്ന്‍ ബസ് ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായാല്‍ വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. 126 ഓളം മേഖലകളില്‍ സമരത്തിന് പിന്തുണ അംഗങ്ങളില്‍ നിന്നുണ്ടെന്നാണ് പബ്ലിക് ആന്‍ഡ് കൊമേഷ്യല്‍ സര്‍വീസ് യൂണിയന്‍ നേതൃത്വം നല്‍കുന്ന സൂചന. അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈ

Full Story
  11-11-2022
ലക്ഷക്കണക്കിന് നഴ്‌സുമാര്‍ സമരമുഖത്തേക്ക്

 ലണ്ടന്‍: ലക്ഷക്കണക്കിന് നഴ്സുമാരെ പ്രതിനിധീകരിക്കുന്ന നഴ്‌സിംഗ് യൂണിയന്‍ ആര്‍ സി എന്‍ അതിന്റെ 106 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ വോട്ട് ചെയ്തു. ബഹുഭൂരിപക്ഷം അംഗംങ്ങളും പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്തത്.നഴ്സുമാര്‍ ശമ്പള നിലവാരത്തിനും രോഗികളുടെ സുരക്ഷാ പ്രശ്നങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതിനാല്‍ യുകെയിലെ ഭൂരിപക്ഷം എന്‍എച്ച്എസ് തൊഴിലുടമകളെയും സമരം ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍സിഎന്‍) പറഞ്ഞു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആശുപത്രികളില്‍ പലതിലും ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും

Full Story
  10-11-2022
ബ്രിട്ടിഷ് രാജാവിനു നേരേ മുട്ടയേറ്: നാലു കോഴിമുട്ടകള്‍ തുരുതുരെ പാഞ്ഞു വന്നു: പോലീസിനു തടയാനായില്ല

ജനക്കൂട്ടത്തിന് ഇടയില്‍ നിന്നും ചാള്‍സ് രാജാവിനെ ലക്ഷ്യമിട്ടു മുട്ടയേറ്! ഭാഗ്യം കൊണ്ട് മുട്ട രാജാവിന്റെ ദേഹത്ത് കൊള്ളാതെ നിലത്തുവീണു. ചാള്‍സിന്റെ തൊട്ടടുത്ത് കൂടെ പാഞ്ഞ മുട്ട ദേഹത്ത് കൊള്ളാതെ നിലത്ത് വീണ് പൊട്ടി. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ അംഗമായ പാട്രിക് തെല്‍വെല്ലാണ് രാജാവിന് നേരെ മുട്ടയെറിഞ്ഞത്. ആള്‍ക്കൂട്ടത്തില്‍ നിന്നും പോലീസ് അക്രമിയെ കണ്ടെത്തി പിടികൂടി. പ്രകൃതിസംരക്ഷണത്തില്‍ സജീവമായി ഇടപെടുന്ന രാജാവിന്റെ അടുത്തുകൂടി കടന്നുപോകുന്ന മുട്ടകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറിഞ്ഞ നാല് മുട്ടയും രാജാവിന്റെ ദേഹത്ത് ഭാഗേയം കൊണ്ട് കൊണ്ടില്ല. ഒരു മുട്ട അദ്ദേഹത്തിന്റെ കാലിനു അരികില്‍ വീണ് പൊട്ടുകയും ചെയ്തു. നിലത്ത് വീണ മുട്ട നോക്കിയ ശേഷം രാജാവ് തന്റെ പരിപാടികളുമായി

Full Story
  10-11-2022
ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയില്‍ നിന്നൊഴിവാക്കിയേക്കും

ലണ്ടന്‍: ബ്രിട്ടീഷ് യാത്രക്കാരെ ഇ-വിസ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നയം ഇന്ത്യ ഉടന്‍ തന്നെ തിരുത്തിയേക്കുമെന്നുള്ള അറിയിപ്പാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനം അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ ഉണ്ടാകുമെന്ന് ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ ഇന്ത്യന്‍ വിസയ്ക്കായി ബ്രിട്ടീഷ് പൗരന്മാര്‍ നേരിട്ട് അപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. ഈ പ്രക്രിയ ഓണ്‍ലൈന്‍ ഇ-വിസയേക്കാള്‍ വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. യുകെയിലെ ഇന്ത്യന്‍ വിസ കേന്ദ്രങ്ങളില്‍ അപ്പോയിന്റ്‌മെന്റിനായി ഒരു നീണ്ട കാത്തിരിപ്പ് പട്ടിക തന്നെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറിന്റെ തുടക്കത്തില്‍ ഇന്ത്യ വളരെ പെട്ടെന്ന് വിസ

Full Story
  10-11-2022
നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാം, ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി

ലണ്ടന്‍: വായ്പ തട്ടിപ്പു കേസി?ല്‍ ബ്രിട്ടീഷ് ജയിലില്‍ കഴിയുന്ന ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോദിയുടെ ഹരജി ലണ്ടന്‍ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് നീരവ് മോദി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ഇതോടെ അധികം വൈകാതെ നീരവ് മോദി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് 51 കാരനായ നീരവ് മോദി രാജ്യം വിട്ടത്.പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിലാണ് വിചാരണക്കായി നീരവിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ നീരവ് മോദി ലണ്ടന്‍ ?ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ?പിടികിട്ടാപ്പുള്ളിയായ ബിസിനസുകാരനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ബ്രിട്ടന്‍ തയാറാണെന്ന് കോടതി വിധി

Full Story
  10-11-2022
നഴ്‌സുമാര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തി എഡ്യൂക്കേഷന്‍ മന്ത്രി

ലണ്ടന്‍: എന്‍എച്ച്എസില്‍ വരുമാനം കുറഞ്ഞ ജോലി ചെയ്യുന്ന നഴ്സുമാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന പല വാര്‍ത്തകളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എന്നാല്‍ ഇതൊന്നും സര്‍ക്കാരിന്റെ കണ്ണില്‍ പെട്ടിട്ടില്ലെന്നാണ് ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുമ്പോഴും ഒരു മന്ത്രി നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്.നഴ്സുമാര്‍ സാധാരണയായി ഫുഡ് ബാങ്ക് ഉപയോഗിക്കുന്നത് കാമുകന്‍ ഉപേക്ഷിക്കുകയോ, ബോയ്ലര്‍ കേടാവുകയോ ചെയ്യുമ്പോഴാണെന്നാണ് ഒരു മന്ത്രി നടത്തിയ പ്രതികരണം. പ്രസ്താവനയ്ക്കെതിരെ വിവിധ യൂണിയനുകള്‍ രംഗത്തെത്തി. എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്റെ പ്രസ്താവന 'യാതൊരു കരുണയും' ഇല്ലാത്തതാണെന്ന് യൂണിയനുകള്‍ വിമര്‍ശിച്ചു.10,000

Full Story
[394][395][396][397][398]
 
-->




 
Close Window