Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
ഇന്ത്യ/ കേരളം
  18-01-2024
പ്രതിഷ്ഠാ ദിനം വരെ കരിക്കിന്‍ വെള്ളം മാത്രം: ഉറക്കം വെറും നിലത്ത്: ഉള്ളിയും ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ വ്രതം
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി ജനുവരി 12നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. നാസിക്കിലെ പഞ്ചവടിയിലാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം പ്രധാനമന്ത്രി തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാന്‍ തിരഞ്ഞെടുത്തതെന്നാണ് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ശ്രീരാമന്‍ വനവാസക്കാലത്ത് കുറച്ചുനാള്‍ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്താണ് കാലാരാമ ക്ഷേത്രം.
മോദിയുടെ വ്രതത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതിരാവിലെ പ്രാര്‍ഥനകള്‍ക്കായി എഴുന്നേല്‍ക്കുകയും ധ്യാനത്തില്‍ മുഴുകുകയും ചെയ്യും. ഈ ദിവസങ്ങളില്‍ കുറച്ചു സമയം മൗനത്തിലിരിക്കും, കുറച്ചു മാത്രമാകും ഭക്ഷണം. ഉള്ളിയും വെളുത്തുള്ളിയും മറ്റും ഒഴിവാക്കി സാത്വിക
Full Story
  18-01-2024
ഗുജറാത്തിലെ വഡോദരയിലുള്ള ഹരനി തടാകത്തില്‍ ബോട്ടപകടം: 14 പേര്‍ മരിച്ചു; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു
ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു.
Full Story
  17-01-2024
മോദിയുടെ പ്രചാരണം വിലപ്പോകില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തു വാരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്ത് വാരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദിയുടെ പ്രചാരണം വിലപ്പോകില്ല. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുണ്ട്. അത് മുഴുവന്‍ ഉള്‍കൊണ്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇത് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോ?ഗത്തില്‍ തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ എല്‍ഡിഎഫ് നടത്തുന്ന സമരപരിപാടിയില്‍ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് പറയും. നാളെ രാത്രി യുഡിഎഫ് ഓണ്‍ലൈന്‍
Full Story
  17-01-2024
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി: രാജാവിന്റെ കിരീടം പിണറായി താഴെ വയ്ക്കണമെന്ന് രാഹുല്‍
രാജാവ് എന്ന് വിചാരിക്കുന്ന പിണറായി കിരീടം താഴെവെക്കുക, ജനങ്ങള്‍ നിങ്ങളുടെ പിന്നാലെയുണ്ടെന്നും ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒന്‍പതുദിവസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള സമരം തുടരും. എത്ര പ്രവര്‍ത്തകരെ തല്ലിയൊതുക്കിയാലും ഈ നാടിന് വേണ്ടി സമരം ചെയ്യും. എന്റെ അമ്മ അടക്കമുള്ള മുഴുവന്‍ അമ്മമാരോടും നന്ദി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.
Full Story
  16-01-2024
അയോധ്യയില്‍ 50 കിലോമീറ്റര്‍ സുഗന്ധം പരത്തുന്ന 108 അടി നീളമുള്ള ചന്ദനത്തിരി: തയാറാക്കിയത് ഗുജറാത്തില്‍
അയോധ്യയില്‍ സുഗന്ധം പരത്തി ഗുജറാത്തില്‍ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാല്‍ ദാസ് അഗ്നി പകര്‍ന്നു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിര്‍മ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമന്‍ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്.

ഗുജറാത്തിലെ ഒരു കൂട്ടം കര്‍ഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്നത്താല്‍ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ളതാണ് ചന്ദനതിരി. ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. 376 കിലോഗ്രാം
Full Story
  16-01-2024
നരേന്ദ്രമോദി കൊച്ചിയിലെത്തി;സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നാളെ: പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തില്‍ തുടരും
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി ആറ് മണിക്ക് ശേഷമാണ് എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തി. പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ആയിരകണക്കിന് ആളുകളാണ് റോഡിന് ഇരുവശവും അണിനിരന്നത്.


തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്കു പോകും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ്
Full Story
  15-01-2024
തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി
ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ?ഗോപി മടങ്ങിയത്.

ഇടവക വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍, ട്രസ്റ്റി ഡല്‍സന്‍ ഡേവിസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചത്. തുടര്‍ന്ന് അള്‍ത്താരയ്ക്ക മുന്നില്‍ സ്ഥാപിച്ച മാതാവിന്റെ തിരുരൂപത്തിന് മുന്നിലെത്തി കിരീടം സമര്‍പ്പിച്ചു. മാതാവിന്റെ നേര്‍ച്ച സുരേഷ്
Full Story
  13-01-2024
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു
കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍
Full Story
[100][101][102][103][104]
 
-->




 
Close Window