Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
UK Special
  01-02-2024
100 മൈല്‍ വേഗതയില്‍ ഒരു കൊടുങ്കാറ്റ് തീരമണയുന്നു: യുകെയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.


നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 മൈല്‍ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി വെതര്‍ ഇന്‍ഗുനിനെ വിശേഷിപ്പിക്കുന്നത്.

നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളിലായി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് ടൊര്‍ണാഡോ & സ്റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍
Full Story
  01-02-2024
ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഇപ്പോഴും ഡ്രൈവര്‍മാര്‍ക്കറിയില്ല, ഫിക്‌സഡ് പെനാലിറ്റി നോട്ടീസില്‍ വന്‍ വര്‍ധന

ലണ്ടന്‍: രണ്ട് വര്‍ഷം മുന്‍പ് പ്രാബല്യത്തില്‍ വന്ന ഹൈവേ കോഡിലെ മാറ്റങ്ങള്‍ ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഇപ്പോഴും ശരിക്കു അറിയില്ലെന്നു റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഫിക്‌സ്ഡ് പെനാല്‍റ്റി നോട്ടീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഹൈവേ കോഡില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ജംഗ്ഷനുകളില്‍ മുന്‍ഗണന നല്‍കണമെന്ന മാറ്റവും ഉള്‍പ്പെട്ടിരുന്നു. അതുപോലെ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തിലെ പഴുതുകള്‍ അടക്കുകയും ചെയ്തിരുന്നു. ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ട പുതിയ കണക്കുകളില്‍ പറയുന്നത്, ട്രാഫിക്

Full Story
  01-02-2024
ജിപിയെ കാണാതെ തന്നെ ഫാര്‍മസികളില്‍ നിന്ന് മരുന്ന് ലഭിക്കാന്‍ സാധ്യത

ലണ്ടന്‍: ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാര്‍മസികളില്‍ നിന്ന് ചില രോഗങ്ങള്‍ക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയില്‍ നിലവില്‍ വന്നു. എന്‍.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിന്റ്‌മെന്റുകള്‍ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങള്‍ , ഇംപെറ്റിഗോ , ഷിംഗിള്‍സ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീര്‍ണ്ണമല്ലാത്ത യൂറിനറി ഇന്‍ഫെക്ഷന്‍ എന്നീ രോഗങ്ങള്‍ക്കാണ് ജിപി അപ്പോയിന്‍മെന്റുകളോ പ്രിസ്‌ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ലഭിക്കുന്നത്. ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി

Full Story
  01-02-2024
ഫെബ്രുവരിയിലും യുകെയില്‍ കൊടുങ്കാറ്റ് തന്നെ

ലണ്ടന്‍: ഫെബ്രുവരി മാസത്തിലേക്ക് പ്രവേശിക്കുമ്പോഴും അയവില്ലാതെ ബ്രിട്ടനിലെ കാലാവസ്ഥാ ദുരിതം. 100 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് തേടിയെത്തിയത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു കാലാവസ്ഥാ ബോംബായി മാറുമെന്നാണ് കരുതുന്നത്. 24 മണിക്കൂറില്‍ കാലാവസ്ഥ മോശമാകുമെന്നാണ് സൂചന. സ്‌കോട്ട്ലണ്ടിനെ ഓനാക് മോര്‍ കുന്നുകളില്‍ 106 എംപിഎച്ച് വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്.

അസാധാരണ കൊടുങ്കാറ്റെന്നാണ് ബിബിസി

Full Story
  01-02-2024
ബ്രിട്ടനില്‍ ഭവനവിലയില്‍ കുത്തനെ ഇടിവ്

ലണ്ടന്‍: ഉയര്‍ന്ന പണപ്പെരുപ്പം, കുതിച്ചുയരുന്ന പലിശ നിരക്കുകള്‍, ജീവിതച്ചെലവ് പ്രതിസന്ധി ഇതെല്ലാം ചേര്‍ന്ന് ബ്രിട്ടനില്‍ ഭവനവിലകള്‍ ഇടിയുകയാണ്. കണക്കുകള്‍ ഈ സൂചന നല്‍കുമ്പോഴും വിലയുടെ കാര്യത്തില്‍ ശക്തിയോടെ പിടിച്ചുനില്‍ക്കുന്ന ചില ഇടങ്ങളുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ 6000 പൗണ്ടോളം ഭവനവിലയില്‍ നിന്നും ചോര്‍ന്ന് പോയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്ക്. എന്നാല്‍ ഈ ട്രെന്‍ഡിനൊപ്പം ചേരാതെ സ്വയം പിടിച്ചുനിന്ന ചില ഇടങ്ങളുമുണ്ട്. 2024 ഹൗസിംഗ് വിപണിക്ക് അത്ര മോശമാകില്ലെന്ന സൂചനയാണ് ഈ പിടിച്ചുനില്‍പ്പ് വ്യക്തമാക്കുന്നത്. വില്‍ക്കാനുള്ള വീടുകളുടെ എണ്ണം, പ്രാദേശിക തൊഴില്‍ വിപണി, വിദ്യാഭ്യാസം, ഗതാഗതം പോലുള്ള സേവനങ്ങളും

Full Story
  01-02-2024
എല്ലാവരുടെയും കണ്ണുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക്

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ഇന്ന് ആ ചരിത്ര തീരുമാനം പ്രഖ്യാപിക്കാം. രാജ്യത്തിന്റെ നില ശക്തമെന്ന് അരക്കിട്ട് ഉറപ്പിച്ച് വിപണിക്ക് 'പോസിറ്റീവ്' സന്ദേശം കൈമാറാന്‍ അവസരമുണ്ട്. എന്നാല്‍ കൂടുതല്‍ നിരീക്ഷിച്ച ശേഷമാകാം നടപടിയെന്ന് ചിന്തിച്ചാല്‍ ഈ മാറ്റത്തിന് സാധ്യത ഇല്ലാതാകും. പലിശ നിരക്കുകള്‍ ഏത് വിധത്തില്‍ മുന്നോട്ട് പോകണമെന്ന സുപ്രധാന തീരുമാനത്തിനായി രാജ്യം കാതോര്‍ത്ത് ഇരിക്കുകയാണ്. പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ വീണ്ടും നിലനിര്‍ത്താന്‍ ബാങ്ക് തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ഈ തീരുമാനത്തിന് ലഭിക്കുന്ന വോട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിച്ച് ഭാവി നിരക്ക് വെട്ടിക്കുറയ്ക്കലുകളുടെ സാധ്യതയാകും വിദഗ്ധര്‍ പരിശോധിക്കുക.
Full Story

  31-01-2024
ബ്രിട്ടീഷ് കൊട്ടാരത്തിലെ വില്യം രാജകുമാരന്റെ ഭാര്യ ആശുപത്രിയില്‍: ശസ്ത്രക്രിയ കഴിഞ്ഞു: ആശങ്ക വേണ്ടെന്ന് കൊട്ടാരം വക്താവ്
വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ട്ടണ്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായെന്ന് റിപ്പോര്‍ട്ട്. 42 വയസ്സുള്ള രാജകുമാരിയെ അഡ്മിറ്റ് ചെയ്തത് ലണ്ടനിലെ ക്ലിനിക്കിലാണ്. വയറിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് വില്യം രാജകുമാരന്റെ പത്‌നി
വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലെ അഡ്ലെയ്ഡ് കോട്ടേജില്‍ മടങ്ങിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വെയില്‍സ് രാജകുമാരി ഓപ്പറേഷന് ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ വിന്‍ഡ്സറിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. ലണ്ടന്‍ ക്ലിനിക്കിലെ നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരിചരണത്തിന് നന്ദി അറിയിക്കുന്നു', കെന്‍സിംഗ്ടണ്‍ കൊട്ടാര വക്താവ് പറഞ്ഞു.
Full Story
  31-01-2024
അഞ്ചിലൊരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉള്ളതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഓര്‍മ്മയെ കവരുന്ന അല്‍ഷിമേഴ്സ് മനുഷ്യര്‍ക്കിടയില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ആദ്യമായി പഠനം കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗാവസ്ഥ ചുരുങ്ങിയത് അഞ്ച് പേര്‍ക്കിടയില്‍ പകര്‍ന്നതായാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ നിരോധിക്കപ്പെട്ട ഹോര്‍മോണ്‍ ചികിത്സകളാണ് ഇതിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. കുട്ടികളായിരിക്കവെ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഇഞ്ചക്ഷന്‍ ചെയ്ത 1848 പേരിലാണ് പഠനം നടത്തിയത്. അഞ്ച് പേരിലാണ് ഗുരുതരമായ ഡിമെന്‍ഷ്യ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ ചികിത്സ ലഭിച്ച മറ്റുള്ളവരും അപകടം നേരിടുന്നതായാണ് വ്യക്തമാകുന്നത്.

1958 മുതല്‍ 1985 വരെ കാലത്ത് യുകെയിലും, യുഎസിലും അസാധാരണ വളര്‍ച്ചാ കുറവ് നേരിട്ട

Full Story
[74][75][76][77][78]
 
-->




 
Close Window