Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
കുതിക്കുന്ന ഇന്ത്യക്ക് പുതിയ കരുത്ത്: ആരാധനയോടെ അയല്‍രാജ്യങ്ങള്‍
By: Editor, UKMALAYALAMPATHRAM
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം നേടിയെടുത്തു. നരേന്ദ്ര ദാമോദര്‍ദാസ് മോദി മൂന്നാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജവഹര്‍ലാല്‍ നെഹറുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് ഇത്തവണത്തെ വിജയത്തോടെ നരേന്ദ്രമോദിക്കു ലഭിച്ചു. ലോകരാഷ്ട്രങ്ങളുടെ മേധാവികള്‍ പുതിയ മന്ത്രിസഭയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നു.
കേരളത്തില്‍ നിന്ന് ആദ്യമായൊരു ബിജെപി സ്ഥാനാര്‍ഥി ലോക്‌സഭയിലേക്കു ജയിച്ചു, അത് നടന്‍ സുരേഷ്‌ഗോപിയാണെന്നുള്ളത് മലയാളികള്‍ക്ക് അഭിമാനമായി. സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനം ലഭിച്ചത് ഉത്സവപ്രതീതിയോടെ മലയാളികള്‍ ആഘോഷിച്ചു. നാല്‍പതു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ജോര്‍ജ് കുര്യന് സഹമന്ത്രി സ്ഥാനം നല്‍കിക്കൊണ്ട് നരേന്ദ്രമോദി കേരളത്തിന് ഇരട്ടി മധുരം നല്‍കി. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേരളത്തിന്റെ പുതുവികസനത്തിനു ചുക്കാന്‍ പിടിക്കുമെന്നാണു പ്രതീക്ഷ.
ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിധം ബിജെപിക്ക് കേരളത്തില്‍ വോട്ടു നേടാന്‍ കഴിഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളിലെ നേട്ടം അടുത്ത നിയമസഭാ ഇലക്ഷനിലും ആവര്‍ത്തിക്കുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം, സ്വന്തം വോട്ടുകള്‍ നഷ്ടപ്പെട്ടതിന്റെ കണക്കുകളിലെ അടിയൊഴുക്കു തിരയുകയാണ് എല്‍ഡിഎഫും യുഡിഎഫും. ഇക്കുറി നേടിയ പതിനെട്ടു സീറ്റ് വിജയത്തിലും തൃശൂരില്‍ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കി. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ പോലും ബിജെപിയുടെ വോട്ടു ശതമാനം കൂടിയത് ഇടതുപക്ഷത്തെയും ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അടുത്ത ഇലക്ഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി ത്രികോണ മത്സരത്തിന് കേരളത്തിലെ കുറച്ചു മണ്ഡലങ്ങള്‍ സാക്ഷ്യം വഹിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എതിരില്ലാതെ ഭരിച്ചപ്പോള്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയ ഏകാധിപത്യ നിലപാടുകള്‍ ഇനി മാറും. ചോദ്യം ചെയ്യാന്‍ ലോക്‌സഭയില്‍ പ്രതിപക്ഷമുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമാകുമെന്നുള്ള പ്രതീക്ഷ വളര്‍ത്താന്‍ ഇത്തവണത്തെ വിജയം സഹായകമായി. കരുത്തുറ്റ വീക്ഷണവുമായി കേന്ദ്ര സര്‍ക്കാരും ശക്തമായ പ്രതിപക്ഷവും ചേര്‍ന്ന് ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ ശത്രുരാജ്യങ്ങള്‍ക്കു പോലും ഈ കുതിപ്പിനെ അംഗീകരിക്കുന്നു. ഈ നൂറ്റാണ്ടിലെ വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നു തന്നെയാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നരേന്ദ്രമോദി തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചെയ്‌പ്പോള്‍ മന്ത്രിമാരായി കൂടെയുള്ളവരുടെ നിര ഇങ്ങനെ: മന്ത്രിമാരില്‍ 30 കാബിനറ്റ് അംഗങ്ങളും 5 പേര്‍ സ്വതന്ത്ര ചുമതലയുള്ളവരുമാണ്. 36 പേര്‍ സഹ മന്ത്രിമാരാണ്. പ്രധാന മന്ത്രിയടക്കം 11 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും 8 പേര്‍ ബിഹാറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. പിന്നീട് ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി(മഹാരാഷ്ട്ര ), ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ(), മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍(മധ്യപ്രദേശ് ), കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ നിര്‍മലാ സീതാരാമന്‍(രാജ്യസഭാ - കര്‍ണാടക ), എസ്. ജയശങ്കര്‍ (രാജ്യസഭാ -ഗുജറാത്ത്) , മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ (ഹരിയാന ), ജെ ഡി എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസാമി(കര്‍ണാടക ), പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍,Hindustani Awam Morcha നേതാവ് ജിതിന്‍ റാം മാഞ്ചി(ബിഹാര്‍ ), ജെഡിയു നേതാക്കളായ രാജീവ് രഞ്ജന്‍ (ലാലന്‍ ) സിങ് (ബിഹാര്‍ ), ബിജെപി നേതാക്കളായ സര്‍ബാനന്ദ സോനോവാള്‍(ആസാം ), ഡോ. വീരേന്ദ്ര കുമാര്‍ ഖദിക്ക് , ടിഡിപി നേതാവ് രാം മോഹന്‍ നായിഡു (ആന്ധ്രാ പ്രദേശ് ) ,ബിജെപി നേതാവ് പ്രള്‍ഹാദ് ജോഷി,ജുവല്‍ ഓരം, ഗിരിരാജ് സിംഗ്,അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ(രാജ്യസഭാ മധ്യപ്രദേശ് ), ഭൂപേന്ദര്‍ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്, അന്നപൂര്‍ണ ദേവി (ജാര്‍ഖണ്ഡ് ), കിരണ്‍ റിജിജു(അരുണാചല്‍പ്രദേശ് ), ഹര്‍ദീപ് സിംഗ് പുരി, മന്‍സൂഖ് മാണ്ഡവ്യ(പോര്‍ബന്തര്‍ -ഗുജറാത്ത് ), കിഷന്‍ റെഡ്ഡി (സെക്കന്ദരാബാദ് -തെലങ്കാന ) എല്‍ ജെ പി നേതാവ് ചിരാഗ് പസ്വാന്‍ (ബിഹാര്‍ ). സി ആര്‍ പട്ടീല്‍ ( നവസാരി-ഗുജറാത്ത് ) റാവു ഇന്ദര്‍ജിത് (ഗുരുഗ്രാം ഹരിയാന ) ഡോ. ജിതേന്ദ്ര സിങ് (ഉധംപൂര്‍ ജമ്മു ) അര്‍ജുന്‍ റാം മേഘ്വാള്‍ (രാജസ്ഥാന്‍ ) പ്രതാപ് റാവു ജാദവ് (ബുല്‍ ദാന മഹാരാഷ്ട്ര ) ജയന്ത് ചൗധരി (ഉത്തര്‍പ്രദേശ് ) ജിതിന്‍ പ്രസാദ (പിലിഭിത്ത് ഉത്തര്‍പ്രദേശ് ) പങ്കജ് ചൗധരി, കൃഷന്‍ പാല്‍ ഗുജ്ജര്‍ (ഫരീദബാദ് ഹരിയാന ) ആര്‍ പി ഐ നേതാവ് രാംദാസ് അത്തെവാല (മഹാരാഷ്ട്ര ) രാംനാഥ് താക്കൂര്‍ (ബീഹാര്‍ ) നിതാനന്ദ റായ് (ബീഹാര്‍ ) അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ (മിര്‍സാപൂര്‍ ഉത്തര്‍പ്രദേശ് )ബിജെപി നേതാവ് വി സോമണ്ണ (തുംകൂര്‍ കര്‍ണാടക ) ടിഡിപി നേതാവ് ചന്ദ്രശേഖര്‍ പെമ്മസാനി (ഗുണ്ടൂര്‍ ആന്ധ്രാ പ്രദേശ് )എസ് പി ബാഗേല്‍ (ആഗ്ര ഉത്തര്‍പ്രദേശ് ) ശോഭാ കരന്തലജെ (ബംഗളുരു നോര്‍ത്ത് കര്‍ണാടക ) കീര്‍ത്തിവര്‍ധന്‍ സിങ് (ഉത്തര്‍പ്രദേശ് )ബി എല്‍ വര്‍മ ശന്തനു താക്കൂര്‍ (പശ്ചിമ ബംഗാള്‍) സുരേഷ് ഗോപി ( തൃശൂര്‍ കേരളം ) എല്‍ മുരുഗന്‍ (രാജ്യസഭ മധ്യപ്രദേശ് അജയ് താംത (അല്‍മോറ ഉത്തരാഖണ്ഡ് ) (ബണ്ടി സഞ്ജയ് കുമാര്‍ (തെലങ്കാന )കമലേഷ് പാസ്വാന്‍ (ഉത്തര്‍പ്രദേശ്)ഭഗീരഥ് ചൗധരി ( ) സതീഷ് ചന്ദ്ര ദുബെ, സഞ്ജയ് തേജ് റാവ്നീത് സിങ് ബിട്ടു, ദുര്‍ഗാദാസ് ഉയികേ (മധ്യപ്രദേശ് ) രക്ഷാ ഖഡ്സെ , സുകാന്താ മജൂംദാര്‍, സാവിത്രി താക്കൂര്‍, ടോകാന്‍ സാഹു, രാജ് ഭൂഷണ്‍ ചൗധരി, ഭൂപതി രാജു ശ്രീനിവാസ രാജു. ഹര്‍ഷ് മല്‍ഹോത്ര, നിമുബെന്‍ ബംബാനിയ,. ജോര്‍ജ് കുര്യന്‍ എന്നിവര്‍ 2മണിക്കൂര്‍ 20 മിനിറ്റ് നീണ്ടു നിന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.
 
Other News in this category

 
 




 
Close Window