Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
UK Special
  04-04-2026
ഈസ്റ്റര്‍ അവധി ദിനത്തില്‍ പെട്രോള്‍ വിലയ്ക്കു തീപിടിക്കും: യാത്രകള്‍ക്ക് ചെലവേറും
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കണ്ണ് നിറയ്ക്കുന്ന ഇന്ധനവിലയാണ് നേരിടേണ്ടി വരുന്നതെന്ന് ആര്‍എസി പോളിസി ഹെഡ് സിമോണ്‍ വില്ല്യംസ് പറഞ്ഞു.

യുഎസ്-ഇസ്രയേല്‍ സംയുക്തമായി നടത്തുന്ന ഇറാന്‍ യുദ്ധത്തോടെ ഡീസല്‍ വിലകള്‍ 30 ശതമാനമാണ് ഉയര്‍ന്നത്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഗ്യാസ് വില കൂടി ഉയരുന്നത് ബ്രിട്ടനിലെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

നിലവില്‍ പ്രൈസ് ക്യാപ്പ് സംരക്ഷണമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പൊള്ളിയിട്ടില്ലെങ്കിലും ജൂലൈയില്‍ പ്രൈസ് ക്യാപ്പ് 400 പൗണ്ടെങ്കിലും ഉയരുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചകളില്‍ ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത് ബ്രിട്ടനിലെ പെട്രോള്‍
Full Story
  04-04-2026
ഈസ്റ്റര്‍ ദിനത്തില്‍ മഴ പ്രവചനം: കൊടുങ്കാറ്റിനു സാധ്യതയെന്നും മുന്നറിയിപ്പ്
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്കായി ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, നോര്‍ത്ത് വെയില്‍സിലും മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ നിലവിലുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന് അപകടം സംഭവിക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ ഡേവ്
Full Story
  03-04-2026
പോര്‍ട്‌സ്മൗത്തില്‍ അന്തരിച്ച കോട്ടയം സ്വദേശി മിഥുന്‍ ചന്ദ്രന് യുകെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി
പോര്‍ട്‌സ്മൗത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന് വേദനയോടെ വിട നല്കി മലയാളി സമൂഹം. മിഥുന്‍ ചന്ദ്രന്റെ ഭൗതികശരീരം മാര്‍ച്ച് 31 ഉച്ചയ്ക്ക് 12:30 ന് പോര്‍ട്ട്‌ചെസ്റ്റര്‍ ക്രിമറ്റോറിയത്തില്‍ ആണ് സംസ്‌കരിച്ചത്. അന്തിമ ചടങ്ങില്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബന്ധുമിത്രാദികളും സുഹൃത്തുക്കളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി വ്യക്തികളും പങ്കെടുത്തു. സേവനം യു.കെ യുടെ പ്രാര്‍ത്ഥന കോഓര്‍ഡിനേറ്ററായ സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടന്നു.

സേവനം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗണേഷ് ശിവന്‍, സേവനം യു കെ ലണ്ടന്‍ കുടുംബ യൂണിറ്റ് ട്രഷറര്‍ രാജേഷ് വടക്കേടം, വനിതാ പ്രതിനിധി സന്ധ്യ സദന്‍,
Full Story
  03-04-2026
യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റുകള്‍ വന്‍ നഷ്ടത്തില്‍: പകുതി ജോലിക്കാരെ പിരിച്ചു വിടാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
യുകെയിലെ ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് മേഖലകള്‍ വലിയ പ്രതിസന്ധിയിലേക്ക്.
സര്‍ക്കാരിന്റെ നികുതി വര്‍ധനയും കുറഞ്ഞ വേതന വര്‍ധനയും കാരണം ചെലവുകള്‍ കുത്തനെ ഉയര്‍ന്നതോടെ, 64% സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് .

കൂടാതെ 42% സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറയ്ക്കാനും, ഏഴില്‍ ഒരു സ്ഥാപനം പൂര്‍ണമായും അടയ്‌ക്കേണ്ടി വരുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ബിസിനസ് റേറ്റുകളും ഉയര്‍ന്ന വേതന ചെലവുകളും പ്രാബല്യത്തില്‍ വന്നതോടെ മേഖലയ്ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്.
നീങ്ങുന്നതായുള്ള പുതിയ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. നിരവധി യുകെ മലയാളികളാണ് ഈ മേഖലയില്‍ ജോലി
Full Story
  03-04-2026
യുകെയിലെ ജീവിത യാഥാര്‍ഥ്യം: ഇന്ത്യന്‍ ദമ്പതികളുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍ ന്മ ജോലിക്കായും പഠനത്തിനായും ഇന്ത്യയില്‍ നിന്ന് കുടിയേറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ''ലണ്ടന്‍ മിനി ഇന്ത്യ'' എന്ന വിശേഷണം പലരും തമാശയായി പറയുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ ജീവിതം പുറമേ കാണുന്ന പളപളപ്പല്ലെന്ന് ഇന്ത്യന്‍ ദമ്പതികള്‍ വെളിപ്പെടുത്തി.



ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സെബാ സെയ്ഫിയും ഭര്‍ത്താവും അവരുടെ അനുഭവം പങ്കുവെച്ചത്. 2025 ജൂലായിലാണ് ഇവര്‍ യുകെയിലേക്ക് കുടിയേറിയത്. ''യുകെയിലെ റീല്‍ ലൈഫും റിയല്‍ ലൈഫും തമ്മിലുള്ള വ്യത്യാസം'' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.



Full Story

  03-04-2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ക്ഷണിച്ച് യുകെ

ലണ്ടന്‍ ന്മ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ യുകെ ക്ഷണിച്ചു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സമുദ്ര സുരക്ഷയും ഊര്‍ജ്ജ സുരക്ഷയും ഉറപ്പാക്കുന്നതിലാണ് ഈ ഇടപെടല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.



ഇന്ത്യയുടെ പങ്കാളിത്തം

''ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളെ യുകെ

Full Story
  03-04-2026
ലിങ്കണ്‍ഷെയറില്‍ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ പൗരന് തടവ്

ലണ്ടന്‍: ഭക്ഷണവിതരണത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ പൗരന് തടവ് ശിക്ഷ. ഗുജറാത്ത് സ്വദേശിയായ 47 കാരന്‍ ജിതേന്ദ്രകുമാര്‍ പ്രജാപതിയെയാണ് ലിങ്കണ്‍ഷെയര്‍ കോടതി മൂന്ന് വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.



സംഭവവിവരം

ജനുവരി 14-നാണ് സംഭവം. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ നഗരത്തില്‍ ഉബര്‍ ഈറ്റ്‌സ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രജാപതി, ഭക്ഷണം എത്തിച്ചുകൊടുത്ത യുവതിയുടെ വിശ്വാസം ദുരുപയോഗം ചെയ്തു. വിസ സംബന്ധമായ സഹായം വേണമെന്ന വ്യാജേന യുവതിയുടെ ഫോണ്‍ നമ്പറും

Full Story
  03-04-2026
കേംബ്രിജ് സര്‍വകലാശാലയ്ക്ക് ക്രിസ് റോക്കോസിന്റെ റെക്കോര്‍ഡ് സംഭാവന

ലണ്ടന്‍: രാജ്യത്തെ പ്രമുഖ നിക്ഷേപ സംരംഭകനായ ക്രിസ് റോക്കോസ് കേംബ്രിജ് സര്‍വകലാശാലയ്ക്ക് 190 മില്യന്‍ പൗണ്ട് സംഭാവന നല്‍കി. തന്റെ നേട്ടങ്ങളുടെ പ്രതിഫലമായി രാജ്യത്തിന് തിരിച്ചു നല്‍കണമെന്ന ആഗ്രഹത്തിന്റെ ഭാഗമാണിതെന്ന് റോക്കോസ് വ്യക്തമാക്കി. ബ്രിട്ടനിലെ ഏതെങ്കിലും സര്‍വകലാശാലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്.

റോക്കോസിന്റെ പേരില്‍ തന്നെ സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് സ്ഥാപിക്കാനാണ് സര്‍വകലാശാലയുടെ പദ്ധതി. ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്രമായി ഇതിനെ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടമായി 130 മില്യന്‍ പൗണ്ടും പിന്നീട് 60 മില്യന്‍ പൗണ്ടും ചെലവഴിച്ച് പദ്ധതി നടപ്പാക്കും.

Full Story
[1][2][3][4][5]
 
-->




 
Close Window