|
|
|
|
|
| പബ്ലിക് എക്‌സാമിനേഷനില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ 5 വര്‍ഷം ജയില്‍ശിക്ഷ: ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസ്സായി |
|
പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍, റെയില്‍വേ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ ഇതില്‍ സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കില്‍ അവര്‍ക്ക് ഒരു |
|
Full Story
|
|
|
|
|
|
|
| മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍ കണ്ടെത്തി |
|
കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ തുരത്താന്‍ ഉപയോഗിച്ചതാകാം എന്നാണ് സംശയം. തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ, കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു.
കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാന്‍ തടസ്സമായി. ആനയെ തോല്‍പ്പെട്ടി മേഖലയില്‍ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
ആന എത്തിയത് നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് |
|
Full Story
|
|
|
|
|
|
|
| കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും കേന്ദ്ര ബജറ്റില്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |
|
പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായി. സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി ആഭ്യന്തര റബ്ബര്‍ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെല്‍ കൃഷി, |
|
Full Story
|
|
|
|
|
|
|
| വന്‍ പദ്ധതികളുമായി മന്ത്രി നിര്‍മല സീതാ രാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു;ലോക്‌സഭ ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള ബജറ്റില്‍ പ്രതീക്ഷ |
|
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റായതിനാല്‍ ജനപ്രിയ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കും. ആദായനികുതി സ്ലാബില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് |
|
Full Story
|
|
|
|
|
|
|
| ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍: പെണ്‍കുട്ടി മരിച്ച കേസ് അന്വേഷിച്ചതില്‍ ഗുരുതര വീഴ്ച |
|
വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍ കുമാറിനെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സിഐ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയിരുന്നു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സുനില്‍കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റൂറല്‍ അഡി. പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
2021 ജൂണ്‍ 30-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടി |
|
Full Story
|
|
|
|
|
|
|
| പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും കേരള ജനപക്ഷം സെക്യൂലര്‍ നേതാവുമായി പി.സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു |
|
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹവും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്നാണ് ജോര്‍ജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
പി.സി ജോര്‍ജിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി |
|
Full Story
|
|
|
|
|
|
|
| സംഗീതം പഠിക്കാനെത്തിയ യുവതിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചു: അറസ്റ്റിലായത് കെ.കെ ഉണ്ണികൃഷ്ണന്‍ |
|
സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ ഉണ്ണികൃഷ്ണനെയാണ് (61) അറസ്റ്റു ചെയ്തത്. സംഗീതാധ്യാപകന്‍ കൂടിയായ ഇയാള്‍ മാലിപ്പുറം വളപ്പില്‍ സോപാനം എന്ന പേരില്‍ സംഗീത വിദ്യാലയം നടത്തിയിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്.
ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ പ്രതി ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം |
|
Full Story
|
|
|
|
|
|
|
| സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി |
|
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു.
2001ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് സിമി ആദ്യമായി നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് നിരോധനം നീട്ടിക്കൊണ്ടുപോയി. 2008-ല്‍ സിമി നിരോധനം സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി |
|
Full Story
|
|
|
|
| |