Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
UK Special
  29-01-2024
തെരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടെങ്കില്‍ ഋഷിക്കൊപ്പം നിലയുറപ്പിക്കുക

ലണ്ടന്‍: റുവാന്‍ഡ ബില്ലിന്റെ പേരില്‍ വിമതനീക്കം നടത്തി രാജിവെച്ച മുന്‍ ഡെപ്യൂട്ടി ടോറി ചെയര്‍ ലീ ആന്‍ഡേഴ്സണ്‍ ഋഷി സുനാകിന് പിന്തുണയുമായി രംഗത്ത്. പാര്‍ട്ടിയോട് താന്‍ ഇപ്പോഴും കൂറ് പുലര്‍ത്തുന്നുവെന്നാണ് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കുന്നത്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പാര്‍ട്ടിയിലേക്ക് ചുവടുമാറാന്‍ ആറക്ക ഓഫര്‍ ലഭിച്ചെങ്കിലും നിരാകരിച്ചെന്ന് വ്യക്തമാക്കിയാണ് ലീ ആന്‍ഡേഴ്സണ്‍ നിലപാട് പറയുന്നത്. റുവാന്‍ഡ ബില്ലിന് എതിരായ ഭേദഗതികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ മാസം ആദ്യം ടോറി ഡെപ്യൂട്ടി ചെയര്‍ പദവി ഇദ്ദേഹം രാജിവെച്ചത്. ജിബി ന്യൂസില്‍ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിവര്‍ഷം 100,000 പൗണ്ട് വരുമാനം നേടുന്ന വ്യക്തിയാണ് ആന്‍ഡേഴ്സണ്‍. ഇപ്പോള്‍ ഋഷി

Full Story
  29-01-2024
മൂന്നു ദിവസത്തേക്ക് യുകെയില്‍ ശക്തമായ കാറ്റും മഴയും, വെള്ളപ്പൊക്കത്തിനും സാധ്യത

ലണ്ടന്‍: മൂന്ന് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 85 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് രാജ്യത്ത് നാശം വിതയ്ക്കുക. യുകെയിലെ നല്ലൊരു ശതമാനം മേഖലകളും ഉള്‍പ്പെടുന്ന അലേര്‍ട്ടുകളാണ് മീറ്റിയോറോളജിസ്റ്റുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ കാറ്റ് ട്രാഫിക് ദുരിതവും, തടസ്സങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഴയാണ് വ്യാപകമാകുക. ചില മേഖലകളില്‍ ഇത് 40 മുതല്‍ 50 എംഎം വരെയും വര്‍ദ്ധിക്കും.

Full Story

  29-01-2024
ഡിസ്‌പോസബിള്‍ വേപ്പുകളുടെ വില്‍പ്പന നിരോധിക്കാന്‍ ആലോചിച്ച് ഋഷി സുനക്

ലണ്ടന്‍: സിഗററ്റ് വലിക്കുന്നത് ഇപ്പോള്‍ സ്റ്റൈല്‍ പോരാ. അതിന് പകരം സിഗററ്റ് വലി നിര്‍ത്താന്‍ സഹായിക്കാന്‍ തയ്യാറാക്കിയ ഇ-സിഗററ്റുകള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ പോലും ഡിസ്പോസബിള്‍ വേപ്പുകള്‍ ഉപയോഗിക്കുന്നത് സാധാരണമായി മാറിയതോടെ പുതിയ നീക്കവുമായി ഗവണ്‍മെന്റ് രംഗത്ത് വരികയാണ്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇത്തരം വേപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. കുട്ടികള്‍ ആജീവനാന്തം വേപ്പുകളില്‍ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാനാണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വേപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് നേരിട്ടത്.

Full Story
  29-01-2024
കുതിച്ചുയരുന്ന ഫീസും പുതിയ നിബന്ധനകളും വിദ്യാര്‍ഥി വിസകള്‍ക്ക് തിരിച്ചടിയാകുന്നു

ലണ്ടന്‍: എംബിഎ പഠിക്കാനായി യുകെയില്‍ പോകുന്നത് വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു പതിവ് രീതിയാണ്. എന്നാല്‍ കുതിച്ചുകയറുന്ന ഫീസും, പുതിയ യുകെ നിയന്ത്രണങ്ങളും ചേര്‍ന്ന് ദൈര്‍ഘ്യമേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഡിമാന്‍ഡ് ഇടിച്ചതായി ലണ്ടന്‍ ബിസിനസ്സ് സ്‌കൂള്‍ വൈസ്-ഡീന്‍ ചൂണ്ടിക്കാണിക്കുന്നു. ദൈര്‍ഘ്യം കുറഞ്ഞ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 15-21 മാസം വരെ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നായി എല്‍ബിഎസ് പ്രഖ്യാപിച്ചത്. 'എംബിഎ ഒരു ഡിഗ്രിയെന്ന നിലയില്‍ പക്വതയാര്‍ജ്ജിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് ഇനിയും ഏറെ കാലം മുന്നോട്ട് പോകാനുണ്ട്', എല്‍ബിഎസ് വൈസ്-ഡീന്‍ ജൂലിയാന്‍ ബിര്‍കിന്‍ഷോ

Full Story
  28-01-2024
ലോകത്തെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ പൗണ്ട് ആറാം സ്ഥാനത്ത്

ലണ്ടന്‍: ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ കുവൈറ്റ് ദിനാര്‍ ഒന്നാമത്. അമേരിക്കന്‍ ഡോളര്‍, ഇന്ത്യന്‍ രൂപ എന്നിവയുമായുള്ള വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക. ഒരു കുവൈറ്റ് ദിനാര്‍ 270.23 ഇന്ത്യന്‍ രൂപയ്ക്കും 3.25 യുഎസ് ഡോളറിനും തുല്യമാണ്. 10 കറന്‍സികളുടെ പട്ടികയില്‍ അവസാനമാണ് യുഎസ് ഡോളര്‍. ഇന്ത്യന്‍ രൂപയുമായി തട്ടിച്ചുനോക്കിയാല്‍ വിനിമയമൂല്യം 83.10. ഇന്ത്യന്‍ രൂപ പട്ടികയില്‍ ഇല്ല.

ബഹ്റൈനി ദിനാറിനാണ് വിനിമയമൂല്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനം. ഒമാനി റിയാല്‍, ജോര്‍ദാനിയന്‍ ദിനാര്‍, ജിബ്രാള്‍ട്ടര്‍ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട്, കേയ്മാന്‍ ഐലന്‍ഡ് ഡോളര്‍, സ്വിസ് ഫ്രാങ്ക്, യൂറോ എന്നിവ

Full Story
  28-01-2024
ആദ്യ വീട് വാങ്ങുന്ന 50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു

ലണ്ടന്‍: കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഭവനവില മേല്‍ക്കൂര തകര്‍ത്താണ് കുതിച്ചുയരുന്നത്. ഇതോടെ മിക്കവര്‍ക്കും ആദ്യമായി ഒരു വീട് വാങ്ങാന്‍ 50 വയസ്സ് തികയുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. തൊഴില്‍ ജീവിതത്തിന്റെ അവസാന കാലത്ത് പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കുന്ന 50 കഴിഞ്ഞവരുടെ എണ്ണത്തില്‍ 29 ശതമാനമാണ് വര്‍ദ്ധനവെന്ന് കണക്കുകള്‍ പറയുന്നു. മോര്‍ട്ട്ഗേജുകള്‍ അടച്ചുതീര്‍ത്ത്, റിട്ടയര്‍മെന്റിനായി പദ്ധതി ഒരുക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നും ചുവടുമാറ്റമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മോര്‍ട്ട്ഗേജ് സ്പെഷ്യലിസ്റ്റുകളായ ടെമ്പോ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി ഡാറ്റ പരിശോധിച്ചതില്‍ നിന്നുമാണ് 2018 മുതല്‍ 2022 വരെ കാലത്ത് ആദ്യത്തെ വീട് വാങ്ങിയവരില്‍

Full Story
  28-01-2024
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സിനും യുകെയില്‍ സുഖവാസം

ലണ്ടന്‍: കൊലയാളി നഴ്സ് ലൂസി ലെറ്റ്ബി ചെയ്തുകൂട്ടിയ കൃത്യങ്ങള്‍ ബ്രിട്ടന്റെ എല്ലുകളെ പോലും വിറപ്പിച്ചതാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ജനിച്ച് വീണ് ദിവസങ്ങള്‍ പോലും തികയാത്ത കുരുന്നുകളെയാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ നഴ്സിന് ജയിലില്‍ ഹോട്ടലില്‍ താമസത്തിന് തുല്യമായ സൗകര്യങ്ങളാണ് നല്‍കുന്നതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വന്തം സെല്ലിന്റെ താക്കോല്‍ വരെ കൊലയാളിയുടെ കൈകളില്‍ നല്‍കിയിട്ടുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള ശ്രോതസ്സിനെ ഉദ്ധരിച്ചുള്ള വിവരം. ഒരു ഹോട്ടലില്‍ താമസിക്കുന്നതിന് തുല്യമായ സൗകര്യങ്ങളാണ് മുന്‍ നഴ്സിന് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. ചുറ്റും

Full Story
  28-01-2024
യുകെയില്‍ മലയാളിയെ കൊന്ന പ്രതിക്ക് 24 മാസം തടവ് ശിക്ഷ

ലണ്ടന്‍: ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരനായ പ്രതിയ്ക്ക് 24 മാസം തടവുശിക്ഷ വിധിച്ച് കോടതി. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലായിരുന്നു ജെറാള്‍ഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നത്. അതേസമയം വിധിയില്‍ കുടുംബത്തിന് തൃപ്തിയില്ല. ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം

Full Story
[75][76][77][78][79]
 
-->




 
Close Window