|
|
|
|
|
| തിരുവനന്തപുരം വെള്ളായണിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; വെള്ളായണി വവ്വാമൂല കായലിലാണ് അപകടം |
|
അപകടം കായലില്‍ കുളിക്കാന്‍ ഇറങ്ങവേയാണ്. നാലുപേര്‍ അടങ്ങുന്ന സംഘത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു.
ഒരു വിദ്യാര്‍ത്ഥി തിരിച്ചെത്തി. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. കുട്ടികള്‍ പരിസരവാസികളല്ല അതിനാല്‍ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികള്‍ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം.
കായലിന്റെ ഉള്ളില്‍ ചെളി കെട്ടിക്കിടക്കുന്നതിനാല്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൂന്നുപേരുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. നാലാമനായ വിദ്യാര്‍ത്ഥി ബഹളം വച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഓടിക്കൂടി വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ പേര് വിവരങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ആശുപത്രി കെട്ടിടത്തില്‍ നിന്നു വീണ് ഹെഡ് നേഴ്‌സ് മരിച്ചു: അപകടം സംഭവിച്ചത് ഓങ്കോളജി കെട്ടിടത്തില്‍ പരിശോധനയ്ക്കിടെ |
|
തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മിനി ഓങ്കോളജി കെട്ടിടത്തിലെത്തി. പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. യന്ത്രങ്ങളും മറ്റും മുകളിലേക്ക് കയറ്റാന്‍ നിര്‍മ്മിച്ചഭൂഗര്‍ഭ അറയിലേക്കാണ് വീണത്.
കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ കോട്ടക്കല്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ |
|
Full Story
|
|
|
|
|
|
|
| വയനാട്ടില്‍ കരടിയിറങ്ങി: പുലിപ്പേടിയില്‍ കഴിയുന്ന ഗ്രാമങ്ങളില്‍ മരണഭീതിയായി കരടി: തിരഞ്ഞിട്ടും കാണാനായില്ല |
|
വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ ഇറങ്ങിയ കരടിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് വനംവകുപ്പ്. കരടി കാട്ടിലേക്ക് കയറിപ്പോയതായി സ്ഥിരീകരണമില്ല. പകല്‍ എവിടെയും കരടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പുഴയുടെ തീരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകളും ലഭിച്ചിട്ടില്ല. ജനവാസ മേഖലയില്‍ കരടി ഉണ്ടെന്ന വിവരം ലഭിച്ചാല്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
വനംവകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്. ഇന്നലെ രാവിലെ മുതല്‍ കരടിയുടെ പിറകിലാണ് നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. വെള്ളമുണ്ട പഞ്ചായത്തിലെ |
|
Full Story
|
|
|
|
|
|
|
| ഭാരത് ജോഡോ യാത്രയ്ക്കിടെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു |
|
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, 147, 188, 283, 353, 332, 333, 427 എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്..
ഇന്ന് രാവിലെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി |
|
Full Story
|
|
|
|
|
|
|
| വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍ |
|
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത് (32,79,172). കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടര്‍മാര്‍ - 88,223. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകള്‍ - 25,177. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ - 309. |
|
Full Story
|
|
|
|
|
|
|
| കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് സിപിഐ മുന്‍ നേതാവിന്റെ 1.02 കോടി രൂപയുടെ സ്വത്ത് കേന്ദ്ര ഏജന്‍സി കണ്ടുകെട്ടി |
|
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉള്‍പ്പടെ 1.02 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡിയുടെ നടപടി.
വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടുമാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്. കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. പ്രാഥമിക കുറ്റപത്രത്തില്‍ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വര്‍ഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗന്‍.
പരസ്യം ചെയ്യല്‍
കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി |
|
Full Story
|
|
|
|
|
|
|
| എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരുക്ക് ഗുരുതരമല്ലെന്നു റിപ്പോര്‍ട്ട് |
|
എന്‍.കെ പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ മാവേലിക്കരയില്‍ അപകടത്തില്‍പ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ചങ്ങനാശ്ശേരിയില്‍ മരുമകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെടുന്നത്. മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാര്‍ ഇടിച്ചത്.
അപകടത്തില്‍ എന്‍.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്. കാലിന്റെ എക്സ് റേ എടുത്തു. |
|
Full Story
|
|
|
|
|
|
|
| പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്ക്: ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; സമരത്തില്‍ പങ്കെടുത്താന്‍ ശമ്പളം കട്ടാകും |
|
ബുധനാഴ്ച പ്രതിപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മറ്റന്നാള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പണിമുടക്കിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത പൊതുസര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക മുതലായ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടക്കുക. പണിമുടക്ക് സര്‍ക്കാര്‍ |
|
Full Story
|
|
|
|
| |