|
|
|
|
|
| ജനിതക രോഗമായ എസ്എംഎ കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ നവജാത ശിശുക്കള്‍ക്ക് പരിശോധന |
ലണ്ടന്‍: ജീവന് ഭീഷണിയാകാവുന്ന അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) കണ്ടെത്തുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ നവജാത ശിശുക്കള്‍ക്കും പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ ലിറ്റില്‍ മിക്സ് ഗായിക ജെസി നെല്‍സണ്‍ തീരുമാനത്തെ 'എസ്എംഎ ബാധിത കുടുംബങ്ങളുടെ വിജയം' എന്നാണ് വിശേഷിപ്പിച്ചത്. ജെസിയുടെ ഇരട്ട പെണ്മക്കള്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ക്ക് എസ്എംഎ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ പ്രചാരണം നടത്തിയിരുന്നു.
പഠനപദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബറില്‍ പരിശോധന ആരംഭിക്കും. തുടര്‍ന്ന് 2027 ഒക്ടോബറോടെ ഇംഗ്ലണ്ടിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്‍ക്കരണം; പ്രതിഷേധവുമായി ചൈന |
ലണ്ടന്‍: ചൈനീസ് സ്റ്റീല്‍ കമ്പനിയായ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്ക്കരിക്കാനുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചൈന രംഗത്തെത്തി. നടപടി ജിംഗ്യേ ഗ്രൂപ്പിന്റെ നിയമപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ദേശീയ സുരക്ഷയും പൊതുതാല്പര്യവും സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് ബ്രിട്ടന് വ്യക്തമാക്കി. 2020 മുതല്‍ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു ബ്രിട്ടിഷ് സ്റ്റീല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കിലും ഉടമസ്ഥാവകാശം ജിംഗ്യേയ്ക്കുതന്നെയായിരുന്നു. പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയതോടെയാണ് കമ്പനിയെ പൂര്‍ണമായി |
|
Full Story
|
|
|
|
|
|
|
| 30 വര്‍ഷത്തിനിടയിലെ ഏറ്റവും നീണ്ട വരണ്ട കാലാവസ്ഥയിലേക്ക് ബ്രിട്ടന്; ജലക്ഷാമവും കാട്ടുതീ ഭീഷണിയും |
ലണ്ടന്‍: രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബ്രിട്ടന് 30 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നു. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി 15 ദിവസം അളക്കാവുന്ന മഴ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 1996 ജൂണിനുശേഷമുള്ള ഏറ്റവും നീണ്ട മഴരഹിത കാലയളവാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഹെറിഫോര്‍ഡ്ഷയറിലെ റോസ്-ഓണ്‍-വൈ നഗരത്തില്‍ തുടര്‍ച്ചയായി 14 ദിവസം താപനില 27 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. രാജ്യത്ത് 30 ഡിഗ്രിക്ക് മുകളിലുള്ള താപനില തുടര്‍ച്ചയായി 13 ദിവസം രേഖപ്പെടുത്തിയതും 2006നുശേഷമുള്ള ഏറ്റവും നീണ്ട ഉഷ്ണകാലയളവായി. എന്നാല്‍ 1976ല്‍ രേഖപ്പെടുത്തിയ 16 ദിവസത്തെ റെക്കോര്‍ഡ് ഇത്തവണ മറികടക്കാന്‍ സാധ്യതയില്ലെന്നാണ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീട്ടില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍ |
ലണ്ടന്‍: പശ്ചിമ ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് പിടിയിലായത്. ഇയാളെ വില്സ്ഡന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഹെയ്സ് പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കിരണ്‍ദീപ് കൗര്‍ (24) കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന കിരണ്‍ദീപിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരമായി പരുക്കേറ്റ കിരണ്‍ദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ |
|
Full Story
|
|
|
|
|
|
|
| സ്ഥാനമൊഴിയുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാമര്‍; സാദിഖ് ഖാനും പട്ടികയില്‍ |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൗസ് ഓഫ് ലോഡ്സിലേക്ക് 26 പുതിയ അംഗങ്ങളെ പ്രഖ്യാപിച്ച് കിയര്‍ സ്റ്റാമര്‍. ലണ്ടന്‍ മേയറും മുതിര്‍ന്ന ലേബര്‍ നേതാവുമായ സര് സാദിഖ് ഖാനാണ് പട്ടികയിലെ പ്രമുഖന്. ജൂലൈ 20ന് ആന്‍ഡി ബേണ്‍ഹാമിന് അധികാരം കൈമാറാനിരിക്കെയാണ് സ്റ്റാമറുടെ പ്രഖ്യാപനം. പ്രഭുസഭാംഗമാകുന്നതോടെ ബേണ്‍ഹാമിന്റെ പുതിയ മന്ത്രിസഭയില്‍ സാദിഖ് ഖാനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തുറക്കപ്പെടും. എന്നാല്‍ നിലവില്‍ മന്ത്രിപദം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും ലണ്ടന്‍ മേയറെന്ന നിലയില്‍ നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും ഖാനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം |
ലണ്ടന്‍: ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ബ്രിട്ടനില്‍ നിയമവിരുദ്ധമാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒരു ലിറ്ററില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക. കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, വെന്‍ഡിങ് മെഷീനുകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്ക് ബാധകമാകും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. കഫീന്‍ അളവ് കുറവുള്ള ഡയറ്റ് കോക്ക് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ക്ക് വിലക്ക് ബാധകമാകില്ല. റെഡ് ബുള്‍, മോണ്‍സ്റ്റര്‍, റെലെന്റ്ലെസ് തുടങ്ങിയ പ്രമുഖ |
|
Full Story
|
|
|
|
|
|
|
| ഹെയര്‍ ഡ്രയറിന്റെ ചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മ കുറ്റക്കാരി |
സ്കോട്ട്ലന്‍ഡ്: ഹെയര്‍ ഡ്രയറില്‍ നിന്നുള്ള കനത്ത ചൂടേറ്റ് മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് സ്കോട്ട്ലന്‍ഡിലെ കോടതി വിധിച്ചു. പീറ്റര്‍ഹെഡ് സ്വദേശിനിയായ കോര്‍ട്ട്നി ഗാര്‍ട്ട്ഷോര്‍ (28) കുറ്റകരമായ നരഹത്യ നടത്തിയതായി കോടതി കണ്ടെത്തി. കേസില്‍ ഓഗസ്റ്റ് 14ന് ശിക്ഷ വിധിക്കും. 2023 സെപ്റ്റംബര്‍ 30ന് സ്കോട്ട്ലന്‍ഡിലെ പീറ്റര്‍ഹെഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കോര്‍ട്ട്നി ഉപയോഗിച്ചിരുന്ന ഹെയര്‍ ഡ്രയറില്‍ നിന്നുള്ള കനത്ത ചൂടേറ്റ് മകള്‍ ഡാലിയ റോസിന്റെ ശരീരത്തിന്റെ ഏകദേശം 18 ശതമാനം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ പൊള്ളലുകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കോടതി വിലയിരുത്തി.
Full Story
|
|
|
|
|
|
|
| നൈജല്‍ ഫരാജിനെ വധിക്കുമെന്ന് എക്സില്‍ ഭീഷണി; യുവാവ് അറസ്റ്റില്‍ |
ലണ്ടന്‍: റിഫോം യുകെ നേതാവും പാര്‍ലമെന്റ് അംഗവുമായ നൈജല്‍ ഫരാജിനെ വെടിവെച്ച് കൊല്ലുമെന്ന് സമൂഹമാധ്യമമായ എക്സില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുപതുകാരനെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് എട്ടിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച നോര്‍ത്ത് ലണ്ടനില്‍നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കൗണ്‍സില്‍, മേയര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പാര്‍ലമെന്റ് അംഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന സംശയത്തിലാണ് അറസ്റ്റ്. ചോദ്യംചെയ്യലിനു ശേഷം അന്വേഷണവിധേയമായി യുവാവിനെ ജാമ്യത്തില്‍ വിട്ടു. ഇയാളില്‍നിന്ന് |
|
Full Story
|
|
|
|
| |