Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അയോധ്യയില്‍ 50 കിലോമീറ്റര്‍ സുഗന്ധം പരത്തുന്ന 108 അടി നീളമുള്ള ചന്ദനത്തിരി: തയാറാക്കിയത് ഗുജറാത്തില്‍
Text By: Team ukmalayalampathram
അയോധ്യയില്‍ സുഗന്ധം പരത്തി ഗുജറാത്തില്‍ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ചന്ദനത്തിരിയില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാല്‍ ദാസ് അഗ്നി പകര്‍ന്നു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിര്‍മ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമന്‍ ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്.

ഗുജറാത്തിലെ ഒരു കൂട്ടം കര്‍ഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്നത്താല്‍ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ളതാണ് ചന്ദനതിരി. ഗുജറാത്തിലെ വഡോദരയില്‍ നിന്നാണ് ചന്ദനത്തിരി അയോധ്യയിലെത്തിച്ചത്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചന്ദനത്തിരി, 50 കിലോമീറ്ററോളം പരിധിയില്‍ സുഗന്ധം പരത്തും.
 
Other News in this category

 
 




 
Close Window