Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
സിനിമ
  Add your Comment comment
ബാഹുബലി 3ാം ഭാഗം വരുമോ? സൂചനകള്‍ നല്‍കി റാണ ദഗുബാട്ടി
Text By: UK Malayalam Pathram
അടുത്തിടെ 'ബാഹുബലി: ദി ടോര്‍ച്ച്‌ബെയറര്‍' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ചെയ്തിരുന്നു. എസ് എസ് രാജമൗലി തന്റെ ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവുമായി ഉടന്‍ തിരിച്ചെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രങ്ങളിലൊന്നിന്റെ നിര്‍മാണ വേളയില്‍ ക്യാമറയ്ക്ക് പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി ഉള്‍പ്പെടെയുള്ള പ്രധാന അഭിനേതാക്കള്‍ ഇതില്‍ സംസാരിക്കുന്നുണ്ട്.
ഈ ഡോക്യുമെന്ററിയിലെ ഒരു പ്രത്യേക ചര്‍ച്ചയ്ക്കിടയിലാണ് റാണ ദഗുബാട്ടി 'ബാഹുബലി 3' യെക്കുറിച്ച് സൂചന നല്‍കിയത്. ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇത് ഞാന്‍ പരസ്യമായി പറയണമോ എന്ന് എനിക്കറിയില്ല, എന്നാല്‍ രാജമൗലിയും ശോഭു ഗാരുവും (നിര്‍മാതാവ്) ഇവിടെയില്ലാത്തതുകൊണ്ട് എന്റെ മനസ്സിലുള്ളത് ഞാന്‍ പറയാം. ലോകം ഒരുപക്ഷേ ഇതിനായി ഇതുവരെ തയാറായിട്ടുണ്ടാകില്ല, എങ്കിലും ഇനിയും കൂടുതല്‍ ബാഹുബലി ചിത്രങ്ങള്‍ ഉണ്ടാകും!'. ഇത് കേട്ട് പ്രഭാസും അനുഷ്‌ക ഷെട്ടിയും ചിരിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window